Sangameshwara Vanaprastha Aashramam


The old age home, a gift from late Shri. Vattapparambil Radhakrishna Menon was bequeathed to Sevabharathi Irinjalakuda to house & look after old people, either abandoned by their dear ones or orphaned. Currently, we have eight inmates including five ladies in their late seventy’s to be looked after.

Dr. V.P. Gangadharan lays the main door frame of Sangameshwara Vanaprasthashramam.

Sangameshwara Vanaprastha Aashramam.

Sangameshwara Vanaprastha Aashramam - Front view.

Birthday Celebration at Sangameshwara Vanaprastha Aashramam.

Ms. Leona Lishoy (Film actress) speaking at the Onam celebration 2016 held at Vanaprastha Ashramam.

Ms. Kala Krishnakumar, President of women's cell delivering the vote of thanks at the Onam celebration.

Artists performing Thiruvathirakkali during Onam celebration.

Ms.Leona Lishoy with the Thiruvathirakkali troupe.

News & Events


സേവാഭാരതി വാനപ്രസ്ഥാശ്രമം കട്ട്ളവെപ്പ് നടത്തി


ഇരിങ്ങാലക്കുട സേവാഭാരതി വാനപ്രസ്ഥാസ്താശ്രമത്തിന്‍റെ കട്ട്ളവെപ്പ് ചടങ്ങ് രാവിലെ 9 30 ന് നടന്നു. സേവാഭാരതി കക്ഷി രാഷ്ട്രിയ മത വ്യത്യാസമില്ലാതെ ചെയ്യുന്ന സേവനം എല്ലാവർക്കുള്ളതാണെന്നും സമൂഹത്തിനു മുഴുവൻ വേണ്ട ഈ സത്പ്രവർത്തനങ്ങൾക്ക് സേവാഭാരതിയോടൊപ്പം ഞാനും ഉണ്ടാകും എന്ന് ഡോ. വി.പി ഗംഗാധരൻ. സേവാഭാരതി പുതുതായി നിർമിക്കുന്ന സംഗമേശ്വര വാന പ്രസ്ഥാശ്രമത്തിന്‍റെ കട്ട്ള വെപ്പ് നിർവഹിച്ചുകൊണ്ട് സംസാരിച്ചു. ചടങ്ങിൽ സേവാഭാരതി വാനപ്രസ്ഥാശ്രമ നിർമാണ സമിതി അധ്യക്ഷൻ പി ഗോപിനാഥൻ അധ്യക്ഷത വഹിച്ചു. സേവാഭാരതി ജനറൽ സെക്രട്ടറി പി.കെ ഉണ്ണികൃഷ്ണൻ സ്വാഗതം ആശംസിച്ചു. കെ.എ.എസ് പരീക്ഷയിൽ 6-ാം റാങ്ക് കരസ്തമാക്കിയ അഖിൽ വി.മേനോന് ഡോ. വി.പി ഗംഗാധരൻ സേവാഭാരതി ആദരം സമർപ്പിച്ചു. ചടങ്ങിൽ നിർമാണ നിധിയിലേക്കുള്ള സംഭാവന സേവാഭാരതി പ്രസിഡന്‍റ് നളിൻ ബാബു സ്വീകരിച്ചു. ദേശീയ സേവാഭാരതി സംസ്ഥാന സെക്രട്ടറി കെ സുരേഷ് കുമാർ സേവസന്ദേശം നൽകി. ആർ.എസ്.എസ് ഖണ്ഡ് സംഘ ചാലക് പി.കെ പ്രതാപവർമരാജ, വാർഡ് കൗൺസിലർ സ്മിത കൃഷ്ണകുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു.



സേവാഭാരതിയുടെ സംഗമേശ്വര വാനപ്രസ്ഥാശ്രമത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു


ഇരിങ്ങാലക്കുട : സേവാഭാരതിയുടെ വൃദ്ധസദനമായ സംഗമേശ്വര വാനപ്രസ്ഥാശ്രമത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു. പ്രതിമാസ സാമ്പത്തികസഹായം നല്‍കുന്നവര്‍ക്ക് ഓണക്കിറ്റ് ചടങ്ങില്‍ വിതരണം ചെയ്തു. ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് അസോസിയേറ്റ് പ്രൊഫസര്‍ സിസ്റ്റര്‍ ഡോ റോസ് ആന്റോ ഉദ്ഘാടനം ചെയ്തു. സേവാഭാരതി പ്രസിഡണ്ട് പി.കെ. ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സിനിമതാരം ലിയോണ ലിഷോയ് മുഖ്യാതിഥിയായി പങ്കെടുത്തു.കേരള സോള്‍വെന്റ് എക്‌സട്രാക്ഷന്‍ ലിമിറ്റഡ് (കെ എസ് ഇ) ജനറല്‍ മാനേജര്‍ ആനന്ദ്‌മേനോന്‍, എച്ച് ഡി എഫ് സി സെയില്‍സ് മാനേജര്‍ സെബാസ്റ്റിയന്‍, സേവാഭാരതി ജില്ല സംയോജകന്‍ പി.ഹരിദാസ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു. സംഗമേശ്വര വാനപ്രസ്ഥാശ്രമം സെക്രട്ടറി കലകൃഷ്ണകുമാര്‍ നന്ദിയും സേവാഭാരതി സെക്രട്ടറി കെ.മനോജ് സ്വാഗതവും പറഞ്ഞു. ചടങ്ങിന് സേവാഭാരതി വൈസ് പ്രസിഡണ്ട് പി.കെ.ഭാസ്‌ക്കരന്‍, സുധാകരന്‍ സമീര, കെ.ആര്‍. സുബ്രഹ്മണ്യന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് വിവിധ സംഘങ്ങള്‍ അവതരിപ്പിച്ച തിരുവാതിരക്കളിയും ഓണപ്പാട്ടുകളും ഓണസദ്യയും നടന്നു.