News


സേവാഭാരതി സംഗമേശ്വര വാനപ്രസ്ഥാശ്രമം പുതിയ മന്ദിരത്തിൻ്റെ ഒന്നാം വാർഷികം 2024 ഫെബ്രുവരി 5 തിങ്കളാഴ്‌ച രാവിലെ 9.30ന് വാനപ്രസ്ഥാശ്രമത്തിൽ വെച്ച്

2024 ഫെബ്രുവരി 5 ന് നമ്മുടെ സംഗമേശ്വര വാനപ്രസ്താശ്രമത്തിന് ഒരു വയസ് തികയുകയാണ്. നമ്മൾ ഓരോരുത്തരുടേയും പ്രയത്ന ഫലമായി സേവാഭാരതി ഇരിങ്ങാലകുടക്ക് തിലക കുറിയായി ആശ്രമം നില കൊള്ളുന്നു. അമരിപാടം ശ്രീ നാരായണഗുരു ട്രസ്റ്റ് മഠാധിപതി ബ്രഹ്മസ്വരൂപാനന്ദ സ്വാമി ഉദ്ഘാടനം നിർവഹിക്കും. ആർ.എസ്.എസ്. ജില്ലാ കാര്യവാഹ് ടി.കെ. സതീഷ് മുഖ്യപ്രഭാഷണം നടത്തും. ആശ്രമത്തിൻ്റെ ഒന്നാം പിറന്നാൾ ആഘോഷത്തിലക്ക് താങ്കളേയും കുടുംബത്തേയും ഉച്ചഭക്ഷണം കഴിക്കുന്നതിനും പരിപാടികളിൽ പങ്കെടുക്കുന്നതിനും സ്നേഹത്തോടെ ക്ഷണിക്കുന്നു.

ഇരിങ്ങാലക്കുട സേവാഭാരതി താലൂക്ക് ആശുപത്രി അന്നദാനത്തിന്റെ 17-ാം വാർഷികം ആഘോഷിച്ചു

പുസ്തകങ്ങൾക്ക് അപ്പുറത്തേക്കുള്ള ജീവിത യഥാർഥ്യങ്ങളെ നമ്മുടെ മക്കളെ നമ്മൾ ബോധ്യപ്പെടുത്തണം. സഹജീവികളോട് ദുഃഖത്തിലേക്ക് ഇറങ്ങി ചെല്ലാനും നമ്മൾ ഈ ലോകത്ത്‌ നിന്ന് പോകുമ്പോൾ ഒന്നും കൊണ്ടുപോകില്ലെന്ന സത്യം ബോധ്യപ്പെട്ടുകൊണ്ട് ജീവിക്കണമെന്ന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് മാനേജർ ഫാദർ ജോയ് പീനിക്കപറമ്പിൽ പറഞ്ഞു. ഇരിങ്ങാലക്കുട സേവാഭാരതി താലൂക്ക് ആശുപത്രി അന്നദാനത്തിന്റെ 17-)0 വാർഷികം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരിന്നു അദ്ദേഹം. സേവാഭാരതി അധ്യക്ഷൻ നളിൻ ബാബു.എസ് അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രൊഫ ടി. എൻ സരസു ( പ്രിൻസിപ്പൾ എസ്. എൻ ഗുരു കോളേജ്, നാട്ടിക, വൈസ് പ്രസിഡന്റ്‌ തൃശൂർ ജില്ലാ സേവാഭാരതി) സേവാസന്ദേശം നൽകി. ആർ. എസ്. എസ് തൃശൂർ വിഭാഗ് സഹകാര്യവാഹ് സി. എൻ ബാബു മുഖ്യ പ്രഭാഷണം നടത്തിയ ചടങ്ങിൽ, പ്രകാശൻ കൈമാപറമ്പിൽ സ്വാഗതവും അന്നദാന സമിതി രക്ഷാധികാരി ഡി. പി നായർ നന്ദിയും പറഞ്ഞു.

കുഴിക്കാട്ടുകോണം ഹോളിഫാമിലി സ്കൂളിലേക്ക് ഉച്ച ഭക്ഷണത്തിനുള്ള പച്ചക്കറികൾ നൽകി

കുഴിക്കാട്ടുകോണം ഹോളിഫാമിലി സ്കൂളിലേക്ക്, സേവാഭാരതി സാകേതം സേവാനിലയം കുട്ടികൾക്ക് ഉച്ച ഭക്ഷണത്തിനുള്ള പച്ചക്കറികൾ നൽകി. H M സെലിൻ മരിയ പച്ചക്കറികൾ ഏറ്റു വാങ്ങി. വാർഡ് കൗൺസിലർ, സാകേതം സമിതി പ്രവർത്തകർ, മാതൃസമിതി അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.

പ്രമേഹ, വൃക്ക രോഗനിർണയ ക്യാമ്പ് നടത്തി

ഇരിങ്ങാലക്കുട സേവാഭാരതി , കൊമ്പാടിഞ്ഞാമാക്കൽ ലയൺസ്‌ ക്ലബ് ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട മെട്രോ ആശുപത്രിയുടെ സഹകരണത്തോടുകൂടി ഓട്ടോ-ടാക്സി , ബസ് ജീവനക്കാർക്ക് വേണ്ടി സൗജന്യ പ്രമേഹ, വൃക്ക രോഗനിർണയ ക്യാമ്പ് നടത്തി

യുറീക് ആസിഡ് , ഷുഗർ, കൊളസ്‌ട്രോൾ , ക്രിയാറ്റിൻ എന്നി ടെസ്റ്റുകളാണ് നടത്തിയത് . ജീവിത പ്രാരബ്ദം മൂലം നെട്ടോട്ടമോടുന്ന ഈ തൊഴിൽ മേഖലയിലെ മുഴുവൻ തൊഴിലാളികളുടെയും ശാരീരിക ആരോഗ്യം ഉറപ്പുവരുത്തുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഇരിങ്ങാലക്കുട പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ വച്ച് നടന്ന ക്യാമ്പ് ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സുജ സജീവ് കുമാർ ഉദ്ഘാടനം ചെയ്തു.,സേവാഭാരതി ഇരിങ്ങാലക്കുട പ്രസിഡന്റ് ശ്രീ നളിൻ ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ 24 -)0 വാർഡ് കൗൺസിലർ സിജു യോഹന്നാൻ ,ലയൺസ്‌ ക്ലബ് ക്യാമ്പ് കോർഡിനേറ്റർ ജോൺസൻ കോലങ്കണ്ണി, ഇരിങ്ങാലക്കുട ഖണ്ഡ് ശാരീരിക് ശിക്ഷൺ പ്രമുഖ് മനോജ് എം യു , മെട്രോ ഹെൽത്ത് കെയർ മാനേജർ മുരളിദത്തൻ എന്നിവർ പങ്കെടുത്തു സേവാഭാരതി ഇരിങ്ങാലക്കുട ജോയിന്റ് സെക്രട്ടറി പി കെ ഉണ്ണികൃഷ്ണൻ, വൈസ് പ്രസിഡന്റ് സുരേഷ് ഒ എൻ, ട്രഷറർ ജയശങ്കർ പി എസ് മെഡിസെൽ കൺവീനർ ശ്രീമതി കവിത ലീലാധരൻ, സൗമ്യ സംഗീത്, മിനി സുരേഷ് ,ഹരികുമാർ തളിയക്കാട്ടിൽ, ജഗദീഷ് പണിക്കവീട്ടിൽ, ശ്രീമതി തിലോത്തമ M K , അനിൽകുമാർ എ ജി , ശ്രീ പ്രകാശൻ ,ടിന്റു സുഭാഷ്, സംഗീത ബാബുരാജ് , മെട്രോ ഹെൽത്ത് കെയർ ലബോറട്ടറി സ്റ്റാഫ് കൃഷ്ണ മോഹൻ , ബിനീഷ എം ബി,ബെസ്സി സൈന്റോ , വിനീത പി വി ,അർച്ചന എം ആർ എന്നിവർ നേതൃത്വം നൽകി. 329 പേർ ക്യാമ്പിൽ രജിസ്റ്റർ ചെയ്തു

ഓട്ടോ-ടാക്സി , ബസ് ജീവനക്കാർക്ക് വേണ്ടി സൗജന്യ പ്രമേഹ, വൃക്ക രോഗനിർണയ ക്യാമ്പ് നടത്തുന്നു

ഇരിങ്ങാലക്കുട സേവാഭാരതി , കൊമ്പാടിഞ്ഞാമാക്കൽ ലയൺസ്‌ ക്ലബ് ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട മെട്രോ ആശുപത്രിയുടെ സഹകരണത്തോടുകൂടി ഓട്ടോ-ടാക്സി , ബസ് ജീവനക്കാർക്ക് വേണ്ടി സൗജന്യ പ്രമേഹ, വൃക്ക രോഗനിർണയ ക്യാമ്പ് നടത്തുന്നു. സെപ്റ്റംബർ 21 -)൦ തിയ്യതി വ്യാഴാഴ്ച രാവിലെ 7 .30 മുതൽ ഉച്ചക്ക് 12 .30 വരെയാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. യുറീക് ആസിഡ് , ഷുഗർ, കൊളസ്‌ട്രോൾ , ക്രിയാറ്റിൻ എന്നി ടെസ്റ്റുകളാണ് നടത്തുന്നത് .ഇരിങ്ങാലക്കുട സേവാഭാരതിയുടെ ഈ സംരംഭത്തിൽ നല്ലവരായ എല്ലാ സജ്ജനങ്ങളുടെയും സഹകരണം പ്രതീഷിക്കുന്നു . ജീവിത പ്രാരബ്ദം മൂലം നെട്ടോട്ടമോടുന്ന ഈ തൊഴിൽ മേഖലയിലെ മുഴുവൻ തൊഴിലാളികളുടെയും ശാരീരിക ആരോഗ്യം ഉറപ്പുവരുത്തുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സുജ സജീവ് കുമാർ ക്യാമ്പ് ഉദ്ഘാടനം ചെയ്യും .സേവാഭാരതി ഇരിങ്ങാലക്കുട പ്രസിഡന്റ് ശ്രീ നളിൻ ബാബു, ലയൺസ്‌ ക്ലബ് ക്യാമ്പ് കോർഡിനേറ്റർ ജോൺസൻ കോലങ്കണ്ണി, സേവാഭാരതി ഇരിങ്ങാലക്കുട ജോയിന്റ് സെക്രട്ടറി പി കെ ഉണ്ണികൃഷ്ണൻ, വൈസ് പ്രസിഡന്റ് സുരേഷ് ഒ എൻ, മെഡിസൽ കൺവീനർ ശ്രീമതി കവിത ലീലാധരൻ എന്നിവർ പങ്കെടുത്തു . നളിൻ ബാബു -8606123939
ജോൺസൻ കോലങ്കണ്ണി -8547440890

രാമായണ മാസത്തോടനുബന്ധിച്ചു കൂടൽമാണിക്യം ക്ഷേത്രത്തിൽ എത്തുന്ന ഭക്തജനങ്ങൾക്ക് സേവാഭാരതിയുടെ നേതൃത്വത്തിൽ ശനി ഞായർ ദിവസങ്ങളിൽ അന്നദാനം നടത്തി.

രാമായണ മാസത്തോടനുബന്ധിച്ചു നാലമ്പലത്തിന് കൂടൽമാണിക്യം ക്ഷേത്രത്തിൽ എത്തുന്ന ഭക്തജനങ്ങൾക്ക് ഇരിങ്ങാലക്കുട സേവാഭാരതിയുടെ നേതൃത്വത്തിൽ ശനി ഞായർ ദിവസങ്ങളിൽ അന്നദാനം നടത്തി. ഇരിങ്ങാലക്കുട സേവാഭാരതി രക്ഷധികാരി ശ്രീ ഭാസ്കരൻ പി കെ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ സേവാഭാരതി സെക്രട്ടറി, ശ്രീ ഉണ്ണികൃഷ്ണൻ പി കെ, അന്നദാന സമിതി ജനറൽ കൺവീനർ ശ്രീ ഡി പി നായർ,രാഘവൻ കെ , രാജേഷ് പി മെഡിസിൽ അംഗങ്ങളായ ശ്രീ സുരേഷ് ഒ എൻ, ഹരികുമാർ തളിയാക്കാട്ടിൽ, ജഗദീഷ് പണിക്കവീട്ടിൽ, സൗമ്യ സംഗീത്, കവിത ലീലാധരൻ, അനിൽകുമാർ, ഉണ്ണി പേടിക്കാട്ടിൽ,കെ എസ് നായർ, രവീന്ദ്രൻ കാക്കര, ദാസൻ വെട്ടത്ത്, രവിന്ദ്രൻ കെ, മധു മേനോൻ എന്നിവർ നേതൃത്വം നൽകി

ലോക പരിസ്ഥിതി ദിനചാരണത്തിന്റെ ഭാഗമായി സേവാഭാരതിയുടെ നേതൃത്വത്തിൽ നന്ദിഗ്രാമം മാതൃക വന പദ്ധതി ഉദ്ഘാടനം ചെയ്തു

ലോക പരിസ്ഥിതി ദിനചാരണത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട സേവാഭാരതിയുടെ നേതൃത്വത്തിൽ നന്ദിഗ്രാമം മാതൃക വന പദ്ധതിയുടെ ഉദ്ഘാടനം റിട്ട. ഫോറസ്റ്റ് അഡ്മിനിസ്ട്രേറ്റർ ശ്രീ വേണുഗോപാലൻ നിർവഹിച്ചു. ഇരിങ്ങാലക്കുട സേവാഭാരതി പ്രസിഡന്റ്‌ ശ്രീ നളിൻ ബാബു, സേവാഭാരതി ജില്ലാ പ്രസിഡന്റ്‌ ശ്രീ വിവേകാനന്ദൻ, വാർഡ് കൗൺസിലർ ശ്രീമതി സ്മിത കൃഷ്ണകുമാർ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു. "ലോകഹിതം മമ കരണീയം" എന്ന ആപ്തവാക്യത്തെ മുറുകെ പിടിക്കുന്ന സേവാഭാരതിയെ പോലുള്ള പ്രസ്ഥാനങ്ങൾ എന്താണോ ഒരു സംഘടന ആദർശം കൊണ്ട് ഉദ്ദേശിക്കുന്നത് ആ ഉദ്ദേശശുദ്ധിയെ പ്രവർത്തി പഥത്തിൽ കൊണ്ടുവന്ന്‌ സമൂഹ നന്മക്ക് വേണ്ടി പ്രവർത്തിക്കുന്നതിന്റെ ലക്ഷണമാണ് ഈ ലോക പരിസ്ഥിതി ദിനത്തിൽ ഇത്തരം വൃക്ഷതൈകൾ നടുന്നതിലൂടെ സേവാഭാരതി സമൂഹത്തിനു നൽകുന്ന സന്ദേശം. ഇത്തരം പ്രവർത്തനങ്ങൾ എക്കാലത്തും സമൂഹത്തിനു മാതൃകപരമെന്നും സേവാഭാരതിയുടെ എല്ലാം പ്രവർത്തനങ്ങൾക്കും പരിപൂർണ പിന്തുണ നൽകുമെന്നും പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് റിട്ട ഫോറെസ്റ്റ് അഡ്മിനിസ്ട്രേറ്റർ ശ്രീ വേണുഗോപാലൻ പറഞ്ഞു.

ഗാന്ധിഗ്രാം ആശുപത്രിയിലെ അമ്മമാർക്കായി ഉപയോഗിക്കാൻ ആയി നൈറ്റികൾ നൽകി

ഗാന്ധിഗ്രാം ആശുപത്രിയിലെ അമ്മമാർക്കായി ഉപയോഗിക്കാൻ ആയി നൈറ്റികൾ ആവശ്യപെട്ട കാര്യം സേവാഭാരതി ജില്ലാ സെക്രട്ടറി യുടെ P ഹരിദാസ്- ന്റെ ശ്രദ്ധയിൽ പ്പെടുകയും തുടർന്ന്‌ സേവാഭാരതി ഇരിഞ്ഞാലക്കുട പ്രസിഡണ്ട്‌ നളിൻ ബാബുവിന്റെ നേതൃത്വത്തിൽ ഗാന്ധിഗ്രാം ആശുപത്രിയിൽഎത്തി അമ്മമാർക്കായി ഉടുപ്പുകൾ കൈമാറുന്നു. ഒപ്പം മെഡി സെൽ ഭാരവാഹികൾ ആയ ഓ.എൻ സുരേഷ്, ഹരികുമാർ P, ജഗദിഷ് R, എന്നിവരോടപ്പം സേവാഭാരതി കൊരട്ടി പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു

 

സേവാഭാരതി സംഗമേശ്വര വാനപ്രസ്ഥാശ്രമത്തിലേക്ക് മണപ്പുറം ഫൌണ്ടേഷൻ ജനറേറ്റർ നൽകി
-

ഇരിങ്ങാലക്കുട സേവാഭാരതി സംഗമേശ്വര വാനപ്രസ്ഥാശ്രമത്തിലേക്ക് മണപ്പുറം ഫൌണ്ടേഷൻ 4.40 ലക്ഷം രൂപ ചെലവിൽ ജനറേറ്റർ നൽകി. 250KWA ശേഷിയുള്ള ജനറേറ്ററിന്റെ ഉദ്ഘാടനം മുൻ എംപി പ്രൊഫ. സാവിത്രി ലക്ഷ്മണൻ ഉദ്ഘാടനം നിർവഹിച്ചു. ഇരിങ്ങാലക്കുട സേവാഭാരതി ജനറൽ സെക്രട്ടറി ശ്രീ പി കെ ഉണ്ണികൃഷ്ണൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ വാനപ്രസ്ഥാശ്രമം പ്രസിഡന്റ്‌ ശ്രീ ഗോപിനാഥൻ പി അധ്യക്ഷത വഹിച്ചു. മണപ്പുറം ഫൌണ്ടേഷൻ ജനറൽ മാനേജർ ശ്രീ ജോർജ് മോറായി, AGM ശ്രീമതി ശില്പ, ഇരിങ്ങാലക്കുട സേവാഭാരതി ട്രഷറർ ശ്രീ സുബ്രമണ്യൻ കെ ആർ എന്നിവർ സംസാരിച്ചു

സേവാഭാരതിയുടെ പുരുഷ വയോജനങ്ങൾക്കായുള്ള സംഗമേശ്വര വാനപ്രസ്ഥ ആശ്രമത്തിന്റെ പുതിയ കെട്ടിടം ഹൈക്കോടതി ജസ്റ്റിസ് ശ്രീ C S ഡയസ് ഉദ്ഘാടനം ചെയ്തു
-

പ്രവർത്തനം വാക്കുകളെക്കാൾ ഉച്ചത്തിൽ സംസാരിക്കുമെന്നും അത് അന്വർത്തമാക്കുന്ന പ്രവർത്തനമാണ് സേവാഭാരതി കാഴ്ചവക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ മുഖ്യ അതിഥി ആയിരുന്ന Dr ജേക്കബ് തോമസ് സേവാഭാരതിയുടെ പ്രവർത്തങ്ങളെ സ്ലാഖിച്ചതിനൊപ്പം വയോജന സംരക്ഷണ വിഷയത്തിൽ സർക്കാരിന് കൂടുതൽ കാര്യങ്ങൾചെയ്യാൻ ആകുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തിയ സേവാഭാരതി സംസ്ഥാന പ്രസിഡണ്ട്‌ Dr രഞ്ജിത്ത് വിജയ ഹരി, ഡിജിറ്റൽ മീഡിയ സേവാഭാരതിയുടെ നിസ്വാർത്ഥ സേവനങ്ങളെ ലോകം മുഴുവൻ എത്തിക്കുന്നു എന്നും അത് വഴി ഒട്ടനവധി ആളുകൾ സേവന തല്പരതയോടെ പ്രവർത്തങ്ങളിലേക്ക് എത്തുന്നു എന്നും അഭിപ്രായപ്പെട്ടു.
ഇരിഞ്ഞാലക്കുട സേവാഭാരതി പ്രസിഡന്റ്‌ ശ്രീ നളിൻ മേനോൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ശ്രീ P K ഉണ്ണികൃഷ്ണൻ സ്വാഗതം ആശംസിച്ചു. രാഷ്ട്രീയ സ്വയം സേവക സംഘം പ്രാന്ത സഹ സേവ പ്രമുഖ ശ്രീ U N ഹരിദാസ് സൂവനീർ പ്രകാശനം നിർവഹിക്കുകയും സേവാ സന്ദേശം നൽകുകയും ചെയ്തു.ചെറുശ്ശേരി വിവേകാനന്ദ ആശ്രമത്തിലെ സ്വാമി പുരുഷോത്തമാനന്ദ സരസ്വതി, വാർഡ് മെമ്പർ സ്മിത കൃഷ്ണകുമാർ, രാഷ്ട്രീയ സ്വയം സേവക സംഘം ജില്ലാ സംഘചാലക് ശ്രീ ബാലഗോപാൽ, സാമൂഹ്യ സുരക്ഷ വകുപ്പിലെ കൗൺസിലർ ശ്രീമതി ദിവ്യ, ആശ്രമം ട്രസ്റ്റീ കല്യാണി ഗോപിനാഥ് എന്നിവർ ആശംസയർപ്പിച്ചു സംസാരിച്ചു.സേവാഭാരതി ട്രഷറർ ശ്രീ K R സുബ്രഹ്മണ്യൻ നന്ദി രേഖപെടുത്തി.ഒട്ടനവധി പ്രമുഖ വ്യക്തിത്വങ്ങൾ ചടങ്ങിൽ പങ്കെടുത്തു.

സേവാഭാരതി 16 -)0 അന്നദാന വാർഷികാഘോഷം നടത്തി
-

ഇരിഞ്ഞാലക്കുട സേവാഭാരതിയുടെ നേതൃത്തത്തിൽ നടത്തുന്ന അന്നദാനത്തിന്റെ 16 -)0 വാർഷികം Rtn ടി പി സെബാസ്റ്റ്യൻ (ഡയറക്ടർ ഓഫ് റോട്ടറി ഇന്റർനാഷണൽ ഡിസ്ട്രിക്ട് )ഉദ്ഘാടനം ചെയ്തു .സേവാഭാരതി തൃശൂർ ജില്ലാ സെക്രട്ടറി ശ്രീ സി എം പ്രേമാനന്ദ് സേവാസന്ദേശം നൽകി .rss വിഭാഗ് സേവാ പ്രമുഖ് ശ്രീ കെ വി ലൗലേഷ് മുഖ്യപ്രഭാഷണം നടത്തി. ഇരിങ്ങാലക്കുട സേവാഭാരതി പ്രസിഡന്റ് ശ്രീ നളി ൻ ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ശ്രീ പി കെ ഉണ്ണികൃഷ്ണൻ സ്വാഗതം ആശംസിച്ചു .
ഇരിങ്ങാലക്കുട വ്യാപാരി വ്യവസായി ഏകോപന സമിതി വൈസ് പ്രസിഡന്റ് ശ്രീ മണി മേനോൻ , സൗഹൃദ റെസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് ശ്രീ അയ്യപ്പൻ പണിക്കവീട്ടിൽ ,, പേഷ്ക്കാർ റോഡ് റെസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് ശ്രീ രമണൻ കെ എസ് ,കിഴക്കേ നദ റെസിഡന്റ്‌സ് അസോസിയേഷൻ സെക്രട്ടറി ശ്രീ ബാലകൃഷ്ണൻ മണ്ണാത്തിക്കുളം റോഡ്, റെസിഡന്റ്‌സ് അസോസിയേഷൻ അസോസിയേഷൻ സെക്രട്ടറി ശ്രീമതി ദുർഗ ശ്രീകുമാർ , കണ്ടേശ്വരം കെ എസ ആർ ടി സി റെസിഡന്റ്‌സ് അസ്സോസിയേഷൻ പ്രസിഡന്റ് ശ്രീ ഉണികൃഷ്ണൻ ടി എന്നിവർ സംസാരിച്ചു . അന്നദാന സമിതി പ്രസിഡന്റ് ശ്രീ രാഘവൻ നന്ദി പറഞ്ഞു


ജനറൽ ആശുപത്രിയിൽ ഇരിങ്ങാലക്കുട സേവാഭാരതിയുടെ നേതൃത്വത്തിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും നൽകിവരുന്ന അന്നദാനം 16 വർഷം പിന്നിടുന്നു
-

സേവാഭാരതിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ദിവസേന വൈകിട്ട് അന്നദാനം നൽകിക്കൊണ്ട് ആരംഭിച്ച സേവാ പ്രവർത്തനം 16 വർഷം പിന്നിടുന്നു. ഇതോടനുബന്ധിച്ച് ജനുവരി 8 ഞായറാഴ്ച സേവാഭാരതി ഓഫീസിൽ 16-ാം വാർഷികാഘോഷങ്ങൾ നടന്നു.
റോട്ടറി ഇന്റർനാഷണൽ ഡിസ്ട്രിക്ട് 3201 ഡയറക്ടർ ടിപി സെബാസ്റ്റ്യൻ ഉദ്ഘാടനo ചെയ്തു. ഇരിങ്ങാലക്കുട സേവാഭാരതി പ്രസിഡന്റ് നളിൻ ബാബു എസ് മേനോൻ അധ്യക്ഷനായി. സേവാഭാരതി തൃശ്ശൂർ ജില്ലാ സെക്രട്ടറി സി എം പ്രേമാനന്ദ് സേവാ സന്ദേശം നൽകി. ആർഎസ്എസ് വിഭാഗ് സേവാ പ്രമുഖ് മുഖ്യപ്രഭാഷണം നടത്തി.


വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന മൂന്ന് ദിവസത്തെ വ്യക്തിത്വ വികാസ ശിബിരം 'ഉണർവ്'
-

ഭാരതീയ സംസ്കാരവും പാരമ്പര്യവും ഉൾകൊള്ളുന്ന ഒരു തലമുറയെ വാർത്തെടുക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഇത്തരം പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന സേവാഭാരതിയുടെ പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്നും കൃഷി വകുപ്പ് അസി. ഡയറക്ടർ ചന്ദ്രഭാനു, സത്യസായി ബാലവികാസ സംഘടൻ, തൃശൂർ പ്രസ്താവിച്ചു. ഇരിങ്ങാലക്കുട സേവാഭാരതി വാനപ്രസ്ഥാശ്രമത്തിൽ സംഘടിപ്പിക്കുന്ന വിദ്യാർത്ഥികൾക്കായുള്ള മൂന്ന് ദിവസത്തെ വ്യക്തിത്വ വികാസ ശിബിരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നൂറോളം വിദ്യാർത്ഥികൾ പങ്കെടുക്കുന്ന ശിബിരം മെയ്‌ 22,23,24 തിയ്യതികളിലായാണ് നടക്കുന്നത്. സേവാഭാരതി ഇരിങ്ങാലക്കുട പ്രസിഡന്റ്‌ നളിൻ ബാബുവിന്റെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന സഭയിൽ സേവാഭാരതി സംസ്ഥാനസമിതി അംഗവും ഇരിങ്ങാലക്കുട യൂണിറ്റ് സെക്രട്ടറിയുമായ ഉണ്ണികൃഷ്ണൻ പി കെ സന്നിഹിതയായിരിന്നു. ഉണർവ് മുഖ്യ സംയോജകൻ മണി പള്ളിപ്പാട്ട് സ്വാഗതവും രമാദേവി നന്ദിയും പറഞ്ഞു.


പുസ്തകങ്ങൾ നൽകി
-

ഇരിങ്ങാലക്കുട സേവാഭാരതി, ദൃഷ്ടിഹീനരുടെ സംഘടനയായ കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് അംഗങ്ങളുടെ കുട്ടികൾക്ക് പഠനത്തിനാവശ്യമായ പുസ്തകങ്ങൾ നൽകി. ഇരിങ്ങാലക്കുട സേവാഭാരതിയുടെ സംഗമേശ്വര വാനപ്രസ്ഥാശ്രമത്തിൽ വച്ച് നടന്ന ചടങ്ങിൽ കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് സംഘടനയുടെ ഭാരവാഹികളായ മാണിക്യം, പ്രസിഡന്റ്‌ വി. എസ്. ബിനോജ് എന്നിവർക്ക് സേവാഭാരതി പ്രസിഡന്റ്‌ നളിൻ ബാബു പുസ്തകങ്ങൾ കൈമാറി. പ്രസ്തുത ചടങ്ങിൽ സേവാഭാരതി ജോ. സെക്രട്ടറി സായി റാം, മെഡിസെൽ കൺവീനർ സുരേഷ് ഒ എൻ, മണി പള്ളിപ്പാട്ട്, വാനപ്രസ്ഥാശ്രമം പ്രസിഡന്റ്‌ ഗോപിനാഥൻ പീടികപറമ്പിൽ, ലിബിൻ രാജ് എന്നിവർ പങ്കെടുത്തു


സംഭാര വിതരണം നടത്തി
-

സേവാഭാരതി സംഭാര വിതരണം നടത്തി. കൂടൽമാണിക്യം ഉത്സവത്തോടനുബന്ധിച്ചു ഇരിങ്ങാലക്കുട സേവാഭാരതി സംഭാര വിതരണം നടത്തി. സൂര്യപ്രഭ നിധി ലിമിറ്റഡ്. ഓപ്പറേഷൻസ്‌ മാനേജർ വിജിൽ പുല്ലത്തറ ഉദ്ഘാടനം ചെയ്തു. ഡി.പി. നായർ, കെ. രാഘവൻ, ഓ.എൻ. സുരേഷ്, സി.കെ. സുധാകരൻ, രാജേഷ്, ഹരികുമാർ, ജഗദീഷ്, ഉണ്ണി പേടിക്കാട്ടിൽ, ടി. രാമൻ, സുരേഷ്, രവീന്ദ്രൻ കാക്കര, നന്ദകുമാർ എന്നിവർ നേതൃത്വം നൽകി.


പച്ചക്കറി തൈകൾ വിതരണം ചെയ്തു
-

ഇരിഞ്ഞാലക്കുട സേവാഭാരതി സ്വാവലംബന സമിതിയുടെ ആഭിമുഖ്യത്തിൽ സാകേതം സേവാനിലയത്തിൽ പച്ചക്കറി തൈകൾ വിതരണം ചെയ്തു.
സ്വാവലംബന സമിതി കൺവീനർ ശ്രീ ശിവാനന്ദൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സാകേതം ട്രഷറർ ശ്രീമതി ലത സദാനന്ദൻ സ്വാഗതം പറഞ്ഞു.മുരിയാട് കൃഷിഭവൻ കൃഷി അസിസ്റ്റന്റ് ശ്രീമതി സുനിത അടുക്കളതോട്ട നിർമാണത്തെ കുറിച്ച് മാർഗ നിർദേശം നൽകി.
വാർഡ് കൗൺസിലർ സരിത സുഭാഷ്, പൊറത്തിശ്ശേരി മണ്ഡൽ വിദ്യാർത്ഥി പ്രമുഖ് ശ്രീ വി എം രനൂപ്, നമ്പ്യാങ്കാവ് ശാഖ കാര്യവാഹ് ശ്രീ ശരത്ത്‌, ഗ്രാമ വികാസ് പ്രമുഖ് എൻ യു ഉമേഷ്‌, സ്വാവലംബന സമിതി പ്രവർത്തകരായ ശ്രീ രാജീവ്‌ ചന്ദ്രദാസ്,സൂരജ് കടുങ്ങാട് എന്നിവർ നേതൃതം നൽകി . സാകേതം പ്രസിഡന്റ്‌ മോഹനൻ നന്ദി പറഞ്ഞു


വാനപ്രസ്ഥാശ്രമത്തിന്റെ ഉദ്‌ഘാടനത്തോടനുബന്ധിച്ച് പുറത്തിറക്കുന്ന സോവനീറിൽ (ചരിത്ര സ്മരണിക) വ്യക്തിപരമായ ആശംസകൾ പ്രസിദ്ധീകരിക്കുന്നതിനായുള്ള അപേക്ഷ ഫോറം
-

തൃശൂർ IMA യുടെ നേതൃതത്തിൽ HDFCബാങ്കിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
-

തൃശൂർ IMA യുടെ നേതൃതത്തിൽ HDFC ബാങ്കിന്റെ സഹകരണത്തോടെ ഇരിങ്ങാലക്കുട സേവാഭാരതി സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ 30 പേർ രക്തം ദാനം ചെയ്തു. ഇരിങ്ങാലക്കുട പൊറത്തിശ്ശേരി കണ്ടാരതറ മൈതാനത്തു നടന്ന പരിപാടി പൊറത്തിശ്ശേരി മെഡിക്കൽ ഓഫീസർ ഡോ. ലവീണ ഉദ്ഘാടനം ചെയ്തു.IMA മെഡിക്കൽ ഓഫീസർ DR.രാധകൃഷ്ണൻ, Hdfc ഓപ്പറേഷണൽ മാനേജർ ശ്രീ സുദീപ് പി എസ്,സേവാഭാരതി സംസ്ഥാന അംഗവും ഇരിങ്ങാലക്കുട സേവാഭാരതി സെക്രട്ടറിയുമായ ശ്രീ ഉണ്ണികൃഷ്ണൻ പി കെ,സേവാഭാരതി ജില്ലാ ജനറൽ സെക്രട്ടറി പി ഹരിദാസ്,RSS ഘണ്ട് ബൗദ്ധിക്ക് പ്രമുഖ് വി സായ് റാം, ശ്രീ സുരേഷ് ഒ ൻ, ഐ കെ ശിവാനന്ദൻ, ലിബിൻരാജ് എന്നിവർ സന്നിഹിതരായിരുന്നു


സേവാഭാരതി പുറത്തിറക്കുന്ന, 5000 കോപ്പിയോളം പ്രിന്റ് ചെയ്യുന്ന ചരിത്ര സ്മരണികയിൽ പരസ്യം നൽകുന്നതിനായി അപേക്ഷകൾ ക്ഷണിക്കുന്നു...
-



കേൾവി പരിശോധനക്യാമ്പ് നടത്തി
-

ലയൺസ് ക്ലബ്‌ കൊമ്പിടിഞ്ഞാമാക്കൽ, സേവാഭാരതി ഇരിങ്ങാലക്കുട തൃശൂർ ദയ ആശുപത്രിയുമായി സഹകരിച്ചു കേൾവി പരിശോധനക്യാമ്പ് നടത്തി. ലയൺസ് ക്ലബ്‌ ഡിസ്ട്രിക്ട് ക്ലബ്‌ അഡ്വൈസർ ശ്രീ ജോൺസൺ കോലാങ്കണ്ണി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.സേവാഭാരതി പ്രസിഡന്റ്‌ ശ്രീ നളിൻ ബാബു, ട്രഷറർ സുബ്രമണ്യൻ കെ ആർ,എക്സിക്യൂട്ടീവ് അംഗം കൃഷ്ണകുമാർ പി മെഡിസെൽ സമിതി അംഗങ്ങളായ ശ്രീ സുരേഷ് ഒ എൻ, മിനി സുരേഷ്, ഹരികുമാർ, ജഗതീഷ് പണിക്കവീട്ടിൽ,അനിൽകുമാർ, കവിത, സുരേഷ് എന്നിവർ പങ്കെടുത്തു. 40 ആളുകൾ ചികിത്സ നേടി.


സേവാഭാരതി ആസ്ഥാന മന്ദിരം ഉദ്ഘാടനം നടന്നു
-

കൂടൽമാണിക്യം കിഴക്കേ നടയിൽ സേവാഭാരതി സ്വന്തമാക്കിയ കെട്ടിടത്തിൽ സേവനകേന്ദ്രം ഉദ്ഘാടനം ചെയ്തു ,രാഷ്ട്രീയ സ്വയം സേവക സംഘം ക്ഷേത്രീയ കാര്യകാരി അംഗം ശ്രീ പി ആർ ശശിധരൻ ഭദ്രദീപം കൊളുത്തി ഇരിങ്ങാലക്കുട സേവാഭാരതിയുടെ വിവിധ സേവനമേഖലകളിലേക്കുള്ള പ്രവർത്തനം സ്ത്യുതർഹവും മാതൃകാപരവുമാണ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഒറ്റപ്പെട്ട സാമൂഹ്യജീവിതത്തിൽ നിന്ന് കുടുംബ സംഗ്രഹങ്ങളിലേക്ക് സേവനോന്മുഖമായി സമൂഹത്തെ മാറ്റിയെടുക്കേണ്ടത് സേവാഭാരതിയുടെ കർത്തവ്യമാണെന്നും ഉത്ബോധിച്ചു. സേവാഭാരതി ജില്ലാ ട്രഷറർ പി. എൻ വേണുഗോപാലൻ മാസ്റ്റർ , രാഷ്ട്രീയ സ്വയം സേവക സംഘം വിഭാഗ് സംഘ ചാലക് ശ്രീ കെ എസ പദ്മനാഭൻ എന്നിവർ സന്നിഹിതരായ ചടങ്ങിൽ സേവാഭാരതി പ്രസിഡന്റ് ശ്രീ നളിൻ ബാബു അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സെക്രട്ടറി ശ്രീ പി കെ ഉണ്ണികൃഷ്ണൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി ശ്രീ സായിറാം നന്ദിയും രേഖപ്പെടുത്തി


സേവാഭാരതിക്ക് ഇനി സ്വന്തം സേവന കേന്ദ്രം; ഉദ്ഘാടനം ഒക്ടോബർ 24ന്
-

സേവാഭാരതി സ്വന്തമായി വാങ്ങിയ കൂടൽമാണിക്യ ക്ഷേത്രപരിസരത്തെ സേവന കേന്ദ്രത്തിൻറെ ഔദ്യോഗിക ഉദ്ഘാടനം 2022 ഒക്ടോബർ 24 തിങ്കളാഴ്ച രാവിലെ പത്തിന് ശ്രീ എം പി ജാക്സൺ [ എംഡി- കേരള സോൾവന്റ് എക്സ്ട്രാക്ഷൻ ലിമിറ്റഡ് ] നിർവഹിക്കും. ചടങ്ങിൽ രാഷ്ട്രീയ സ്വയംസേവക സംഘം ക്ഷേത്രീയ കാര്യകാരി അംഗം ശ്രീ പി ആർ ശശിധരൻ, ഇൻസൈഡ് ഔട്ട്സൈഡ് ഹോം ഗാലറി ഉടമ ശ്രീ തോട്ടപ്പള്ളി വേണുഗോപാൽ മേനോൻ , സേവാഭാരതി ജില്ലാ ട്രഷറർ ശ്രീ പി എൻ വേണുഗോപാൽ മാസ്റ്റർ എന്നിവർ സന്നിഹിതരാകും. ഇരിങ്ങാലക്കുട സേവാഭാരതി സെക്രട്ടറി ശ്രീ പി കെ ഉണ്ണികൃഷ്ണൻ സ്വാഗതം പറയുന്ന ചടങ്ങിൽ സേവാഭാരതി പ്രസിഡണ്ട് ശ്രീ ബാബു അധ്യക്ഷത വഹിക്കും. രാഷ്ട്രീയ സ്വയംസേവക സംഘം ഇരിങ്ങാലക്കുട ഖണ്ഡ സംഘചാലക് പ്രതാപവർമ്മ രാജ് സാന്നിധ്യമറിയിക്കുന്ന ചടങ്ങിൽ ജോയിൻ സെക്രട്ടറി ശ്രീ സായിറാം നന്ദി അർപ്പിക്കും.


ഇരിങ്ങാലക്കുട സേവാഭാരതി വാർഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു
-

ഇരിങ്ങാലക്കുട സേവാഭാരതി 14-ാമത് വാർഷിക പൊതുയോഗം ഓഫീസിൽ വച്ചു നടന്നു. പ്രസിഡന്റ് നളിൻ ബാബു അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി പി കെ ഉണ്ണികൃഷ്ണൻ സ്വാഗതം ആശംസിച്ചു. ചടങ്ങിൽ 2021-22 വർഷത്തെ പ്രവർത്തനറിപ്പോർട്ടും വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു. 2022-2023 വർഷത്തെ സേവാഭാരതി രക്ഷാധികാരികൾ - പി.കെ ഭാസ്കരൻ, വി. മോഹൻദാസ് , ഭരണസമിതി പ്രസിഡന്‍റ് - നളിൻ ബാബു എസ് മേനോൻ, വൈസ് പ്രസിഡന്‍റ്മാർ- കെ.രവീന്ദ്രൻ, ശിവദാസ് പള്ളിപ്പാട്ട്, സെക്രട്ടറി-പി.കെ ഉണ്ണികൃഷ്ണൻ, ജോ.സെക്രട്ടറിമാർ- ശ്രീ ജയശങ്കർ പായ്ക്കാട്ട്, ശ്രീ സായി റാം വി, ട്രഷറർ -കെ ആർ സുബ്രമണ്യൻ എന്നിവരെയും എക്സിക്യൂട്ടീവ് അംഗങ്ങൾ- ഐ.കെ ശിവാനന്ദൻ , സതീഷ് പള്ളിചാടത്ത് , പി കൃഷ്ണകുമാർ, ഒ.എൻ സുരേഷ്, ശ്രീമതി ജയന്തി രാഘവൻ, രമാദേവി കേശവദാസ്, ശ്രീ ജയദേവൻ രാമൻകുളത്ത് , ശ്രീ ലിബിൻരാജ് ടി ആർ എന്നിവരെ തിരഞ്ഞെടുത്തു.
ദേശീയ സേവാഭാരതി സംസ്ഥാന സെക്രട്ടറി ശ്രീ കെ സുരേഷ്‌കുമാർ സേവ സന്ദേശം നൽകി.


സേവാഭാരതിയുടെ തിമിര ശസ്ത്രക്രിയ ക്യാമ്പ് ഒരു വർഷം പൂർത്തിയാകുന്നു
-

ഇരിങ്ങാലക്കുട സേവാഭാരതിയുടെ ആരോഗ്യരംഗത്തെ സേവനങ്ങൾക്കായി പ്രവർത്തിക്കുന്ന മെഡിസെല്‍ കഴിഞ്ഞ 11 മാസമായി എല്ലാ അവസാന ശനിയാഴ്ചകളിലും ഐ ഫൗണ്ടേഷന്‍റെ സഹകരണത്തോടെ നടത്തിവരുന്ന തിമിര ശസ്ത്രക്രിയ ക്യാമ്പ് ഒരു വർഷം പൂർത്തിയാകുന്നു. ഇതിനോടനുബന്ധിച്ച് ജൂലൈ 30 ശനിയാഴ്ച രാവിലെ 9 മണിക്ക് കൂടൽമാണിക്യം ക്ഷേത്രം കിഴക്കേ നടയിലുള്ള സേവാഭാരതി ഓഫീസിൽ നടക്കുന്ന ക്യാമ്പിന്‍റെ ഉദ്ഘാടനം മഞ്ചേരി ഗവണ്മെന്റ് മെഡിക്കൽ കോളേജിലെ പ്രൊഫസർ ഓഫ് ഒഫ്താൽമോളജി ഡോക്ടർ കെ സി രജനി ഉദ്ഘാടനം നിർവഹിക്കും. ചടങ്ങിൽ ആർഎസ്എസ് ഖണ്ട് സംഘ ചാലക്ക് പി കെ പ്രതാപ്മ വർമ്മ രാജാ, ലയൺസ്‌ ക്ലബ്ബ് ഡിസ്ട്രിക്ട് അഡ്വൈസർ ജോൺസൺ കോലംകണ്ണി, സേവാഭാരതി തൃശ്ശൂർ ജില്ലാ വൈസ് പ്രസിഡന്റ് കെ ഗോപിനാഥൻ, ഡോക്ടർ റീജ സി മേനോൻ തുടങ്ങി പ്രമുഖ വ്യക്തികൾ ചടങ്ങിൽ പങ്കെടുക്കുമെന്നും സേവാഭാരതി ഇരിങ്ങാലക്കുട പ്രസിഡന്റ് നളിൻ എസ് മേനോൻ, സെക്രട്ടറി ഉണ്ണികൃഷ്ണൻ പി കെ, മെഡിസെൽ കൺവീനർ ഒ എൻ സുരേഷ് എന്നിവർ അറിയിച്ചു.


സേവാഭാരതി നാലമ്പല തീർത്ഥാടകർക്ക് കഞ്ഞി വിതരണം നടത്തി
-

ഇരിങ്ങാലക്കുട കൂടൽമാണിക്യക്ഷേത്രത്തിൽ നാലമ്പല തീർത്ഥാടനത്തിനായി എത്തുന്ന ഭക്തജങ്ങൾക്ക് സേവാഭാരതിയുടെ നേതൃത്വത്തിൽ കഞ്ഞി വിതരണം നടത്തി. ഇൻ സൈഡ് ഔട്ട്‌ സൈഡ് ഉടമസ്ഥൻ ശ്രീ തോട്ടാപ്പിള്ളി വേണുഗോപാലമേനോൻ, സേവാഭാരതി പ്രസിഡന്റ്‌ ശ്രീ നളിൻ ബാബു എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. സേവാഭാരതി ജനറൽ സെക്രട്ടറി ശ്രീ ഉണ്ണികൃഷ്ണൻ പി കെ, ജോയിന്റ് സെക്രട്ടറി ജയന്തി രാഘവൻ,ശ്രീ ഹരികുമാർ തളിയാക്കട്ടിൽ, മെഡസെൽ അംഗങ്ങൾ സുരേഷ് ഒ ൻ, മണികണ്ഠൻ ചൂണ്ടണിയിൽ, ജഗദീഷ് പണിക്കവീട്ടിൽ, ശ്രീമതി മിനി സുരേഷ്,കവിത അന്നദാന സമിതി പ്രസിഡന്റ്‌ ശ്രീ രാഘവൻ,ഉണ്ണി പേടികാട്ടിൽ, ശ്രീ ഉണ്ണികൃഷ്ണൻ, എന്നിവർ പങ്കെടുത്തു.
കർക്കിടകം മാസം എല്ലാ ശനി,ഞായർ ദിവസങ്ങളിലും രാവിലെ 11 മുതൽ കഞ്ഞി വിതരണം നടത്തുന്നതാണ് .


ഈ അന്നദാന പ്രവർത്തനത്തിന് അരി, പലവ്യഞ്ജനം എന്നിവയായോ പണമായോ സംഭാവന നൽകാവുന്നതും വളണ്ടിയറായും പൊതുജനങ്ങൾക്ക് സഹകരിക്കാവുന്നതാണ്. ബന്ധപ്പെടേണ്ട നമ്പർ 9447652776 8281860647

+2 പരീക്ഷയിൽ എല്ലാ വിഷയത്തിലും മുഴുവൻ A+ കരസ്തമാക്കിയ അനുഷ്ക സുരേഷിനെ അനുമോദിച്ചു
-

+2 പരീക്ഷയിൽ എല്ലാ വിഷയത്തിലും മുഴുവൻ A+ കരസ്തമാക്കിയ അനുഷ്ക സുരേഷിനെ ഇരിങ്ങാലക്കുട സേവാഭാരതി അനുമോദിച്ചു. സേവാഭാരതി മെഡിസെൽ സമിതി അംഗം ശ്രീ അനിൽകുമാർ പൊന്നാടണിയിച്ചു. .ചടങ്ങിൽ സേവാഭാരതി പ്രസിഡന്റ്‌ നളിൻ ബാബു,ജോയിന്റ് സെക്രട്ടറി ജയന്തി രാഘവൻ, ശിവദാസ്, ജഗദീഷ് പണിക്കവീട്ടിൽ എന്നിവർ സന്നിഹിതരായി.അനുഷ്ക സേവാഭാരതി മെഡിസെൽ കൺവീനർ സുരേഷിന്റെയും മിനി സുരേഷേന്റെയും മകളാണ്

സേവാഭാരതി സ്വാവലംബന സമിതിയുടെ നേതൃത്വത്തിൽ കറവ പശുവിനെ സൗജന്യമായി നൽകി
-

ഇരിങ്ങാലക്കുട: സേവാഭാരതി സ്വാവലംബന സമിതിയുടെ നേതൃത്വത്തിൽ സാകേതം സേവാനിലയത്തിൽ വച്ച് മുരിയാട് ആനന്ദപുരത്തുള്ള ശിവന് സൗജന്യമായി കറവ പശുവിനെ നൽകി. സ്വാവലംബന സമിതിയുടെ സ്വയം തൊഴിൽ പദ്ധതിയിൽ ഉൾപ്പെടുത്തി പശുകുട്ടിയെ തിരികെ സേവാഭാരതിക്ക് ലഭിക്കുന്ന വിധമാണ് പദ്ധതി നടപ്പാക്കുന്നത്. ചടങ്ങിൽ സേവാഭാരതി പ്രസിഡന്റ്‌ ശ്രീ നളിൻ ബാബു അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി ശ്രീ പി കെ ഉണ്ണികൃഷ്ണൻ, സ്വാവലംബന സമിതി കൺവീനർ ശ്രീ സുബ്രമണ്യൻ കെ ആർ,എന്നിവർ ചേർന്ന് പശുവിനെ കൈമാറി.സേവാഭാരതി ജില്ലാ ജനറൽ സെക്രട്ടറി ശ്രീ പി ഹരിദാസ്, മെഡിസെൽ അംഗങ്ങൾ ശ്രീ സുരേഷ് ഒ എൻ, ജഗദീഷ് പണിക്കവീട്ടിൽ, Rss മണ്ഡൽ വിദ്യാർത്ഥി പ്രമുഖ് വി എം രനൂപ്, സേവാനിലയം അന്തേവാസികൾ എന്നിവർ പങ്കെടുത്ത യോഗത്തിന് സാകേതം സേവാനിലയം ജോ. സെക്രട്ടറി ശ്രീ സൗബിൻ നന്ദി പ്രകാശിപ്പിച്ചു

സിവിൽ സർവീസ് പരീക്ഷയിൽ 66-)0 റാങ്ക് നേടിയ അഖിൽ വി മേനോന് സേവാഭാരതിയുടെ ആദരം
-

സിവിൽ സർവീസ് പരീക്ഷയിൽ 66-)0 റാങ്ക് നേടിയ അഖിൽ വി മേനോനെ സേവാഭാരതി പ്രസിഡൻ്റ് നളിൻ ബാബു s മേനോൻ ആദരിക്കുന്നു ബിജെപി സംസ്ഥാന സെക്രട്ടറി ശ്രീ A നാഗേഷ് ,ബിജെപി കൗൺസിലർ ഷാജുട്ടൻ സേവാഭാരതി പ്രവർത്തകരായ പി ഹരിദാസ്, ശിവദാസ് പളളി പ്പാട്ട്,മുരളി കല്ലിക്കാട്ട്, രവീന്ദ്രൻ കണ്ണൂർ, കെ ആർ സുബ്രഹ്മണ്യൻ,ജയന്തി രാഘവൻ എന്നിവർ പങ്കെടുത്തു

സേവാഭാരതി വാനപ്രസ്ഥാശ്രമത്തിലേക്കു കിടക്കയും കട്ടിലും നൽകി
-

ഇരിങ്ങാലക്കുട SMV റോഡിൽ പുതുക്കി പണിയുന്ന സംഗമേശ്വര വാനപ്രസ്ഥാശ്രമത്തിലേക്ക് സൗത്ത് ഇന്ത്യൻ ബാങ്കിൻറെ സാമൂഹ്യ സുരക്ഷാ സഹായ പദ്ധതിയിൽ ഉൾപ്പെടുത്തി 1.5 ലക്ഷം രൂപ ചെലവ് വരുന്ന കിടക്കകളും കട്ടിലുകളും നൽകുകയുണ്ടായി.ഓഫീസിൽ വച്ച് നടന്ന ചടങ്ങിൽ ബാങ്കിനുവേണ്ടി അസിസ്റ്റന്റ് ജനറൽ മാനേജർ &റീജിയണൽ ഹെഡ് ബീന ഡേവിഡ്,ഇരിഞ്ഞാലക്കുട സേവാഭാരതി ജനറൽ സെക്രട്ടറി പി കെ ഉണ്ണികൃഷ്ണന് ധനസഹായം കൈമാറി.ചടങ്ങിൽ ബാങ്ക് മാനേജർമാരായ ശ്രീ ജോസ് സി സി,സാജൻ ജോർജ്, കൃപേഷ് സി കെ,ഫിലിപ്‌സോൺ വർഗീസ്, അരവിന്ദ് പി നായർ കൂടാതെ സേവാഭാരതി ജില്ലാ ജനറൽ സെക്രട്ടറി ശ്രീ പി ഹരിദാസ്,വൈസ് പ്രസിഡന്റ് രവി കണ്ണൂർ എന്നിവരും സന്നിഹിതരായിരുന്നു

ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡ് പരിസരത്ത് സൗജന്യ കുടിവെള്ള വിതരണവുമായി സേവാഭാരതി
-

ഇരിങ്ങാലക്കുട സേവാഭാരതിയുടെ നേതൃത്വത്തിൽ വേനൽക്കാലത്തു ആശ്വാസമേകാൻ ഇന്ന് മുതൽ എല്ലാദിവസവും ബസ് സ്റ്റാൻഡ് പരിസരത്ത് കുടിവെള്ളവിതരണം നടത്തുന്നു. 11 മണിക്ക് നടന്ന ചടങ്ങിൽ ഇരിങ്ങാലക്കുട സേവാഭാരതി ജനറൽ സെക്രട്ടറി ശ്രീ പി കെ ഉണ്ണികൃഷ്ണൻ, സമജികസമിതി കൺവിനർ ശ്രീ ശിവാനന്ദൻ ഐ കെ, മെഡിസിൽ സമിതി അംഗങ്ങൾ സുരേഷ് ഒ ൻ, ശ്രീ ജഗദീഷ്, BMS സെക്രട്ടറി ശ്രീ മുരളി കല്ലിക്കാട്ട്, ശ്രീ അനീഷ്‌ എന്നിവർ പങ്കെടുത്തു.

മണിമോൾക്ക് വീട് നിർമിച്ചു നൽകി സേവാഭാരതി

ഇരിഞ്ഞാലക്കുട: ചെമ്മണ്ടയിലെ ശ്രീ സുന്ദരൻ ഭൂരഹിതർക്ക് നൽകുവാനായി സേവാഭാരതിയെ ഏല്പിച്ച 50 സെന്റിൽ നിർമിക്കുന്ന 7 -)മത്തെ വീടിന്റെ താക്കോൽ ദാനം നടന്നു. സേവാഭാരതിയിൽ ആയിരുന്ന മണിമോൾക്ക് നിർമിച്ച വീടിന്റെ താക്കോൽദാനം മുതിർന്ന സംഘ പ്രചാരകൻ സീമാജശരൺ മഞ്ച ദേശീയ സംയോജകനുമായ ശ്രീ എ ഗോപാലകൃഷ്ണൻ എന്നിവർ നിർവഹിച്ചു.ചെമ്മണ്ടയിൽ നടന്ന ചടങ്ങിൽ വിഭാഗ് സംഘ ചാലക് ശ്രീ കെ എസ് പദ്മനാഭൻ വിഭാഗ് സഹ വിഭാഗ് സേവാപ്രമുഖ് കെ വി ലൗലേഷ് ,സേവാഭാരതി പ്രസിഡന്റ് ശ്രീ നളിൻ ബാബു ,ജനറൽ സെക്രട്ടറി ശ്രീ പി കെ ഉണ്ണികൃഷ്ണൻ ,തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി ശ്രീ പി ഹരിദാസ് എന്നിവർ സന്നിഹിതരായി.കാറളം സേവാഭാരതി സെക്രട്ടറി എന്നിവർ പങ്കെടുത്തു.

മദ്രാസ് IIT യിൽനിന്ന് ഡോക്ടറേറ്റ് നേടിയ ഡോ. V R രാഹുലിനെ ഇരിങ്ങാലക്കുട സേവാഭാരതി വിദ്യാഭ്യാസ സമിതി കൺവീനർ ശ്രീ നരേന്ദ്രൻ മാസ്റ്റർ പൊന്നാട അണിയിച്ച് ആദരിച്ചു

മദ്രാസ് IIT യിൽനിന്ന് ഫിസിക്സിൽ ഡോക്ടറേറ്റ് നേടിയ ഡോ. V R രാഹുലിനെ ഇരിങ്ങാലക്കുട സേവാഭാരതി വിദ്യാഭ്യാസ സമിതി കൺവീനർ ശ്രീ നരേന്ദ്രൻ മാസ്റ്റർ പൊന്നാട അണിയിച്ച് ആദരിച്ചു. സേവാഭാരതി പ്രസിഡൻ്റ് ശ്രീ നളിൻ ബാബു,വിനോദ് മാസ്റ്റർ ഒ എൻ സുരേഷ്,ഷൈജു എന്നിവർ സന്നിഹിതരായിരുന്നു.

ഓട്ടോ ഡ്രൈവർ ശ്രീ ചില്ലായിൽ ഗോവിന്ദൻകുട്ടിക്ക് ഓട്ടോറിക്ഷ നൽകി വിശ്വ സേവാഭാരതി

ഇരിങ്ങാലക്കുട: നമ്പിയങ്കാവ് ഒൻപതാം വാർഡിൽ ഓട്ടോ ഡ്രൈവറായ ശ്രീ ചില്ലായിൽ ഗോവിന്ദൻകുട്ടിക്ക് ഓട്ടോറിക്ഷ നൽകി വിശ്വ സേവാഭാരതി. അദ്ദേഹത്തിന്റെ ഭാര്യ അസുഖം മൂലം ചികിത്സയിലാണ്. ഓട്ടോ പെർമിറ്റ് കാലാവധി തീർന്ന സാഹചര്യത്തിൽ ധനസമാഹാരണത്തിനായി ഇരിങ്ങാലക്കുട സേവാഭാരതി ഫേസ്ബുക്കിലൂടെ അഭ്യർത്ഥന പുറപ്പെടുവിച്ചിരുന്നു. ഈ അഭ്യർത്ഥന ശ്രദ്ധയിൽ പെട്ട വിശ്വ സേവാഭാരതി പ്രവർത്തകർ ഓട്ടോ വാങ്ങി നൽകി. സാകേതം സേവാനിലയത്തിൽ നടന്ന പരിപാടിയിൽ വിശ്വ സേവാഭാരതി വൈസ് പ്രസിഡന്റ്‌ ശ്രീ മോഹനൻ ഗോവിന്ദൻകുട്ടി താക്കോൽ കൈമാറി. RSS വിഭാഗ് സമ്പർക്ക പ്രമുഖ് കെ ആർ ദേവദാസ്, ഇരിങ്ങാലക്കുട സേവാഭാരതി ജില്ല ജനറൽ സെക്രട്ടറി ശ്രീ ഹരിദാസ്,പ്രസിഡന്റ്‌ ശ്രീ നളിൻ ബാബു, സെക്രട്ടറി ശ്രീ പി കെ ഉണ്ണികൃഷ്ണൻ തുടിങ്ങിയവർ പങ്കെടുത്തു

ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി

ഇരിങ്ങാലക്കുട സേവാഭാരതി മെഡിസെല്ലും, ഒല്ലൂർ വൈദ്യരത്നം ഔഷധശാലയും സഹകരിച്ച് നടത്തുന്ന സൗജന്യ ആയുർവ്വേദ മെഡിക്കൽ ക്യാമ്പ് ഭാരതീയ കലാക്ഷേത്ര ഹാളിൽ സംഘടിപ്പിച്ചു. വൈദ്യരത്നം ചീഫ് ഫിസിഷൻ ഡോ ജ്യോതിഷ് എസ് ജയന്ത് ക്യാമ്പ് ഉൽഘാടനം ചെയ്തു. ചടങ്ങിൽ സേവാഭാരതി പ്രസിഡണ്ട് നളിൻ ബാബു അധ്യക്ഷത വഹിച്ചു.മെഡിസെൽ പ്രസിഡന്റ്‌ സുരേഷ് ഒ ൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി ജയന്തി രാഘവൻu നന്ദിയും പറഞ്ഞു.ഡോ. ജ്യോതിഷ്, ഡോ. അഞ്ചു ലിജോ, ഡോ കെ ആർ ജോഷി, ഡോ ശങ്കരൻ നമ്പൂതിരി എന്നിവരും പങ്കെടുത്തു.67 ആളുകളെ പരിശോധിച്ചു.

സേവാഭാരതി അന്നദാന വാർഷികാഘോഷം

ഇരിഞ്ഞാലക്കുട : താലൂക്ക് ആശുപത്രിയിൽ സേവാഭാരതിയുടെ നേതൃത്വത്തിൽ നടത്തുന്ന അന്നദാനത്തിന്റെ 15 -)0 വാർഷികം ഇരിഞ്ഞാലക്കുട ഗായത്രി ഹാൾ അങ്കണത്തിൽ ബിഎംഎസ് മുൻ ദേശീയ പ്രസിഡന്റ് അഡ്വ സി കെ സജി നാരായണൻ ഉദ്ഘാടനം ചെയ്തു .സേവനത്തെ മാറ്റി നിർത്തികൊണ്ട് ഒരു ജീവിതം ഭാരതീയ സംസ്കാരത്തിലില്ലെന്നും നിസ്വാർത്ഥ സേവനമാണ് നമ്മുടെ കർത്തവ്യമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ സേവാഭാരതി കേരളം വൈസ് പ്രസിഡന്റ്‌ ഡോ. ശ്രീറാം ശങ്കർ, ലയൺസ്‌ മെഡിക്കൽ ക്യാമ്പ് ചെയർമാൻ ജോൺസൻ കോലങ്കണ്ണിയെ ആദരിച്ചു.സേവാഭാരതി ചാരിറ്റി ബോക്സിന്റെ ഉദ്ഘാടനം അഡ്വ സജി നാരായണൻ വ്യാപാരി വ്യവസായി ഏകോപന സമിതി വൈസ് പ്രസിഡന്റ് അനിൽ കുമാറിന് നൽകി നിർവഹിച്ചു. സേവാഭാരതി സെക്രട്ടറി ശ്രീ പി കെ ഉണ്ണികൃഷ്ണൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ പ്രസിഡന്റ്‌ ശ്രീ നളിൻ ബാബു അദ്ധ്യക്ഷത വഹിച്ചു. സെന്റ് ജോസഫ് കോളേജ് റിട്ട പ്രൊഫസർ ഡോ. റോസ് ആന്റോ,തൃശൂർ നാഷണൽ കാൻസർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ.സി ഡി വർഗീസ്, നാഷണൽ ഹയർ സെക്കന്ററി സ്കൂൾ മാനേജർ ശ്രീ വി പി ആർ മേനോൻ,വ്യാപാര വ്യവസായി ഏകോപന സമിതി വൈസ് പ്രസിഡന്റ്‌ ശ്രീ അനികുമാർ എന്നിവർ സംസാരിച്ചു.ശ്രീ രാഘവൻ നന്ദി പ്രകാശിപ്പിച്ചു.

അന്നദാനത്തിന്‍റെ 15 -ാം വാർഷികത്തോടാനുബന്ധിച്ചു ഇരിങ്ങാലക്കുട സേവാഭാരതി പുതിയ ബ്രോഷർ പ്രകാശനം ചെയ്തു

സേവാഭാരതി ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ നടക്കുന്ന അന്നദാനത്തിന്‍റെ 15 -ാം വാർഷികത്തോടാനുബന്ധിച്ചു സേവാഭാരതി പുറത്തിറക്കുന്ന ബ്രോഷർ പ്രകാശനം കഥകളി ആചാര്യൻ സദനം കൃഷ്ണൻകുട്ടി നിർവഹിച്ചു. കൂടൽമാണിക്യം ക്ഷേത്രത്തിനു സമീപത്തെ സേവാഭാരതി ഓഫീസിൽ നടന്ന ചടങ്ങിൽ ഇരിങ്ങാലക്കുട സേവാഭാരതിയുടെ ഉപഹാരം പ്രസിഡന്റ്‌ നളിൻ ബാബു സദനം കൃഷ്ണൻകുട്ടി ആശാന് സമർപ്പിച്ചു. ചടങ്ങിൽ സേവാഭാരതി വൈസ് പ്രസിഡന്റ്‌ പി കൃഷ്ണകുമാർ, സെക്രട്ടറി പി കെ ഉണ്ണികൃഷ്ണൻ, സമിതി അംഗം കെ ആർ സുബ്രഹ്മണ്യൻ, മുരളി കല്ലിക്കാട്ട് എന്നിവർ സന്നിഹിതരായി

സേവാഭാരതി വാനപ്രസ്ഥാശ്രമം കട്ട്ളവെപ്പ് നടത്തി

ഇരിങ്ങാലക്കുട സേവാഭാരതി വാനപ്രസ്ഥാസ്താശ്രമത്തിന്‍റെ കട്ട്ളവെപ്പ് ചടങ്ങ് രാവിലെ 9 30 ന് നടന്നു. സേവാഭാരതി കക്ഷി രാഷ്ട്രിയ മത വ്യത്യാസമില്ലാതെ ചെയ്യുന്ന സേവനം എല്ലാവർക്കുള്ളതാണെന്നും സമൂഹത്തിനു മുഴുവൻ വേണ്ട ഈ സത്പ്രവർത്തനങ്ങൾക്ക് സേവാഭാരതിയോടൊപ്പം ഞാനും ഉണ്ടാകും എന്ന് ഡോ. വി.പി ഗംഗാധരൻ. സേവാഭാരതി പുതുതായി നിർമിക്കുന്ന സംഗമേശ്വര വാന പ്രസ്ഥാശ്രമത്തിന്‍റെ കട്ട്ള വെപ്പ് നിർവഹിച്ചുകൊണ്ട് സംസാരിച്ചു. ചടങ്ങിൽ സേവാഭാരതി വാനപ്രസ്ഥാശ്രമ നിർമാണ സമിതി അധ്യക്ഷൻ പി ഗോപിനാഥൻ അധ്യക്ഷത വഹിച്ചു. സേവാഭാരതി ജനറൽ സെക്രട്ടറി പി.കെ ഉണ്ണികൃഷ്ണൻ സ്വാഗതം ആശംസിച്ചു. കെ.എ.എസ് പരീക്ഷയിൽ 6-ാം റാങ്ക് കരസ്തമാക്കിയ അഖിൽ വി.മേനോന് ഡോ. വി.പി ഗംഗാധരൻ സേവാഭാരതി ആദരം സമർപ്പിച്ചു. ചടങ്ങിൽ നിർമാണ നിധിയിലേക്കുള്ള സംഭാവന സേവാഭാരതി പ്രസിഡന്‍റ് നളിൻ ബാബു സ്വീകരിച്ചു. ദേശീയ സേവാഭാരതി സംസ്ഥാന സെക്രട്ടറി കെ സുരേഷ് കുമാർ സേവസന്ദേശം നൽകി. ആർ.എസ്.എസ് ഖണ്ഡ് സംഘ ചാലക് പി.കെ പ്രതാപവർമരാജ, വാർഡ് കൗൺസിലർ സ്മിത കൃഷ്ണകുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു.

നേത്ര ചികിത്സാ ക്യാമ്പ് ഉദ്ഘാടനവും വിദ്യഭ്യാസ പുരസ്കാരദാനവും

ഇരിങ്ങാലക്കുട സേവാഭാരതിയും ഐ ഫൌണ്ടേഷന്‍റെയും സഹകരണത്തോടെ നടത്തുന്ന നേത്ര ചികിത്സാ ക്യാമ്പിന്‍റെ ഉദ്ഘാടനം സെപ്തബർ 25 ന് ബഹു. മുനിസിപ്പൽ ചെയർപേഴ്സൺ സോണിയ ഗിരി ഉദ്ഘടാനം ചെയ്തു. സേവാഭാരതി സെക്രട്ടറി പി. കെ ഉണ്ണികൃഷ്ണൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ പ്രസിഡന്‍റ് നളിൻ ബാബു എസ്.മേനോൻ അധ്യക്ഷനായി. ലയൺസ് ക്ലസ്റ്റർ സെക്രട്ടറി ഷാജൻ ചക്കാലക്കൽ മുഖ്യാതിഥിയായിരുന്നു. ജോൺസൻ കോളാങ്കണ്ണി ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ചടങ്ങിനോടനുബന്ധിച്ച് സംസ്കൃതം ന്യായ്‌ വിഭാഗത്തിൽ ഒന്നാം റാങ്ക് നേടിയ കുമാരി ദേവിക ഉണ്ണികൃഷ്ണൻ, മലയാളത്തിൽ ഡോക്റേറ്റ് നേടിയ അമ്പിളി എം.വി എന്നിവരെയും സേവാഭാരതി മൊമെന്റോ നൽകി ആദരിച്ചു. ശിവദാസ് പള്ളിപ്പാട്ട് ചടങ്ങിൽ നന്ദി പ്രകാശിപ്പിച്ചു. നേത്ര രോഗ ചികിത്സാ ക്യാമ്പിൽ 90 ഓളം രോഗികൾക്ക് ചികിത്സാ സഹായം ലഭിച്ചു.കൂടാതെ എല്ലാ മാസവും അവസാനത്തെ ശനിയാഴച്ച ചികിത്സ ക്യാമ്പ് നടത്താൻ തീരുമാനിച്ചു.

മെഗാ വാക്സിനേഷൻ ക്യാമ്പ് : ഇരിങ്ങാലക്കുട ഹയർ സെക്കന്ററി സ്കൂളിൽ ഓഗസ്റ്റ് 9ന്

ഇരിങ്ങാലക്കുട സേവാഭാരതിയും അങ്കമാലി അപ്പോളോ ഹോസ്പിറ്റലും സംയുക്തമായി ഇരിങ്ങാലക്കുട നാഷണൽ ഹയർ സെക്കന്ററി സ്കൂളിൽ ഓഗസ്റ്റ് 9ന് തിങ്കളാഴ്ച്ച രാവിലെ 9 മുതൽ വൈകീട്ട് 5 വരെ മെഗാ വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു. 18 വയസ്സ് കഴിഞ്ഞ എല്ലാവർക്കും ആദ്യ ഡോസ്, 84 ദിവസം കഴിഞ്ഞവർക്ക് സെക്കന്റ് ഡോസ് . മരുന്ന് കോവിഷീൽഡ്‌ ( paid). ഇരിങ്ങാലക്കുട കിഴക്കേ നടയിലെ ഓഫീസിൽ ഓഗസ്റ്റ് 3,4,5 തിയ്യതികളിൽ 10 മണി മുതൽ 5 മണി വരെ രെജിസ്ട്രേഷൻ നടക്കുന്നതാണ് . കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്ത നമ്പറും ആധാർ കാർഡും കൊണ്ട് വരേണ്ടതാണ്.

ലഹരി വിമുക്തി പ്രവർത്തകർക്കായി പരിശീലനം സംഘടിപ്പിച്ചു

സേവാഭാരതി ഇരിങ്ങാലക്കുട, കാറളം സംയുക്താഭിമുഖ്യത്തിൽ കാറളം സുമാർഗ്ഗ് കൗൺസിലിങ് കേന്ദ്രത്തിൽ ലഹരി വിമുക്തി പ്രവർത്തകർക്കായി പരിശീലനം സംഘടിപ്പിച്ചു. ക്‌ളാസ്സുകൾ കാറളം വി.എച്ച്.എസ്.ഇ പ്രിൻസിപ്പാൾ സജിത്ത് മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. കാറളം സേവാഭാരതി പ്രസിഡന്‍റ് പരമേശ്വരൻ പുരയാറ്റുപറമ്പിൽ അധ്യക്ഷത വഹിച്ചു. എക്‌സൈസ് വകുപ്പിന്‍റെ തൃശൂർ ജില്ലാ വിമുക്തി പ്രൊജക്റ്റ്‌ കോർഡിനേറ്റർ രാജു കെ കെ ക്ലാസ്സ്‌ നയിച്ചു. പരിപാടിയിൽ ഇരിങ്ങാലക്കുട സേവാഭാരതി ജോ സെക്രട്ടറി പി എസ് ധനേഷ്, ട്രഷറർ ടി ആർ ലിപിൻരാജ്, കാറളം സേവാഭാരതി വൈസ് പ്രസിഡന്റ്‌ പി ജി അനിൽകുമാർ, കൗൺസിലർ മാരായ സി.സി ബാബു മാസ്റ്റർ, സനം, ആർ.എസ്.എസ് ഖണ്ഡ് സേവ പ്രമുഖ് കെ കെ കണ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.

ഇരിങ്ങാലക്കുട സേവാഭാരതി വാർഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു

ഇരിങ്ങാലക്കുട സേവാഭാരതി 13-ാമത് വാർഷിക പൊതുയോഗം കോവിഡ് സാഹചര്യത്തിൽ ഓൺലൈൻ ആയി നടന്നു. പ്രസിഡന്‍റ് ഐ.കെ ശിവാനന്ദൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ജോ.സെക്രട്ടറി ടി.ആർ ലിബിൻരാജ് സ്വാഗതം ആശംസിച്ചു. സെക്രട്ടറി പി.കെ ഉണ്ണികൃഷ്ണൻ പ്രവർത്തനറിപ്പോർട്ടും ട്രഷറർ കെ.ആർ സുബ്രഹ്മണ്യൻ വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു. 2021-2022 വർഷത്തെ സേവാഭാരതി രക്ഷാധികാരിമാരായി പി.കെ ഭാസ്കരൻ, വി. മോഹൻദാസ് എന്നിവരെ തിരഞ്ഞെടുത്തു. ഭരണസമിതി പ്രസിഡന്‍റ് നളിൻ ബാബു എസ് മേനോൻ, വൈസ് പ്രസിഡന്‍റ്മാരായി കെ.രവീന്ദ്രൻ, പി.കൃഷ്ണകുമാർ, സെക്രട്ടറി പി.കെ ഉണ്ണികൃഷ്ണൻ, ജോ.സെക്രട്ടറിമാരായി പി.എസ് ധനേഷ്, ജയന്തി രാഘവൻ, ട്രഷറർ ടി.ആർ ലിബിൻരാജ് എന്നിവരെയും എക്സിക്യൂട്ടീവ് അംഗങ്ങളായി ഐ.കെ ശിവാനന്ദൻ, കെ.ആർ സുബ്രഹ്മണ്യൻ, സതീഷ് പള്ളിചാടത്ത്,വി.വി ഷാജൻ, ഒ.എൻ സുരേഷ്, വി.എ സുകുമാരൻ, സുമതി ഉപേന്ദ്രനാഥ്‌, ജോളി ടീച്ചർ എന്നിവരെയും തിരഞ്ഞെടുത്തു. ദേശീയ സേവാഭാരതി സംസ്ഥാന സമിതി അംഗം ഡോ. ശ്രീറാം ശങ്കർ ( പാലക്കാട്‌ ) സേവ സന്ദേശം നൽകി.

ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രി കോവിഡ് വാർഡിലേക്ക് ഭക്ഷണമെത്തിച്ച് സേവാഭാരതി

ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിലെ കോവിഡ് വാർഡിലേക്ക് രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി 100 പേർക്ക് നിത്യവും ഭക്ഷണമെത്തിച്ച് സേവാഭാരതി മഹാമാരിക്കെതിരെയുള്ള സമൂഹത്തിന്‍റെ പോരാട്ടത്തിൽ പങ്കാളികളായി. തൃശൂർ ജില്ലാ സെക്രട്ടറി പി ഹരിദാസ്, ഇരിങ്ങാലക്കുട രാഷ്ട്രീയ സ്വയം സേവക സംഘം ഗണ്ഡ് സേവ പ്രമുഖ് പ്രമോദ് പി എൻ, പ്രവർത്തകരായ വിജയൻ പാറേക്കാട്ട്, മുരളി കല്ലിക്കാട്ട്, നിധിൻ കണ്ണോളി, കാളിദാസ്, ലിജു, അനീഷ്‌ എന്നിവർ നേതൃത്വം നൽകി.

സാകേതം സേവാനിലയത്തിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു

ഇരിങ്ങാലക്കുട സേവാഭാരതി സാകേതം സേവാനിലയത്തിൽ പരിസ്ഥിതി ദിനം വാർഡ് കൗൺസിലർ സരിത സുഭാഷ് വൃക്ഷ തൈ നട്ട് ഉദ്ഘാടനം നിർവഹിച്ചു. സ്ഥാപനത്തിലെ അച്ഛന്മാർ, അമ്മമാർ ജീവനക്കാർ, കമ്മിറ്റി അംഗങ്ങൾ ഔഷധ ചെടി നട്ട് പങ്കാളികളായി.

ഇരിങ്ങാലക്കുട സേവാഭാരതിക്ക് തിലക കുറിയായി വരാൻ പോകുന്ന സംഗമേശ്വര വാനപ്രസ്താശ്രമത്തിന്‍റെ കുറ്റിഅടി മെയ് 3ന് സേവാഭാരതി ഖജാൻജി സുബ്രമണ്യൻ നിർവഹിച്ചു

ഇരിങ്ങാലക്കുട നഗരത്തിൽ സേവാഭാരതിക്ക് തിലക കുറിയായി വരാൻ പോകുന്ന സംഗമേശ്വര വാനപ്രസ്താശ്രമത്തിന്‍റെ കുറ്റിഅടി ജൂൺ 7ന് സേവാഭാരതി ഖജാൻജി സുബ്രമണ്യൻ നിർവഹിച്ചു. ചടങ്ങിൽ നിർമ്മാണ കമ്മിറ്റി കൺവീനർ കൃഷ്ണകുമാർ, structural engineer പുത്തൻ വീട്ടിൽ രാമചന്ദ്രൻ, Digital Surveyor സതീഷ് പള്ളിച്ചാടത്ത് എന്നിവർ പങ്കെടുത്തു

കോവിഡിനെതിരായ യുദ്ധത്തിൽ മുന്നണി പോരാളിയാകു സേവാഭാരതിയോടൊപ്പം .

ഇരിങ്ങാലക്കുടയിൽ കോവിഡ് രണ്ടാം തരംഗം വൻ ഭീഷണിയായ ഈ സമയത്ത് ദുരിതമനുഭവിക്കുന്നവരെ സഹായിച്ചും, രോഗ പ്രതിരോധ പ്രവർത്തനങ്ങളേറ്റെടുത്തും, മരണമടഞ്ഞവരുടെ സംസ്കാരചടങ്ങുകൾ നടത്തിയും, മരുന്നും മെഡിക്കൽ ഉപകരണങ്ങൾ നൽകിയും സേവാഭാരതി നാടിനൊപ്പമുണ്ട്. താലൂക്ക് ആശുപത്രി അധികൃതരുടെ അഭ്യർത്ഥന പരിഗണിച്ച് കോവിസ് വാർഡിലേക്ക് ദിവസവും 100 പേർക്ക് ഉച്ചഭക്ഷണം, പരാധീനത അനുഭവിക്കുന്നവർക്ക് പച്ചക്കറി,പലവ്യജ്ഞന കിറ്റ്, PPE കിറ്റ്,പൾസ് ഓക്സി മീറ്റർ വിതരണം, 24 മണിക്കൂർ ആംബുലൻസ് സേവനം, കൗൺസിലിങ് എന്നിങ്ങനെ തുടരുന്നു സേവാഭാരതി പ്രവർത്തനം. പൊതുസ്ഥലങ്ങളും ആവശ്യമായ വീടുകളിലും അണു നശികരണത്തിനായി ഫോഗിങ്ങ് മിഷ്യൻ പുതുതായി വാങ്ങിയിട്ടുണ്ട്. സാകേതം സേവാനിലയം, ബോധിനി, സുമാർഗ്, നിത്യേനയുള്ള ആശുപത്രി അന്നദാനം മറ്റുമായി വലിയ ചിലവ് വരുന്ന ഈ പ്രവർത്തനങ്ങൾക്കു സഹായ സഹകരണങ്ങൾ അഭ്യർത്ഥിക്കുന്നതോടൊപ്പം എക്കാലവും സേവാഭാരതിയോടൊപ്പം നിന്ന സുമനസ്സുകളായ കുടുംബങ്ങൾക്കു ആയുരാരോഗ്യ സൗഖ്യം നേരുന്നു.

SBI
Seva bharathi irinjalakuda
A/c no. 32202089541
Ifsc. SBIN0008618
Branch irinjalakuda

Federal bank
Seva bharathi irinjalakuda
A/c no. 17190100059328
Ifsc . FDRL0001719
Branch. Irinjalakuda/Nada

അകാലത്തിൽ വിടപറഞ്ഞ പ്രദീപ്‌ ഇരിങ്ങാലക്കുടയുടെ കുടുംബത്തിന് വീട് നിർമ്മിച്ചു നൽകി സേവാഭാരതി

ഒട്ടേറെ ഗാനങ്ങളിലൂടെ ആസ്വാദക മനസ്സിൽ ഇടം പിടിച്ച പ്രദീപ്‌ ഇരിങ്ങാലക്കുടയുടെ അകാല നിര്യാണത്തോടെ അനാഥമായ കുടുംബത്തിന് വീടും സ്ഥലവും നൽകി സേവാഭാരതി. ഭൂരഹിതർക്ക് നൽകുന്നതിനായി പൊറത്തിശ്ശേരിയിലെ സുന്ദരൻ സേവാഭാരതിയെ എല്പിച്ച ഭൂമിയിൽ നിന്നും നൽകിയ 3 സെന്‍റ് സ്ഥലത്തിൽ നിർമ്മിച്ച 550 സ്‌ക്വയർ ഫീറ്റ് വീടിന്‍റെ താക്കോൽദാനം മംഗലാപുരം എം.എൽ.എ വേദപ്രകാശ് കമ്മത്ത് നിർവഹിച്ചു. ചടങ്ങിൽ രാഷ്ട്രിയ സ്വയം സേവക സംഘം ഇരിഞ്ഞാലക്കുട ഖണ്ഡ് സംഘ ചാലക് പി.കെ. പ്രതാപവർമ്മ, സേവാഭാരതി സംസ്ഥാന സമിതി അംഗവും ഇരിങ്ങാലക്കുട ജനറൽ സെക്രട്ടറിയുമായ പി.കെ.ഉണ്ണികൃഷ്ണൻ, തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി പി.ഹരിദാസൻ, ഇരിങ്ങാലക്കുട വൈസ് പ്രസിഡന്‍റ് കെ.രവീന്ദ്രൻ, ട്രെഷറർ കെ.ആർ. സുബ്രഹ്മണ്യൻ, സെക്രട്ടറി ടി.ആർ. ലിബിൻരാജ് സമിതി അംഗം പി.കൃഷ്ണകുമാർ തുടങ്ങിയവർ സന്നിഹിതരായി. ഇരിങ്ങാലക്കുട സേവാഭാരതി പ്രസിഡന്‍റ് ഐ.കെ. ശിവാനന്ദൻ എം.എൽ.എ യെ പൊന്നാടയണിയിച്ച് ആദരിച്ചു. ചെമ്മണ്ടയിൽ 13 പേർക്ക് നൽകിയ ഭൂമിയിൽ 6 വീടുകളുടെ നിർമ്മാണം ഇതിനോടകം പൂർത്തിയായി.

സേവാഭാരതി ഇരിഞ്ഞാലക്കുട കുടുംബയോഗം

സേവാഭാരതി ഇരിഞ്ഞാലക്കുട ചെമ്മണ്ടയിൽ നടന്ന കുടുംബയോഗം 27/3/2021 (ശനിയാഴ്ച) രാവിലെ Rtd.DGP.Dr.ജേക്കബ് തോമസ് നിലവിളക്ക് കൊളുത്തി ഉത്ഘാടനം നിർവഹിച്ചു. സേവാഭാരതി സംസ്ഥാന സമിധി അംഗം ശ്രീ.പി.കെ. ഉണ്ണികൃഷ്ണൻ, തൃശൂർ ജില്ലാ സെക്രട്ടറി പി. ഹരിദാസ്, ഇരിഞ്ഞാലക്കുട യൂണിറ്റ് പ്രസിഡന്റ്‌ ശ്രീ.ഐ.കെ.ശിവാനന്ദൻ, മറ്റു ഭാരവാഹികളായ ശ്രീ.നളിൻ ബാബു എസ് മേനോൻ, ശ്രീ.സുബ്രഹ്മണ്യൻ കെ ആർ, ശ്രീ.കൃഷ്ണകുമാർ പുത്തൻവീട്ടിൽ, ശ്രീ.ശിവദാസ് പള്ളിപ്പാട്ട്, ശ്രീ.സതീഷ് പള്ളിച്ചാടാത്ത്, ശ്രീ.സുധാകരൻ സമീര എന്നിവർ സന്നിഹിതരായിരുന്നു.

സേവാഭാരതി ഇരിഞ്ഞാലക്കുട ഭവനനിർമ്മാണ പദ്ധതിയുടെ ഭാഗമായി നടന്ന താക്കോൽ ദാന ചടങ്ങ്.

സേവാഭാരതി ഇരിഞ്ഞാലക്കുടയ്ക്ക് ചെമ്മണ്ടയിൽ ശ്രീ സുന്ദരൻ ഭൂരഹിതർക്കുള്ള സൗജന്യ വിതരണത്തിനായി ഏൽപ്പിച്ച ഭൂമിയിൽ ശ്രീ. സതീഷിന് വേണ്ടി കല്യാൺ സിൽക്‌സ് എം.ഡി ശ്രീ.പട്ടാഭി രാമന്റെ സഹായത്തോടെ നിർമ്മിച്ച വീടിന്റെ താക്കോൽദാനം 27/3/2021ന് (ശനിയാഴ്ച) കാലത്ത് 10 മണിക്ക് പൂജനീയ സ്വാമി ദയാനന്ദ സരസ്വതി (ശാന്തി നിലയം, കോടനൂർ) നിർവഹിച്ചു. ചടങ്ങിൽ സ്വയം തൊഴിൽ സഹായ പദ്ധതിയുടെ ഭാഗമായി ദേവി ഉദയകുമാറിന് (പൊറത്തിശ്ശേരി) തയ്യൽ മെഷീൻ വിതരണം ചെയ്തു. സേവാഭാരതി സംസ്ഥാന സമിധി അംഗം ശ്രീ.പി.കെ. ഉണ്ണികൃഷ്ണൻ, തൃശൂർ ജില്ലാ സെക്രട്ടറി പി. ഹരിദാസ്, ഇരിഞ്ഞാലക്കുട യൂണിറ്റ് പ്രസിഡന്റ്‌ ശ്രീ.ഐ.കെ.ശിവാനന്ദൻ, മറ്റു ഭാരവാഹികളായ ശ്രീ.നളിൻ ബാബു എസ് മേനോൻ, ശ്രീ.സുബ്രഹ്മണ്യൻ കെ ആർ, ശ്രീ.കൃഷ്ണകുമാർ പുത്തൻവീട്ടിൽ, ശ്രീ.ശിവദാസ് പള്ളിപ്പാട്ട്, ശ്രീ.സതീഷ് പള്ളിച്ചാടാത്ത്, ശ്രീ.സുധാകരൻ സമീര എന്നിവർ സന്നിഹിതരായിരുന്നു.

തലചായ്ക്കാൻ ഒരു കൈതാങ്ങ്

ശ്രീമതി അമ്പിളി ജയൻ ഇരിഞ്ഞാലക്കുടയുടെ വാർഡ് കൗൺസിലർ ആയി രണ്ടാമതും തിരഞ്ഞെടുക്കപ്പെട്ടത് അവരുടെ നിസ്വാർത്ഥ സേവനം കൊണ്ടും വ്യക്തിത്വം കൊണ്ടുമാണ്. ഭർത്താവിന്റെ അകാല നിര്യാണത്തിലും തളരാതെ തന്റെ മക്കളെയും സംരക്ഷിച്ചുകൊണ്ട് പൊതു പ്രവർത്തനം സ്തുത്യർഹമായി നടത്തി വരുന്നു. തന്റെ സ്വന്തം വീട് സാമ്പത്തിക ബാധ്യത മൂലം പൂർത്തീകരിക്കാനാകാതെ നിൽക്കുന്നത് അറിഞ്ഞു സേവാഭാരതി സുമനസുകളും ഉദാരമതികളുമായ വ്യക്തികളുടെ സഹായത്താൽ വീട് പണി പൂർത്തീകരിക്കുകയും 7/3/2021 (ഞായറാഴ്ച) താക്കോൽ കൈമാറുകയും ചെയ്തു. RSS ഖണ്ഡ് സംഘ ചാലക് ശ്രീ.പി.കെ. പ്രതാപവർമ്മ, സേവാഭാരതി ഭാരവാഹികളായ ഹരിദാസ്, നളിൻ ബാബു, പി കെ ഉണ്ണികൃഷ്ണൻ, കെ ആർ സുബ്രഹ്മണ്യൻ, കൃഷ്ണകുമാർ പുത്തൻവീട്ടിൽ, സതീഷ് പള്ളിച്ചാടത്ത്, കൃഷ്ണകുമാർ. കെ, മാതൃ സമിധി അംഗങ്ങളായ കല കൃഷ്ണകുമാർ, രത്‌നം നളിൻ, വാർഡ് കൗൺസിലർ ശ്രീമതി സ്മിത കൃഷ്ണകുമാർ എന്നിവരും സന്നിഹിതരായിരുന്നു. പൊതു പ്രവർത്തനം സ്വാർത്ഥ താല്പര്യത്തിന് ഉപയോഗിക്കുന്ന ഈ കാലഘട്ടത്തിൽ നിസ്വാർത്ഥ സേവനത്തിന്റെ പ്രതീകമായി ശ്രീമതി അമ്പിളി ജയൻ വഴികാട്ടിയായി നമ്മുടെ മുന്നിൽ നിലകൊള്ളുന്നു.

വനിതാ ദിനം ആഘോഷിച്ചു.

സേവാഭാരതി ഇരിങ്ങാലക്കുട14 വർഷമായി ജനറൽ ആശുപത്രിയിൽ മുടങ്ങാതെ രോഗികൾക്കും കൂടെ നിൽക്കുന്നവർക്കും വൈകുന്നേരം കഞ്ഞി നൽകി വരുന്നുണ്ട്. ഈ കഴിഞ്ഞ വനിതാ ദിനത്തോടനുബന്ധിച്ച് സേവാഭാരതി വനിതാ പ്രവർത്തകരും വാർഡ് കൗൺസിലർമാരും കൂട്ടായ്മയായ് ആഹാരം പാചകം ചെയ്യുന്നതിനോടൊപ്പം ആശുപത്രിയിൽ വിതരണം നടത്തുകയും ചെയ്തുകൊണ്ട് വനിതാ ദിനം അവിസ്മരണീയമാക്കി.

കല്ലേറ്റുംകര ഇരിഞ്ഞാടപ്പിള്ളി ചെങ്ങുംകാവ് ഭഗവതി ക്ഷേത്രത്തിലെ താലപൊലി മഹോത്സവം ആചാരങ്ങൾ മാത്രമായി നടത്തി

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കല്ലേറ്റുംകര ഇരിഞ്ഞാടപ്പിള്ളി ചെങ്ങുംകാവ് ഭഗവതി ക്ഷേത്രത്തിലെ താലപൊലി മഹോത്സവം ആചാരങ്ങൾ മാത്രമായി ഒരു ആനയോട് കൂടി നടത്തി. ഇരിഞ്ഞാലക്കുട സേവാഭാരതിയുടെ എല്ലാ സ്ഥാപനങ്ങളിലും ഒരു ദിവസത്തെ അന്നദാനത്തിനുള്ള തുക ചോറ്റാനിക്കര മുൻ മേൽശാന്തി ഇരിഞ്ഞാടപ്പിള്ളി മന പുരുഷോത്തമൻ നമ്പൂതിരി അന്നദാനം പ്രസിഡന്‍റ് ‌ ഡി.പി നായർക്ക് നൽകി മാതൃകയായി.

Sangameswara vanaprasthasramam Proposed Building and Brochure

Click here to download brochure

സംഗമേശ്വര വാനപ്രസ്ഥാശ്രമം പുനർ നിർമ്മാണത്തിന് ശിലാസ്ഥാപനം നടത്തി

ത്യാഗത്തിന്റെ ഭാരതീയ ദർശനത്തെ പ്രത്യക്ഷവൽക്കരിക്കുന്ന ഒരു സ്ഥാപനമാണ് സേവാഭാരതി ഇരിഞ്ഞാലക്കുടയിൽ ആരംഭിക്കുന്നതെന്ന് സീമാ ജാഗരൺ അഖില ഭാരതീയ സംയോജകൻ ശ്രീ. എ. ഗോപാലകൃഷ്ണൻ പറഞ്ഞു. ഭാരതം ഉയരണമെങ്കിൽ ദേശസ്നേഹികളായ നിസ്വാർത്ഥസേവകർ വളർന്നുവരണമെന്നും നേടിയതിനേക്കാൾ കൂടുതൽ അർഹരായ മറ്റുള്ളവർക്ക് കൊടുക്കുമ്പോളാണ് മനുഷ്യ ജീവിതം ധന്യമാകുന്നതെന്നും അദ്ദേഹം കൂട്ടിചേർത്തു. ഇരിങ്ങാലക്കുട സേവാഭാരതിയുടെ സംഗമേശ്വര വാനപ്രസ്ഥാശ്രമത്തിന്റെ പുനർ നിർമ്മാണത്തിന് ശിലാസ്ഥാപനം നടത്തി കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ വാനപ്രസ്ഥാശ്രമം പുനർനിർമ്മാണ സമിധി ചെയർമാൻ ശ്രീ. ഗോപിനാഥൻ പീടികപറമ്പിൽ അധ്യക്ഷത വഹിച്ചു. ISRO മുൻ ചെയർമാൻ ഡോ. രാധാകൃഷ്ണൻ ശിലാസ്ഥാപനത്തിന്റെ യോഗം ഓൺലൈൻ വഴി ഉദ്ഘാടനം നടത്തി. സേവാഭാരതി സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ ഡി. വിജയൻ, വിശ്വസേവാഭാരതിയുടെ ശ്രീ. മോഹൻ ചിന്മയ, വാർഡ് കൗൺസിലർ ശ്രീമതി. സ്മിത കൃഷ്ണകുമാർ, സംഗമേശ്വര ട്രസ്റ്റ്‌ അംഗം ഡോ. ശ്രീമതി. ആനന്ദം എന്നിവർ സംസാരിച്ചു. സേവാഭാരതി പ്രസിഡന്റ്‌ ശ്രീ. ഐ. കെ. ശിവാനന്ദൻ നിർമ്മാണ നിധി സ്വീകരിച്ചു. ശ്രീ പി. കെ. ഉണ്ണികൃഷ്ണൻ സ്വാഗതവും ശ്രീ. സതീഷ് പള്ളിച്ചാടത്ത് നന്ദിയും അറിയിച്ചു.

എടക്കുളം St.Mary's churchന് അടുത്ത് താമസിക്കുന്ന കണ്ണായി വീട്ടിൽ ജീസൺ എന്ന കാൻസർ രോഗിക്ക് ഇരിഞ്ഞാലക്കുട സേവാഭാരതി മെഡിസെൽ പ്രസിഡന്റ്‌ ശ്രീ സുരേഷ് ചികിത്സാ സഹായം കൈമാറുന്നു

സാകേതം സേവാനിലയം 4-ാം വാർഷികം ആഘോഷിച്ചു

സാകേതം സേവാനിലയത്തിന്‍റെ 4-ാം വാർഷികം ആഘോഷിച്ചു. സാകേതം സെക്രട്ടറി ശ്രീ സന്ദീപ് നെടുമ്പാൾ സ്വാഗതം പറഞ്ഞു. സേവാഭാരതി പ്രസിഡന്റ്‌ ശ്രീ ശിവാനന്ദൻ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ശ്രീമതി സരിത സുഭാഷ് ജീവനക്കാരെ ആദരിക്കുകയും ആശംസ അർപ്പിക്കുകയും ചെയ്തു. പ്രാന്തിയ ബൗദ്ധിക് ശിക്ഷൺ പ്രമുഖ് ശ്രീ കെ പി രാധാകൃഷ്ണൻ സേവസന്ദേശം നൽകി. സാകേതം ട്രഷറർ ശ്രീമതി ലത നന്ദി പ്രകാശിപ്പിച്ചു. കമ്മിറ്റി അംഗങ്ങളായ രതി, പരിമള, അഞ്ജന, ബിന്ദു, മനൂപ്, സുനിൽകുമാർ , രനൂപ് എന്നിവർ നേതൃത്വം നൽകി.

സംഗമേശ്വര വാനപ്രസ്താശ്രമത്തിന്‍റെ പുതുതായി പണിയുന്ന കെട്ടിടത്തിന്‍റെ ബ്രോഷർ പ്രകാശനം ചെയ്തു

ഇരിങ്ങാലക്കുട. സേവാഭാരതിയുടെ നേതൃത്വത്തിൽ കൂടൽമാണിക്യം വടക്കെ നടയിൽ പ്രവർത്തിച്ചു വരുന്ന സംഗമേശ്വര വാനപ്രസ്താശ്രമത്തിന്റെ പുതുതായി പണിയുന്ന കെട്ടിടത്തിന്റെ ബ്രോഷർ പ്രകാശനം നാഷണൽ ഹൈസ്കൂൾ മാനേജർ വി.പി.ആർ മേനോൻ & രുഗ്മിണി രാമചന്ദ്രൻ എന്നിവർ നിർവഹിച്ചു. യോഗത്തിൻ അദ്ധ്യക്ഷത വഹിച്ച സേവാഭാരതി പ്രസിഡണ്ട് ശിവാനന്ദൻ ഐ.കെ പറയുകയുണ്ടായി ഈ വരുന്ന ജനുവരി 24 ന് മുൻ. ഐ.സ്.ആർ.ഓ. ചെയർമാൻ ഡോ.കെ.രാധാകൃഷ്ണൻ ആശ്രമത്തിന്റെ ശിലാസ്ഥാപനം നടത്തുമെന്ന് സേവാഭാരതി സെക്രട്ടറി പി.കെ.ഉണ്ണികൃഷ്ണൻ, ജില്ലാ സെക്രട്ടറി പി.ഹരിദാസ്,കോ.ഓർഡിനേറ്റർ ശിവദാസ് പള്ളിപ്പാട്ട് എന്നിവർ ആശംസകൾ അർപ്പിച്ചു. യോഗത്തിൽ സ്വാഗതം ആശ്രമം കമ്മിറ്റി ചെയർമാൻ ഗോപിനാഥൻ പീടികപറമ്പിലും,നന്ദി ജനറൽ കൺവീനർ സതീഷ് പള്ളിച്ചാടത്തും പറഞ്ഞു.

താലൂക്ക് ആശുപത്രി അന്നദാനം പതിനാലാം വാർഷികം 2021 ജനുവരി 3 ന് സേവാഭാരതി ഓഫീസിൽ ആഘോഷിച്ചു.

ഇരിഞ്ഞാലക്കുട സേവാഭാരതി താലൂക്ക് ആശുപത്രി അന്നദാനം പതിനാലാം വാർഷികം 2021 ജനുവരി 3 ഞായറാഴ്ച വൈകീട്ട് 4 മണിക്ക് സേവാഭാരതി ഓഫീസിൽ സമുചിതമായി ആഘോഷിച്ചു. സേവാഭാരതി തൃശൂർ ജില്ലാ വൈസ് പ്രസിഡന്റ്‌ Rtd. എസ്.പി P.N. ഉണ്ണിരാജ ഉദ്ഘാടനം നിർവഹിച്ചു. ശ്രീ. ഗോപാലൻകുട്ടി മാസ്റ്റർ സേവാ സന്ദേശം നൽകി. ജാതി മത രാഷ്ട്രീയ വർഗ്ഗ വർണ്ണ ഭേദമില്ലാതെ അർഹരായ ആളുകളിലേക്ക് സേവനം എത്തിക്കുക എന്നത് മാത്രമാണ് സേവാഭാരതി യുടെ ലക്ഷ്യം. സമൂഹത്തെ സേവന സജ്ജമാക്കാൻ മാതൃകാപരവും നേതൃത്വപരവുമായ പങ്കാണ് സേവാഭാരതി വഹിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.പ്രസ്തുത ചടങ്ങിൽ ശ്രീ. പോൾ ജോസ് തളിയത്ത് മുഖ്യാഥിതി ആയിരുന്നു. ഇരിഞ്ഞാലക്കുട സേവാഭാരതി പ്രസിഡന്റ്‌ ശ്രീ. ഐ. കെ. ശിവാനന്ദൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സേവാഭാരതി ജനറൽ സെക്രട്ടറി ശ്രീ. PK. ഉണ്ണികൃഷ്ണൻ സ്വാഗതവും അന്നദാന സമിതി വൈസ് പ്രസിഡന്റ്‌ ശ്രീ. ഉണ്ണി നന്ദിയും പറഞ്ഞു. സേവാഭാരതി ഏറ്റെടുക്കുന്ന പിന്നോക്ക ബസ്തിയുടെ പ്രഖ്യാപനം അന്നദാന സമിതി പ്രസിഡന്റ്‌ ശ്രീ. ഡി.പി. നായർ നിർവഹിച്ചു.സേവാഭാരതി രക്ഷാധികാരി ശ്രീ. P. K. ഭാസ്കരൻ പതിനാലു കുടുംബങ്ങൾക്ക് സഹായം നൽകി. Rtd. മെഡിക്കൽ സുപ്രണ്ട്. Dr. ജയപ്രകാശ്, ഇരിഞ്ഞാലക്കുട വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ്‌. ശ്രീ. എബിൻ വെള്ളാനിക്കാരൻ, സേവാഭാരതി തൃശൂർ ജില്ലാ സെക്രട്ടറി ശ്രീ. P. ഹരിദാസ് എന്നിവർ ആശംസകൾ അർപ്പിച്ചു.

ഇരിങ്ങാലക്കുട സേവാഭാരതി വിവാഹ സഹായം നൽകി

കുഴിക്കാട്ടുകോണത്തെ നിർധനകുടുംബത്തിലെ കാർത്തികേയിൽ പരേതനായ മുത്തുസ്വാമി ഭാര്യ തങ്കമണി ദമ്പതികളുടെ മകൾ കാർത്തികയ്ക്ക് വിവാഹതലേന്ന് വീട്ടിലെത്തി പല വ്യഞ്ജനങ്ങളും, പച്ചക്കറികളും, വസ്ത്രങ്ങളും വിവാഹ സമ്മാനമായി സേവാഭാരതി നൽകി ആശംസകൾ നേർന്നു. ജില്ല സെക്രട്ടറി P.ഹരിദാസ്‌, സേവാഭാരതി സെക്രട്ടറി ലിബിൻരാജ്, സാകേതം സേവാനിലയം സെക്രട്ടറി സന്ദീപ് നെടുമ്പാൾ, വാർഡ് കൗൺസിലർ സരിത സുഭാഷ്, മാതൃസമിതി അംഗങ്ങളായ ലത, പരിമള, രതി, ബിന്ദു തുടങ്ങിയവർ നേതൃത്വം നൽകി..

Oxygen Concentrator Machine Dr.A.V.ഗോപാലകൃഷ്ണനിൽ നിന്നും സേവാഭാരതി ഇരിഞ്ഞാലക്കുടയ്ക്ക് വേണ്ടി മെഡിസിൽ പ്രസിഡന്റ്‌ ശ്രീ സുരേഷ് ഏറ്റുവാങ്ങുന്നു. തദവസരത്തിൽ സേവാഭാരതി പ്രവർത്തകരും പങ്കെടുത്തു.

ഇരിഞ്ഞാലക്കുട സേവാഭാരതി പ്രവർത്തനങ്ങളുടെ ഭാഗമായി medicell പ്രസിഡന്റ്‌ ശ്രീ സുരേഷ് ഇരിഞ്ഞാലക്കുട ഗവ. ഹോസ്പിറ്റൽ സുപ്രണ്ടിനു Oxymeter കൈമാറുന്നു. ഇരിഞ്ഞാലക്കുട സേവാഭാരതി വൈസ് പ്രസിഡന്റ്‌ നളിൻ ബാബു അന്നദാനം പ്രസിഡന്റ്‌ D P നായർ എന്നിവർ സമീപം.

സേവാഭാരതിയുടെ സ്ത്രീ സ്വയം ശാക്തി കരണ പദ്ധതിയുടെ ഭാഗമായി പൊറത്തിശ്ശേരി പൊയ്യയിൽ വാസു മകൾ രേണുവിന് ടൈലറിങ് മെഷീൻ സെക്രട്ടറി പി. കെ ഉണ്ണികൃഷ്ണൻ നൽകി.

ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ടനുഭവിക്കുന്ന വിദ്യാർത്ഥിക്ക് സ്മാർട്ട് ഫോൺ നൽകി

ഇരിങ്ങാലക്കുട സേവാഭാരതി സാകേതംസേവാനിലയത്തിൻ്റെ ആഭിമുഖ്യത്തിൽ ദീപാവലി ആഘോഷത്തിൻ്റെ ഭാഗമായി കരുവന്നൂർ ബോയൻകോളനിയിലെ കൂടാരത്തിൽ മണികണ്ഠൻ്റെയും സജിതയുടെയും മകൾ ഐശ്വര്യയ്ക്ക് പഠനാവശ്യത്തിനായി മൊബൈൽ ഫോൺ നൽകി.ആ പ്രദേശത്തെ 40 കുടുംബങ്ങൾക്ക് വസ്ത്രവും മധുര പലഹാരവും വിതരണം ചെയ്തു.സേവാഭാരതി ജില്ലാ സെക്രട്ടറി p. ഹരിദാസ്,ഇരിങ്ങാലക്കുട സേവാഭാരതി വൈസ്പ്രസിഡണ്ട് നളിൻബാബു, സെക്രട്ടറി ലിബിൻ രാജ്, സാകേതം സേവാനിലയം സെക്രട്ടറി സന്ദീപ് നെടുമ്പാൾ, സേവാഭാരതി പ്രവർത്തകരായ അജി,സന്തോഷ്, ജനാർദ്ദനൻ, നാരായണൻ തിരുമേനി, രനൂപ് തുടങ്ങിയവർ നേതൃത്വം നൽകി.

തലോർ കൊള്ളിപ്പറമ്പിൽ കുമാരൻ മകൾ വിബിഷയുടെ വിവാഹത്തിനായി പലവ്യഞ്ജനങ്ങൾ, വസ്ത്രം, സാമ്പത്തിക സഹായം എന്നിവ സേവാഭാരതി പ്രവർത്തകർ വിബിഷക്കും കുടുംബത്തിനും കൈമാറുന്നു

കാറളം ഗ്രാമ പഞ്ചായത്തിലെ വെളിയത്ത് സജീവൻ ഭാര്യ സബീനയ്ക്ക് മകളുടെ വിവാഹചിലവിലേക്ക് സേവാഭാരതി ഇരിഞ്ഞാലക്കുടയുടെ വക സഹായധനം ജനറൽ സെക്രട്ടറി പി. കെ. ഉണ്ണികൃഷ്ണൻ കൈമാറുന്നു.

സേവാഭാരതി തൃശൂർ മെഡിക്കൽ കോളേജ് യൂണിറ്റിന്റെ നേതൃത്വത്തിൽ ദൈനംദിനം നടന്നു വരുന്ന രക്‌തദാനത്തിന്റെ ഒന്നാം വാർഷിക ആഘോഷത്തിൽ ഇരിഞ്ഞാലക്കുട സേവാഭാരതിയും പങ്കാളികളായി.

സേവാഭാരതി തൃശൂർ മെഡിക്കൽ കോളേജ് യൂണിറ്റിന്റെ നേതൃത്വത്തിൽ ദൈനംദിനം നടന്നു വരുന്ന രക്‌തദാനത്തിന്റെ ഒന്നാം വാർഷിക ആഘോഷത്തിൽ ഇരിഞ്ഞാലക്കുട സേവാഭാരതിയും പങ്കാളികളായി. കോവിഡ് കാലത്തു മുടക്കം വരാതെ നടന്ന ഈ യജ്ഞത്തിൽ സാമൂഹ്യ പ്രതിബദ്ധതയുള്ള സംഘടനകൾക്കും വ്യക്തികൾക്കും പങ്കാളികളാകാവുന്നതാണ്. തൃശൂർ മെഡിക്കൽ കോളേജ് : 8078033888 ഇരിഞ്ഞാലക്കുട സേവാഭാരതി : 9496649657

സേവാഭാരതി ഇരിഞ്ഞാലക്കുട - ഭവന പദ്ധതി

സേവാഭാരതി ഇരിഞ്ഞാലക്കുട - ചികിത്സാസഹായം

സേവാഭാരതി ഇരിഞ്ഞാലക്കുടയുടെ ചികിത്സാസഹായം മണപ്പെട്ടി വീട്ടിൽ കുമാരൻ മകൻ ശ്രീമാൻ വിനോദിന് നല്കുന്നു . പ്രതിമാസം 3400 രൂപ ചിലവുവന്നിരുന്ന മരുന്ന് ജൻഔഷധിയിൽനിന്ന് 1140 രൂപയ്ക്കു ലഭ്യമാക്കാൻ സാധിച്ചു.തദ്ദവസരത്തിലും പൂർവപ്രവർത്തനത്തിലും സേവാഭാരതി പ്രവർത്തകരായ ശ്രീ. പി. എസ്. ഉണ്ണികൃഷ്ണൻ, ശ്രീ. സന്തോഷ് കാട്ടിക്കുളം, ശ്രീ. രാജേഷ് (കുട്ടൻ) എന്നിവർ പങ്കാളികളായി .

അശരണരായ പുരുഷന്മാരെ സംരക്ഷിക്കുന്നതിന് സേവാഭാരതിയുടെ ശ്രീ സംഗമേശ്വര വാനപ്രസ്ഥ ആശ്രമം പുതുക്കിപ്പണിയുന്നതിന് സമിതി രൂപീകരിക്കുന്നു

അനശ്വര നാടൻ പാട്ട് രചയിതാവായ ശ്രീ.പ്രദീപ് ഇരിങ്ങാലക്കുടയുടെ കുടുംബത്തിന് ഇരിങ്ങാലക്കുട സേവാഭാരതിയിലൂടെ സൗജന്യമായി നലകിയ 3 സെൻറ് ഭൂമിയിൽ നിർമ്മിക്കുന്ന 550 സ്ക്വയർ ഫീറ്റിലുള്ള വീടിന്റെ പണികൾ പുരോഗമിക്കുന്നു 'സുമനസ്സുകളുടെ സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു'.

ഇരിങ്ങാലക്കുട സേവാഭാരതിക്ക് പുതിയ ഭാരവാഹികൾ

ഇരിങ്ങാലക്കുട സേവാഭാരതിയുടെ 12-ാം വാർഷിക പൊതുയോഗം നടന്നു. പ്രസിഡന്‍റ്  ഐ.കെ ശിവാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ സെക്രട്ടറി പി കെ ഉണ്ണികൃഷ്ണൻ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ കെ ആർ സുബ്രമണ്യൻ കണക്കും അവതരിപ്പിച്ചു. ആർ.എസ്.എസ് വിഭാഗ് സേവാ പ്രമുഖ് കെ.ആർ ദേവദാസ്, ജില്ലാ സെക്രട്ടറി പി ഹരിദാസ് എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി പ്രസിഡന്റ് ഐ കെ ശിവാനന്ദൻ, വൈസ് പ്രസിഡന്റ് നളിൻ ബാബു എസ് മേനോൻ, കെ. രവീന്ദ്രൻ, ജനറൽ സെക്രട്ടറി പി കെ ഉണ്ണികൃഷ്ണൻ, സെക്രട്ടറി ലിബിൻ രാജ് ടി ആർ, ജയന്തി രാഘവൻ, ട്രഷറർ കെ.ആർ സുബ്രഹ്മണ്യൻ എന്നിവരെ തെരഞ്ഞെടുത്തു.

ഓണക്കിറ്റ് വിതരണം ചെയ്തു.

ഇരിങ്ങാലക്കുട സേവാഭാരതി ദുരിതമനുഭവിക്കുന്നവർക്ക് നൽകി വരാറുള്ള ഓണക്കിറ്റ് നൂറ്റി ഇരുപത്തഞ്ചോളം കുടുംബങ്ങൾക്ക് വിതരണം ചെയ്തു. സേവാഭാരതി ഓഫീസിൽ നടന്ന ചടങ്ങിൽ ഇരിങ്ങാലക്കുട മുനിസിപ്പൽ കൗൺസിലർ അമ്പിളി ജയൻ വിതരണോദ്ഘാടനം ചെയ്തു. സേവാഭാരതി സെക്രട്ടറി P.K ഉണ്ണികൃഷ്ണൻ, ജോ. സെക്ര. നളിൻ ബാബു .S.മേനോൻ, ട്രഷറർ K.R സുബ്രമണ്യൻ, മുരളി കല്ലിക്കാട്ട്, K.രാഘവൻ എന്നിവർ നേതൃത്വം നൽകി.

ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ടനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോൺ നൽകി.

ഇരിങ്ങാലക്കുട സേവാഭാരതി ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ടനുഭവിക്കുന്ന പൂമംഗലം ചീനക്കുഴി രമേശന്‍റെ മക്കളായ അനശ്വര, അരുണിക എന്നിവർക്ക് സ്മാർട്ട് ഫോൺ വാങ്ങി നൽകി. ചടങ്ങിൽ പൂമംഗലം സേവാഭാരതി ജോ. സെക്ര. K.S ബിബിൻ, സേവാഭാരതി ഇരിങ്ങാലക്കുട ജോ. സെക്ര. നളിൻ ബാബു. S മേനോൻ, ട്രഷറർ K.R സുബ്രഹ്മണ്യൻ, വാർഡ് കൗൺസിലർ അമ്പിളി ജയൻ, ഫോൺ സംഭാവന ചെയ്ത ശ്രീ സുന്ദരൻ പേടിക്കാട്ടുപറമ്പിൽ എന്നിവർ പങ്കെടുത്തു

ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട സേവാഭാരതിയുടെ ആഭിമുഖ്യത്തിൽ വായന പ്രേമികൾക്കായി ഓഫീസിൽ ലൈബ്രറി പ്രവർത്തനമാരംഭിച്ചു.

ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട സേവാഭാരതിയുടെ ആഭിമുഖ്യത്തിൽ വായന പ്രേമികൾക്കായി ഓഫീസിൽ ലൈബ്രറി പ്രവർത്തനമാരംഭിച്ചു. റിട്ട .അദ്ധ്യാപിക ടി.കെ രാധാമണി ടീച്ചർ സേവാഭാരതി വൈസ് പ്രസിഡണ്ട് കെ.രവീന്ദ്രന് പുസ്തകം കൈമാറി കൊണ്ട് ഉദ്‌ഘാടനം നിർവ്വഹിച്ചു. വായന പ്രോൽസാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സൗജന്യമായി പ്രവർത്തിക്കുന്ന ലൈബ്രറിയുടെ ഉദ്ഘാടന ചടങ്ങിൽ സേവാഭാരതി പ്രവർത്തകരും വായനാ പ്രേമികളും പങ്കെടുത്തു.

ഓൺലൈൻ പഠനത്തിന് ടി വി സൗകര്യം ഇല്ലാത്ത ഇരിങ്ങാലക്കുട ഗവ: മോഡൽ ബോയ്സ് ഹൈസ്കൂളിലെ വിദ്യാർത്ഥിക്ക് സേവാഭാരതി വഴി വെട്ടിക്കര നന ദുർഗനവഗ്രഹക്ഷേത്രo ട്രസ്റ്റ് ടി വി നൽകി

ഇരിങ്ങാലക്കുട സേവാഭാരതി വഴി വെട്ടിക്കര നന ദുർഗനവഗ്രഹക്ഷേത്രo ട്രസ്റ്റ് നൽകി വരാറുള്ള വിദ്യാഭ്യാസ ധനസഹായം ഓൺലൈൻ പഠനത്തിന് ടി വി സൗകര്യം ഇല്ലാത്ത ഗവ: മോഡൽ ബോയ്സ് ഹൈസ്കൂളിലെ വിദ്യാർത്ഥിക്ക് ട്രസ്റ്റ് സെക്രട്ടറി കെ എൻ മേനോൻ നൽകി. ചടങ്ങിൽ ട്രസ്റ്റ് അംഗങ്ങളും, സേവാഭാരതി പ്രവർത്തകരും പങ്കെടുത്തു.

ജനറൽ ആശുപത്രിയിലെ കൊറോണ രോഗികൾക്കും ജീവനക്കാർക്കും സേവാഭാരതി ചപ്പാത്തിയും കറിയും വിതരണം ചെയ്യുന്നു

ജനറൽ ആശുപത്രിയിൽ നിത്യേനയുള്ള അന്നദാനത്തോടൊപ്പം അധികൃതരുടെ അഭ്യർത്ഥന അനുസരിച്ച് കൊറോണ രോഗികൾക്കും ജീവനക്കാർക്കും സേവാഭാരതി ചപ്പാത്തിയും കറിയും വിതരണം ചെയ്യുന്നു.പ്രവർത്തകരായ അനീഷ് വർഷ അനീഷ്, മണികണ്ഠൻ, ഹരിദാസ് എന്നിവർ നേതൃത്വം നല്കി.

വിഷുദിനത്തിൽ സേവാഭാരതി ഇരിങ്ങാലക്കുട ഗവ: താലൂക്ക് ആശുപത്രിയിൽ പ്രഭാത ഭക്ഷണം നൽകി

സേവാഭാരതി ഇരിങ്ങാലക്കുട വിഷുദിനത്തിൽ ഗവ: താലൂക്ക് ആശുപത്രിയിൽ ലോക് ഡൗണിലും നിസ്വാർത്ഥ സേവനം ചെയ്യുന്ന ആരോഗ്യ പ്രവർത്തകർക്കും,പോലീസ് സേനാംഗങ്ങൾക്കും പ്രഭാത ഭക്ഷണം നൽകി. സേവാഭാരതി പ്രവർത്തകരായ പി.കെ ഉണ്ണികൃഷ്ണൻ, പി. ഹരിദാസ്, ലിബിൻ രാജ് ടി.ആർ, കെ. രാഘവൻ, മുരളി കല്ലിക്കാട്ട്, ഉണ്ണി പേടിക്കാട്ടിൽ എന്നിവർ നേതൃത്വം നൽകി.

സേവാഭാരതി ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലെ പുതിയ ഓ.പി. വാർഡിലേക്ക് കസേരകൾ നൽകി

ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലെ പുതിയ ബ്ലോക്കിൽ ആരംഭിച്ച ഓ.പി. വാർഡിലേക്ക് സേവാഭാരതി ഇരിങ്ങാലക്കുട കസേരകൾ നൽകി. ആശുപത്രി സൂപ്രണ്ട് ഡോ. മിനിമോൾ സേവാഭാരതി ജനറൽ സെക്രട്ടറി പി.കെ ഉണ്ണികൃഷ്ണനിൽ നിന്ന് കസ്സേരകൾ ഏറ്റ് വാങ്ങി. ചടങ്ങിൽ സേവാഭാരതി സെക്രട്ടറി ലിബിൻ രാജ് ടി.ആർ, മുരളി കല്ലിക്കാട്ട്, വിവേക് ഉണ്ണികൃഷ്ണൻ, പി.വി. അനീഷ്, കെ. രാഘവൻ എന്നിവർ സന്നിഹിതരായിരുന്നു.

സേവാഭാരതിയുടെ കൊറോണകാലത്തെ പ്രവർത്തനങ്ങൾ

താലൂക്ക ആശുപത്രിയിൽ നിത്യേന നടന്നുവരുന്ന അന്നദാനം , അശരണരായ അമ്മമാരുടെ (സാകേതം സേവനിലയത്തിലെ പത്തു അമ്മമാരുടെ) സംരക്ഷണം , സംഗമേശ്വരാ വാനപ്രസ്ഥാശ്രമം പുതിയ കെട്ടിട നിർമാണത്തിന് മുന്നൊരുക്കം നടക്കുന്നതിനാൽ 9 വൃദ്ധന്മാരെ സാകേതം സേവനിലയത്തിലേക്കു മാറ്റിയിട്ടുമുണ്ട് . കൂടാതെ കാട്ടൂരിൽ ഭിന്ന ശേഷിക്കാരായ 18 കുട്ടികളെ പകൽ സംരക്ഷിക്കുന്ന സ്വാശ്രയനിലയം, എടക്കുളത്തെ ബോധിനി സേവാ കേന്ദ്രത്തിൽ മാനസിക നില തെറ്റിയ അമ്മയെയും മക്കളെയും സംരക്ഷണം എന്നിങ്ങനെ നീളുന്ന നമ്മുടെ പ്രവർത്തനം .
ഇതോടൊപ്പം ഈ ദുരിതകാലത്തു അർഹരായവർക്ക്‌ വേണ്ടുന്ന മരുന്ന് വിതരണം, ഭക്ഷ്യ വിതരണം , ആശുപത്രികളിലേക്ക് വാഹന സൗകര്യം എന്നിവ സേവാഭാരതി ചെയ്തുവരുന്നു . പൊതുജനങ്ങളിൽ നിന്നും സംഭാവന കുറവ് വന്ന സാഹചര്യത്തിൽ നമ്മുടെ എല്ലാ പ്രവർത്തകരും സ്വമേധയാ ഒരു തുക സംഭാവന നൽകുകയോ മറ്റുള്ളവരിൽ നിന്നും സമാഹരിച്ചു എത്തിക്കുകയോ ചെയ്തു ഈ സമാശ്വാസ പ്രവർത്തനത്തിന് സേവാഭാരതി പ്രവർത്തകൻ എന്ന നിലയിൽ ഉള്ള കർത്തവ്യം നിറവേറ്റണമെന്നു സവിനയം അഭ്യർത്ഥിക്കുന്നു .

BANK DETAILS
ACCOUNT IN THE NAME OF SEVABHARATHI IRINJALAKUDA
BANK AND BRANCH : FEDERAL BANK, NADA, IRINJALAKUDA
ACCOUNT NUMBER: 17190100059328
IFSC CODE: FDRL0001719

കൊറോണ പ്രതിരോധനടപടികളുടെ ഭാഗമായി സേവാഭാരതി ഇരിങ്ങാലക്കുട കോട്ടൺ മാസ്‌ക്കുകൾ വിതരണം ചെയ്തു

കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി സേവാഭാരതി ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡിലും, കണ്ഠേശ്വരം ഓട്ടോ സ്റ്റാൻഡിലും മാതൃസമിതി അംഗങ്ങൾ നിർമിച്ച കോട്ടൺ മാസ്കുകുകൾ വിതരണം ചെയ്തു. സേവാഭാരതി പ്രവർത്തകരായ മുരളി കല്ലിക്കാട്ട്,പി.വി അനീഷ്,എം.എ സുരേഷ് എന്നിവർ നേതൃത്വം നൽകി.

വഴിയാത്രക്കാർക്ക് ആശ്വാസമായി സേവാഭാരതി ഇരിങ്ങാലക്കുട കുടിവെള്ള വിതരണം ആരംഭിച്ചു


കഠിനമായ ചൂടിൽ വഴിയാത്രക്കാർക്ക് ആശ്വാസമായി സേവാഭാരതി ഇരിങ്ങാലക്കുട കുടിവെള്ള വിതരണം ആരംഭിച്ചു.ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡ് പരിസരം ,താലൂക്ക് ആശുപത്രി പരിസരം എന്നിവിടങ്ങളിലാണ് ദിവസവും രാവിലെ 11 മുതൽ സേവാഭാരതി ചുക്കുവെള്ള വിതരണം നടത്തുന്നത്. ഉദ്ഘാടനചടങ്ങിൽ ജന.സെക്ര. പി കെ ഉണ്ണികൃഷ്ണൻ, മാനേജിങ് കമ്മിറ്റി അംഗം ടി പി വിവേകാനന്ദൻ ,അന്നദാന സമിതി പ്രസി. ഡി പി നായർ, അന്നദാന സമിതി അംഗങ്ങളായ കെ. രാഘവൻ, പി വി അനീഷ്, കെ ജി മണികണ്ഠൻ എന്നിവർ സന്നിഹിതരായിരുന്നു.

വിശ്വനാഥപുരം ഷഷ്ഠി മഹോൽസവത്തോടനുബന്ധിച്ച് സേവാഭാരതിയുടെ സംഭാര വിതരണം


വിശ്വനാഥപുരം ക്ഷേത്രത്തിലെ ഷഷ്ഠി മഹോൽസവത്തോടനുബന്ധിച്ച് സേവാഭാരതിയുടെ സംഭാര വിതരണം എസ്.എൻ.ബി.എസ് പ്രസിഡന്റ് എം.കെ വിശ്വംഭരൻ മുകുളം ഉദ്ഘാടനo ചെയ്തു. സേവാഭാരതി പ്രവർത്തകരായ ഭാസ്കരൻ പറമ്പിക്കാട്ടിൽ, കെ.രവീന്ദ്രൻ, ഡി.പി. നായർ, മുരളി കല്ലിക്കാട്ട്, ഉണ്ണി പേടിക്കാട്ടിൽ, കെ രാഘവൻ, ടി രാമൻ, എം.എ. സുരേഷ് എന്നിവർ നേതൃത്വം നൽകി.

സേവാഭാരതിയുടെ ജനറൽ ആശുപത്രി അന്നദാനം 13-ാം വാർഷികം ആഘോഷിച്ചു


സേവാഭാരതി ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ നടത്തിവരുന്ന അന്നദാനത്തിന്‍റെ 13-ാം വാർഷികം ആഘോഷിച്ചു. സേവാഭാരതി സംസ്ഥാന സെക്രട്ടറി സജീവൻ പറപറമ്പിൽ ഉദ്ഘാടനം നിർവ്വഹിച്ചു. സേവനമാണ് ഭാരതത്തിന്‍റെ പരമമായ ധർമ്മമെന്നും, ധർമ്മത്തിലൂന്നിയ ജീവിതമാണ് നാം നയിക്കേണ്ടതെന്നും രാഷ്ട്രീയ സ്വയംസേവക സംഘം ഇരിങ്ങാലക്കുട ജില്ലാ സഹകാര്യവാഹ് ടി കെ സതീഷ് സേവാ സന്ദേശത്തിൽ പറഞ്ഞു.

സേവാഭാരതി പ്രസിഡന്റ് ഐ കെ ശിവാനന്ദൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കഥകളി ആചാര്യൻ സദനം കൃഷ്ണൻകുട്ടി ആശാൻ, കെ. .എസ്.ഇ. ലിമിറ്റഡ് ജനറൽ മാനേജർ എം. അനിൽകുമാർ, നാഷണൽ ഹൈസ്കൂൾ മാനേജർ വി പി ആർ മേനോൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. സേവാഭാരതി സെക്രട്ടറി ലിബിൻ രാജ്, അന്നദാന സമിതി സെക്രട്ടറി മുരളി കല്ലിക്കാട്ട്, അന്നദാന സമിതി പ്രസിഡന്റ് ഡി.പി നായർ എന്നിവർ സംസാരിച്ചു. ഇരിങ്ങാലക്കുട ഖണ്ഡ് സംഘചാലക് പി കെ പ്രതാപ വർമ്മ, സേവാഭാരതി രക്ഷാധികാരി ഭാസ്കരൻ പറമ്പിക്കാട്ടിൽ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

പാമ്പുകടിയും പ്രഥമ ശുശ്രൂഷയും എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ്സ് നടത്തി

സേവാഭാരതി ഇരിങ്ങാലക്കുട മെഡിസെല്ലിന്റെ ആഭിമുഖ്യത്തിൽ മാപ്രാണം വിദ്യാനികേതനിൽ പാമ്പുകടിയും പ്രഥമ ശുശ്രൂഷയും എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. വിരമിച്ച നഴ്സിംഗ് സൂപ്രെൻഡ് തിലോത്തമ സുകുമാരൻ നായർ നയിച്ച ക്ലാസ്സിന് മെഡിസെൽ പ്രവർത്തകരായ വി കെ സുരേഷ്, വി മോഹൻദാസ്, പി കെ ഭാസ്കരൻ കെ വി നകുലൻ, ജയന്തി രാഘവൻ, ഹെഡ്മിസ്ട്രസ് സ്മിത സുമിൻ എന്നിവർ നേതൃത്വം നൽകി.

ആംബുലൻസ് ഫ്രീസറിനായി ചെക്ക് കൈമാറി

സേവാഭാരതി ഇരിങ്ങാലക്കുടക്ക് ശ്രീ പ്രഭാകരൻ കൈമാപറമ്പിൽ അദ്ദേഹത്തിന്റെ പത്നി ലതയുടെ സ്മരണാർത്ഥം ആമ്പുലൻസ് ഫ്രീസറിനായ് ചെക്ക് ( ഒന്നര ലക്ഷം) കൈമാറി. സേവാഭാരതി പ്രസി. I.k ശിവാനന്ദൻ, രക്ഷാധികാരി Pk ഭാസ്കരൻ എന്നിവർ ഏറ്റ് വാങ്ങി.ശ്രീ പ്രഭാകരന്റെ വീട്ടിൽ നടന്ന ചടങ്ങിൽ സേവാഭാരതി പ്രവർത്തകരും സന്നിഹിതരായിരുന്നു

ബോധവൽക്കരണ ക്ലാസ്സ് നടത്തി

സേവാഭാരതി ഇരിങ്ങാലക്കുട മാതൃസമിതിയുടെ ആഭിമുഖ്യത്തിൽ വനിതാ പ്രവർത്തകർക്കായ് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വിവിധ ക്ഷേമപദ്ധതികളെക്കുറിച്ച് ഒരു ബോധവൽക്കരണ ക്ലാസ്സ് നടത്തി. ഗ്രാഹക് പഞ്ചായത്ത് സംസ്ഥാന കാര്യദർശി ശ്രീ C.G കമലാ കാന്തൻ നയിച്ച ക്ലാസ്സിൽ സേവാഭാരതി Ex. കമ്മിറ്റി അംഗം ഗീത Kമേനോൻ സ്വാഗതം പറഞ്ഞു. PMAY, APY, PSBY, PJJBY, KVPY, ഉജ്ജ്വൽ യോജന, മുദ്ര യോജന , ആയുഷ്മാൻ ഭാരത് എന്നിങ്ങനെ വിവിധ ക്ഷേമപദ്ധതികളെക്കുറിച്ച് വിശദീകരിച്ച ചർച്ചാ ക്ലാസ്സ് സാധാരണ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് പ്രവർത്തകർ പരമാവധി ശ്രമിക്കുമെന്ന് മാതൃസമിതി പ്രസി. ജയന്തി രാഘവൻ തന്റെ നന്ദി പ്രസംഗത്തിൽ പറഞ്ഞു.

ആദരിച്ചു

ഇരിങ്ങാലക്കുട സേവാഭാരതി മാതൃസമിതിയുടെ ആഭിമുഖ്യത്തിൽ കാൻസർ രോഗികൾക്ക് വിഗ്ഗിനായി തന്റെ മുടി മുഴുവൻ മുറിച്ച് നൽകിയ ഇരിങ്ങാലക്കുട വനിതാ പോലീസ് സ്‌റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ അപർണ ലവകുമാറിനെ സാകേതം സേവാ നിലയത്തിൽ വെച്ച് നടന്ന ചടങ്ങിൽ സദനാംഗം പത്മ അമ്മ പൊന്നാട അണിയിച്ച് ആദരിച്ചു. സാകേതം പ്രസി.k. ആനന്ദവല്ലി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മാതൃസമിതി പ്രസി. ജയന്തിരാഘവൻ സ്വാഗതവും മാതൃസമിതി അംഗങ്ങളായ സുനന്ദ ശിവാനന്ദൻ, ബിന്ദു,Latha, സേവാഭാരതി പ്രസി.I K ശിവാനന്ദൻ ,വാർഡ് കൗൺസിലർ രമേഷ് വാര്യർ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. അവയവദാനം നടത്തുന്നവരുടെ നാട്ടിൽ കേശദാനം നടത്തിയ താൻ ചെയ്തത് നിസാര കാര്യമാണെന്ന് ചികിത്സക്ക് പണമില്ലാതെ വിഷമിച്ച രോഗിക്ക് തന്റെ സ്വർണ വള ഊരി നൽകിയ അപർണ ലവകുമാർ മറുപടി പ്രസംഗത്തിൽ പറഞ്ഞു.

താക്കോൽദാനം

ഇരിങ്ങാലക്കുട സേവാഭാരതി കാറളം ചെമ്മണ്ടയിൽ പോളിയോ ബാധിതയായ മിസ് ഷംഷാദ് കമാലുദീന് സ്വന്തമായി നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽദാനം ബഹു റിട്ട ചീഫ് ജസ്റ്റീസ് ജെ.ബി.കോശി നിർവ്വഹിച്ചു. കഴിഞ്ഞ പ്രളയത്തോടെ സേവാഭാരതി പ്രവർത്തകരും, അവരുടെ പ്രവർത്തനങ്ങളും കേരളം മുഴുവൻ അറിയപ്പെട്ടു എന്നും ധാരാളം സന്നദ്ധ പ്രവർത്തകർ സ്വന്തം കാര്യങ്ങൾ മാറ്റിവെച്ച് നിസ്വാർത്ഥമായ സേവനം അനുഷ്ഠിക്കുന്ന പ്രസ്ഥാനമാണ് സേവാഭാരതി എന്നും ബഹു.ജസ്റ്റീസ് പറഞ്ഞു. ആർ.എസ്.എസ്ൽ നിന്നും പ്രചോദനമുൾക്കൊണ്ട് പ്രവർത്തിക്കുന്ന സേവാഭാരതി അടുത്തു നിൽക്കുന്ന സഹോദരന്മാരുടെ കണ്ണീരൊപ്പുന്ന സംഘടനയാണെന്നും അക്കാര്യത്തിൽ സേവാഭാരതി ജാതി മത വർണ്ണ വ്യത്യാസം പരിഗണിക്കാറില്ലെന്നും മുഖ്യ പ്രഭാഷണം നടത്തിയ ആർ.എസ്.എസ് കേരള പ്രാന്തപ്രചാരകൻ ശ്രീ പി.ൻ ഹരികൃഷ്ണകുമാർ പ്രസ്താവിച്ചു.ദേശീയ സേവാഭാരതി സെക്ര.ശ്രീ പി.ആർ സജീവൻ സേവാ സന്ദേശം നൽകി.നാം എല്ലാം സഹോദരന്മാരാണെന്നും മത വ്യത്യാസങ്ങൾ മറന്ന് നാം ഒന്നായി പ്രവർത്തിക്കണമെന്ന് ആശംസ' പ്രസംഗം നടത്തിയ ഇരിങ്ങാലക്കുട ടൗൺ ജുമാ മസ്ജിദ് ഇമാം പി.എൻ.എ കബീർ മൗലവി അഭിപ്രായപ്പെട്ടു. കാറളം ഗ്രാമപഞ്ചാ. മെമ്പർ സരിത വിനോദ് ആശംസയർപ്പിച്ചു. സേവാഭാരതിക്കായ് 50 സെന്റ് ഭൂമിദാനം നൽകിയ ശ്രീ സുന്ദരൻ പേടിക്കാട്ടുപറമ്പിലിനെ വേദിയിൽ ശ്രീഹരികൃഷ്ണകുമാർ ആദരിച്ചു. ഇരിങ്ങാലക്കുട സേവാഭാരതി പ്രസി. ഐ.കെ ശിവാനന്ദൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പി.കെ ഉണ്ണികൃഷ്ണൻ സ്വാഗതവും എം എൻ ചന്ദ്രൻ നന്ദിയും പറഞ്ഞു. ഭവന നിർമാണ സമിതി പ്രസി. കൃഷ്ണകുമാർ പുത്തൻവീട്ടിൽ ശരത് ചെമ്മണ്ട എന്നിവർ നേതൃത്വം നൽകി.

കാറാളം ചെമ്മണ്ടയിൽ സേവാഭാരതി നിർമ്മിക്കുന്ന വീടിന്റെ താക്കോൽ ദാനം


സേവാഭാരതി ഓണാഘോഷം 2019


താക്കോൽ സമർപ്പണം നടത്തി

പ്രളയം തകർത്ത വീടുകൾ പുനർനിർമ്മിച്ചു നൽകുന്ന പദ്ധതിയിൽ സേവാഭാരതി ഇരിങ്ങാലക്കുട നിർമ്മിച്ച രണ്ടാമത് വീടിന്റെ താക്കോൽദാനം ആർ.എസ്.എസ് പ്രാന്തീയ കാര്യകാരി സദസ്യൻ എ.ആർ മോഹൻ എടതിരിഞ്ഞിയിലെ വലൂ പറമ്പിൽ മനോജിന്റെ കുടുംബത്തിന് നൽകി കൊണ്ട് നിർവ്വഹിച്ചു. ചടങ്ങിൽ പടിയൂർ ഗ്രാമപഞ്ചാ. മെമ്പർമാരായ ബിനോയ്കോലാന്ത്ര, ശ്രീമതി സജി ഷൈജുകുമാർ, സേവാഭാരതി പ്രവർത്തകരായ ഐ കെ ശിവാനന്ദൻ, കെ രവീന്ദ്രൻ, പി കെ ഉണ്ണികൃഷ്ണൻ, ഭാസ്കർ ജ്യോതി രാജൻ, കെ സേതുമാധവൻ, നളിൻ ബാബു എസ് മേനോൻ, കൃഷ്ണകുമാർ പുത്തൻവീട്ടിൽ, പി ബി സന്തോഷ്, പി ജയകുമാർ, ചിത്രജൻ എന്നീ വിശിഷ്ട വ്യക്തികൾ സന്നിഹിതരായിരുന്നു.

വയനാടിനോടൊപ്പം സേവാഭാരതി

ഉരുൾപൊട്ടലുണ്ടായ വയനാട്ടിലെ പുത്തുമലയിലേക്ക് ഒരു ലോഡ് അവശ്യ സാധനങ്ങളുമായ് സേവാഭാരതി ഇരിങ്ങാലക്കുട ഇന്ന് രാവിലെ പുറപ്പെട്ടു. സേവാഭാരതി പ്രവർത്തകരായ ലിബിൻ രാജ്, വിവേക്, ഉണ്ണികൃഷ്ണൻ, പ്രമോദ് വെള്ളാനി, ഹരിദാസ്, രവീന്ദ്രൻ, കൃഷ്ണകമാർ ,മുരുകേഷ് ,മുരളി, സുന്ദരൻ എന്നിവർ നേതൃത്വം നൽകി.

പ്രളയ ദുരിതാശ്വാസ ക്യാമ്പുകളിൽ വിതരണം ചെയ്യുന്നതിനായി സേവാഭാരതി ഇരിങ്ങാലക്കുട അരി പലവ്യഞ്ജനങ്ങൾ, പുതപ്പ്, ലേഡീസ് വസ്ത്രങ്ങൾ, നാപ്കിൻ എന്നിവ KSRTC റോഡിലുള്ള സംഗമേശ്വരവാന പ്രസ്ഥാശ്രമത്തിൽ സ്വീകരിക്കുന്നു. സുമനസ്സുകൾക്ക് 24 മണിക്കൂറും ഏൽപ്പിക്കാവുന്നതാണ്. Contact no - 0480 2832715

സേവാഭാരതി ഇരിങ്ങാലക്കുടയുടെ പതിനൊന്നാമത് വാർഷിക പൊതുയോഗത്തിൽ 2019 - 20 വർഷത്തിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു


സേവാഭാരതി തയ്യൽ മെഷീൻ വിതരണം ചെയ്തു

സ്ത്രീ ശാക്തീകരണത്തിന്‍റെ ഭാഗമായി സേവാഭാരതി ഇരിങ്ങാലക്കുട സ്വയംതൊഴിൽ ചെയ്യുന്നതിനായി ഒരു വനിതക്ക് ഓഫീസിൽ തയ്യൽ മെഷീൻ അനുവദിച്ചു. സേവാഭാരതി സെക്രട്ടറി നളിൻ ബാബു എസ് മേനോൻ തയ്യൽ മെഷീൻ ശ്രീദേവി സുകുമാരന് നൽകി കൊണ്ട് ഉദ്‌ഘാടനം നിർവ്വഹിച്ചു. സേവാഭാരതി ജനറൽ സെക്രട്ടറി പി കെ ഉണ്ണികൃഷ്ണൻ, പ്രസിഡന്റ് ഐ കെ ശിവാനന്ദൻ, സേവാഭാരതി തൃശൂർ ജില്ലാ ട്രഷറർ മോഹൻ പ്രസാദ്, തൃശൂർ ജില്ലാ സംഘടനാ സെക്രട്ടറി രാം പ്രസാദ്, ജില്ലാ സെക്രട്ടറി പി ഹരിദാസ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.

ഇരിങ്ങാലക്കുട സേവാഭാരതിയുടെ 11-ാം വാർഷിക പൊതുയോഗം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

സംഗമേശ്വര വാനപ്രസ്ഥാശ്രമത്തിൽ നടന്ന ഇരിങ്ങാലക്കുട സേവാഭാരതിയുടെ 11-ാം വാർഷിക പൊതുയോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു . ഐ കെ ശിവാനന്ദൻ (പ്രസിഡന്റ്), പ്രകാശൻ കൈമാപറമ്പിൽ, കെ രവീന്ദ്രൻ (വൈസ് പ്രസിഡന്റ്), പി കെ ഉണ്ണികൃഷ്ണൻ (ജനറൽ സെക്രട്ടറി), ലിബിൻ രാജ് ടി ആർ, നളിൻ ബാബു എസ് മേനോൻ (സെക്രട്ടറി), കെ ആർ സുബ്രമണ്യൻ (ട്രഷറർ), പി കെ ഭാസ്കരൻ, വി. മോഹൻദാസ് ( രക്ഷാധികാരികൾ) . പ്രവർത്തകസമിതി അംഗങ്ങളായി പ്രമോദ് വെള്ളാനി, ശിവദാസ് പള്ളിപ്പാട്ട്, കെ എൻ മേനോൻ, ഡോ. എ.വി. ഗോപാലകൃഷ്ണൻ, കെ. കൃഷ്ണകുമാർ, ജയന്തി രാഘവൻ, ഗീത മേനോൻ, ടി.പി വിവേകാനന്ദൻ .

സേവാഭാരതി ജനറൽ സെക്രട്ടറി .കെ ഉണ്ണികൃഷ്ണൻ വാർഷിക റിപ്പോർട്ടും, ട്രഷറർ കെ ആർ സുബ്രഹ്മണ്യൻ വരവ് ചെലവ് കണക്കും, സേവാഭാരതി സംസ്ഥാന സെക്രട്ടറി പി ആർ സജീവൻ പുതിയ ഭരണസമിതി പാനലും അവതരിപ്പിച്ചു. ആർ എസ് എസ് വിഭാഗ് സദസ്യൻ പി എ സന്തോഷ് സേവാസന്ദേശം നൽകി. സേവാഭാരതി വൈസ്പ പ്രസിഡന്റ്ള്ളി ശിവദാസ് പള്ളിപ്പാട്ട് ബൈലോ ഭേദഗതി വായിച്ചത് പൊതുയോഗം അംഗീകരിച്ചു. കെ രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ലിബിൻ രാജ് സ്വാഗതവും, പ്രകാശൻ കൈമാപറമ്പിൽ നന്ദിയും പറഞ്ഞു.

പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

സേവാഭാരതി ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തിൽ എടക്കുളം ബോധിനി സേവാ കേന്ദ്രത്തിൽ എസ്.എസ്.എൽ.സി, പ്ലസ്ടു, ഡിഗ്രി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. ചടങ്ങ് സേവാഭാരതി സെക്രട്ടറി ലിബിൻ രാജ് ടി ആർ ഉദ്ഘാടനം ചെയ്തു. ബോധിനി സേവാകേന്ദ്രം വൈസ് പ്രസിഡന്റ് പരമേശ്വരൻ അദ്ധ്യക്ഷത വഹിച്ചു. റിട്ട്. സി ഐ ജീവാനന്ദ് കെ എം സമ്മാനദാനം നടത്തി. ബോധിനി സെക്രട്ടറി കെ സജയ് കുമാർ സ്വാഗതവും, ജോ. സെക്രട്ടറി സുബിത ജയകൃഷ്ണൻ നന്ദിയും പറഞ്ഞു.

ഇരിങ്ങാലക്കുട സേവാഭാരതിയുടെ 11-ാം വാർഷിക പൊതുയോഗം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ഇരിങ്ങാലക്കുട : സംഗമേശ്വര വാനപ്രസ്ഥാശ്രമത്തിൽ നടന്ന ഇരിങ്ങാലക്കുട സേവാഭാരതിയുടെ 11-ാം വാർഷിക പൊതുയോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു . ഐ കെ ശിവാനന്ദൻ (പ്രസിഡന്റ്), പ്രകാശൻ കൈമാപറമ്പിൽ, കെ രവീന്ദ്രൻ (വൈസ് പ്രസിഡന്റ്), പി കെ ഉണ്ണികൃഷ്ണൻ (ജനറൽ സെക്രട്ടറി), ലിബിൻ രാജ് ടി ആർ, നളിൻ ബാബു എസ് മേനോൻ (സെക്രട്ടറി), കെ ആർ സുബ്രമണ്യൻ (ട്രഷറർ), പി കെ ഭാസ്കരൻ, വി. മോഹൻദാസ് ( രക്ഷാധികാരികൾ) . പ്രവർത്തകസമിതി അംഗങ്ങളായി പ്രമോദ് വെള്ളാനി, ശിവദാസ് പള്ളിപ്പാട്ട്, കെ എൻ മേനോൻ, ഡോ. എ വി ഗോപാലകൃഷ്ണൻ, കെ. കൃഷ്ണകുമാർ, ജയന്തി രാഘവൻ, ഗീത മേനോൻ, ടി.പി വിവേകാനന്ദൻ .
സേവാഭാരതി ജനറൽ സെക്രട്ടറി .കെ ഉണ്ണികൃഷ്ണൻ വാർഷിക റിപ്പോർട്ടും, ട്രഷറർ കെ ആർ സുബ്രഹ്മണ്യൻ വരവ് ചെലവ് കണക്കും, സേവാഭാരതി സംസ്ഥാന സെക്രട്ടറി പി ആർ സജീവൻ പുതിയ ഭരണസമിതി പാനലും അവതരിപ്പിച്ചു. ആർ എസ് എസ് വിഭാഗ് സദസ്യൻ പി എ സന്തോഷ് സേവാസന്ദേശം നൽകി. സേവാഭാരതി വൈസ്പ പ്രസിഡന്റ്ള്ളി ശിവദാസ് പള്ളിപ്പാട്ട് ബൈലോ ഭേദഗതി വായിച്ചത് പൊതുയോഗം അംഗീകരിച്ചു. കെ രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ലിബിൻ രാജ് സ്വാഗതവും, പ്രകാശൻ കൈമാപറമ്പിൽ നന്ദിയും പറഞ്ഞു.

വീടിന്റെ താക്കോൽദാനം നടത്തി

ഇരിങ്ങാലക്കുട - താണിശ്ശേരിയിൽ ശങ്കരം വീട്ടിൽ രാജേഷിനും കുടുംബത്തിനും സേവാഭാരതി നിർമിച്ച് നൽകിയ വീടിന്റെ താക്കോൽദാനം തോട്ടാപ്പിള്ളി വേണുഗോപാൽ മേനോൻ ,വല്ലത്ത് ശശി മേനോൻ എന്നിവർ ചേർന്ന് നിർവ്വഹിച്ചു. സേവാഭാരതി അംഗങ്ങളായ കൃഷ്ണകുമാർ പുത്തൻവീട്ടിൽ, ശരത് ചെമ്മണ്ട, PK ഉണ്ണികൃഷ്ണൻ, ശിവദാസ് പള്ളിപ്പാട്ട്, K Vപ്രകാശൻ, പ്രമോദ് വെള്ളാനി ,Kട നായർ, Tഗോപിനാഥ്, ഉണ്ണി പേടിക്കാട്ടിൽ, രാധാമണി ടീച്ചർ ,ck mohandasഎന്നിവർ ചടങ്ങിന് നേതൃത്വം നൽകി.

ഇരിങ്ങാലക്കുട സേവാഭാരതി മെഡി സെൽ വിഭാഗം പടിയൂരിൽ കാൻസർ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

പോസിറ്റീവ് ചിന്താഗതിക്കാരായ ക്യാൻസർ രോഗികളിൽ രോഗം പൂർണ്ണമായും മാറി അവർ ജീവിതത്തിലേക്ക് തിരിച്ച് വരുന്നതായാണ് തന്റെ ഇത് വരെയുള്ള അനുഭവത്തിൽ നിന്നും മനസ്സിലാകുന്നതെന്ന് തിരുവനന്തപുരംRCC യിലെ അസി.പ്രൊഫ. Dr.k Rരാജീവ് അഭിപ്രായപ്പെട്ടു.ഇരിങ്ങാലക്കുട സേവാഭാരതി മെഡി സെൽ വിഭാഗം പടിയൂരിൽ സംഘടിപ്പിച്ച കാൻസർ ബോധവൽക്കരണ ക്ലാസ് നയിച്ച് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിപാടിയിൽ പടിയൂർ ഗ്രാമപഞ്ചാ.പ്രസി. CS സുധൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സജി ഷൈജുകുമാർ, സുനന്ദഉണ്ണികൃഷ്ണണൻ ,ബിനോയ്, സേവാഭാരതി അംഗങ്ങളായVS ചന്ദ്രൻ ,VK സുരേഷ്, നളിൻ ബാബു, ഭാഗ്യലത എന്നിവർ പ്രസംഗിച്ചു.രഞ്ചിത്ത് അമ്പാടി, സന്തോഷ് പടിയൂർ, സജിത്ത് അമ്പാടി, K. രവീന്ദ്രൻ, PK ഉണ്ണികൃഷ്ണൻ, Vമോഹൻദാസ്, PK ഭാസ്കരൻ എന്നിവർ നേതൃത്വം നൽകി.

ഇരിങ്ങാലക്കുട സേവാഭാരതി പ്രളയാനന്തര പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായി പുനർജനി പദ്ധതി പ്രകാരം നിർമ്മിച്ച ആദ്യ വീടിന്റെ താക്കോൽദാനം ചെമ്മണ്ടയിൽ

ഇരിങ്ങാലക്കുട സേവാഭാരതി പ്രളയാനന്തര പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായി പുനർജനി പദ്ധതി പ്രകാരം നിർമ്മിച്ച ആദ്യ വീടിന്റെ താക്കോൽദാനം ചെമ്മണ്ടയിൽ ശ്രീമതി രമണിമാളിയേക്കലിന് നൽകി കൊണ്ട് പൂർവ്വ സൈനിക സേവാ പരിഷത് സംഘടനാ സെക്രട്ടറി കെ.സേതുമാധവൻ നിർവ്വഹിച്ചു.ശ്രീ.PK ഉണ്ണിക്കൃഷ്ണൻ, AP ഭരത് കുമാർ, പ്രകാശ് ദേവ് ,ഭാസ്കർ ജ്യോതി രാജൻ, ആശിഷ്, TRഗോപി, Tസതീശൻ ,Dr, ഉമ, Tശങ്കർ എന്നിവർ പ്രസംഗിച്ചു. കൃഷ്ണകുമാർ പുത്തൻവീട്ടിൽ, ശരത് ചെമ്മണ്ട, രാജലക്ഷ്മി, Kരവീന്ദ്രൻ ,ഹരി ദാസ്എന്നിവർ നേതൃത്വം നൽകി.

ശ്രീ കൂടൽമാണിക്യം ഉത്സവത്തിനോടനുബന്ധിച്ച് സേവാഭാരതിയുടെ സംഭാര വിതരണം

ശ്രീ കൂടൽമാണിക്യം ഉത്സവത്തിനോടനുബന്ധിച്ച് സേവാഭാരതിയുടെ സംഭാര വിതരണം സേവാഭാരതി സെക്രട്ടറി ശ്രീPK ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. നൈമിത്തിക സേവാ അംഗങ്ങളായ Mസുധാകരൻ, പ്രമോദ് വെള്ളാനി, ബിജിൽ ,വിവേക്, മധു, സുരേഷ് കുമാർ എന്നിവർ നേതൃത്വം നൽകി..

ഇരിങ്ങാലക്കുട സേവാഭാരതി വിവിധ ഉപസമിതികളിലെ പ്രവർത്തകർക്കായി സംഗമേശ്വരവാന പ്രസ്ഥാശ്രമത്തിൽ വെച്ച് പ്രവർത്തകർക്കായ് ശിൽപശാല സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട സേവാഭാരതി വിവിധ ഉപസമിതികളിലെ പ്രവർത്തകർക്കായി സംഗമേശ്വരവാന പ്രസ്ഥാശ്രമത്തിൽ വെച്ച് പ്രവർത്തകർക്കായ് ശിൽപശാല സംഘടിപ്പിച്ചു.3 സെഷനുകളിലായി നടന്ന ശിൽപശാലയിൽ പ്രവർത്തകരും സംഘടനയും എന്ന വിഷയം RSS ദക്ഷിണ ക്ഷേത്രീയ പ്രചാരക് പ്രമുഖ ശ്രീ PRശശീധരൻ സംസാരിച്ചു. സേവാഭാരതിയുടെ മുഖ്യമായ പ്രവർത്തന ദൗത്യം സമൂഹത്തിൽ സേവാ മനോഭാവം സൃഷ്ടിക്കലാണെന്ന് അദ്ദേഹം പറഞ്ഞു. സേവാഭാരതി പ്രസി.ശ്രീ Kര വീന്ദ്രൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങ് സേവാഭാരതി തൃശൂർ ജില്ലാ പ്രസി. മേജർ ജനറൽ Dr.p. വിവേകാനന്ദൻ ഉദ്ഘാടനം ചെയ്തു. സേവാ പ്രവർത്തനത്തിൽ മാതൃ ശക്തി എന്ന വിഷയത്തിൽ അങ്കമാലി സേവാഭാരതി വൈസ് പ്രസി.ആലപ്പുഴ SD കോളേജ് റിട്ട. പ്രൊഫസറുമായ ശ്രീമതി രാജശ്രീ നാരായണൻ സംസാരിച്ചു. സേവന പ്രവർത്തനത്തിനിറങ്ങുന്ന സ്ത്രീകൾ സ്വന്തം കാലിൽ നിൽക്കുന്നതിനും ശ്രമിക്കണമെന്ന് പ്രൊഫ. പറഞ്ഞു. സേവാഭാരതി മാതൃസമിതി പ്രസി.ശ്രീമതി ജയന്തിരാഘവൻ അദ്ധ്യക്ഷത വഹിച്ചു.പുതിയ പദ്ധതികളും സാഹചര്യവും എന്ന വിഷയത്തിൽ ദേശീയ സേവാഭാരതി ട്രയിനിംഗ് കോഡിനേറ്റർ ശ്രീ A Pപ്രസാദ് ക്ലാസ്സെടുത്തു.റിട്ട. വിംഗ് കമാണ്ടർ ശ്രീ KS നായർ ഉദ്ഘാടനം ചെയ്ത യോഗത്തിൽ സേവാഭാരതി ട്രഷറർ ശ്രീKR സുബ്രമണ്യൻ അദ്ധ്യക്ഷത വഹിച്ചു.

ഇരിങ്ങാലക്കുട സേവാഭാരതി മെഡി സെൽ പ്രവർത്തനങ്ങൾക്കായി വാങ്ങിയ വാഹനം ഗായത്രി ഹാൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ പ്രവാസി വ്യവസായിയായ ശ്രീ മോഹനൻ പിള്ള കോന്നി ഫ്ലാഗ് ഓഫ് ചെയ്തു.

ഇരിങ്ങാലക്കുട സേവാഭാരതി മെഡി സെൽ പ്രവർത്തനങ്ങൾക്കായി വാങ്ങിയ വാഹനം ഗായത്രി ഹാൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ പ്രവാസി വ്യവസായിയായ ശ്രീ മോഹനൻ പിള്ള കോന്നി ഫ്ലാഗ് ഓഫ് ചെയ്തു. സേവാഭാരതി രക്ഷാധികാരി ശ്രീ Vമോഹൻദാസ് അദ്ധ്യക്ഷതവഹിച്ച ചടങ്ങിൽ Dr.രാജഗോപാൽ ഇംഗ്ലണ്ട്, Dr.kkഷാജി, സേവാഭാരതി പ്രസി.ശ്രീ Kരവീന്ദ്രൻ, ട്രഷറർ ശ്രീKRസുബ്രഹ്മണ്യൻ, DP നായർ, മെഡി സെൽ അഗങ്ങളായ ഭാഗ്യലത ടീച്ചർ, vk സുരേഷ് എന്നിവർ പ്രസംഗിച്ചു സ്വന്തം ആദായത്തിൽ നിന്നും 50% എങ്കിലും ദു:ഖിതരുടെ കണ്ണീരൊപ്പാൻ വേണ്ടി ചിലവഴിക്കുമ്പോഴാണ് യഥാർത്ഥ ഈശ്വരഭക്തരാകുന്നതെന്ന് ശ്രീ മോഹനൻ പിള്ള പറഞ്ഞു.

ഠാണാവിലും ഗവ: ആശുപത്രിക്ക് മുന്നിലും ഇരിങ്ങാലക്കുട സേവാഭാരതി കുടിവെള്ള വിതരണം ഏർപ്പെടുത്തി

കടുത്ത വേനലിൽ ദാഹിച്ച് വലയുന്ന യാത്രക്കാരുടെ അഭ്യർത്ഥന മാനിച്ച് ഇരിങ്ങാലക്കുട സേവാഭാരതി ഠാണാവിലും ഗവ: ആശുപത്രിക്ക് മുന്നിലും കുടിവെള്ള വിതരണം ഏർപ്പെടുത്തി. സേവാഭാരതി ട്രഷറർ കെ ആർ സുബ്രഹ്മണ്യൻ കുടിവെള്ള വിതരണത്തിന്റെ ഉദ്‌ഘാടനം നിർവ്വഹിച്ചു. സേവാഭാരതി പ്രസിഡന്റ് കെ രവീന്ദ്രൻ, സെക്രട്ടറി പ്രമോദ് വെള്ളാനി, നൈമിത്തിക സേവാ അംഗങ്ങളായ പ്രമോദ് ടി എൻ, ,മണികണ്ഠൻ , ബിനീഷ് കുമാർ എന്നിവർ നേതൃത്വം നൽകി.

അന്താരാഷ്ട്ര വനിതാദിനത്തോട് അനുബന്ധിച്ച് സേവാഭാരതി സരിതക്ക് നിർമ്മിച്ച് നൽകുന്ന വീടിന്‍റെ തറക്കല്ലിടൽ നടന്നു

അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് നിരാലംബയായ വനിതയുടെ കുടുംബത്തിന് ഒരു വീടെന്ന സ്വപ്നം പൂർത്തികരിക്കുവാൻ ഇരിങ്ങാലക്കുട സേവാഭാരതി മുന്നിട്ടിറങ്ങുകയാണ്. അനശ്വരനായ നാടൻപാട്ട് രചയിതാവ് പ്രദീപ് ഇരിങ്ങാലക്കുടയുടെ ഭാര്യ സരിതക്ക് സേവാഭാരതി നിർമ്മിച്ച് നൽകുന്ന വീടിന്‍റെ തറക്കല്ലിടൽ മുരളി ഹരിതം നിർവ്വഹിച്ചു. സേവാഭാരതി പ്രസിഡണ്ട് കെ രവീന്ദ്രൻ, ജനറൽ സെക്രട്ടറി പി കെ ഉണ്ണികൃഷ്ണൻ, സെക്രട്ടറി പ്രമോദ് വെള്ളാനി, ആർ എസ് എസ് കാറളം മണ്ഡൽ കാര്യവാഹക് പി.എൻ നവീൻ, പൂർവ്വ സൈനിക സേവാപരിഷത്ത് സംഘടന സെക്രട്ടറി കെ സേതുമാധവൻ, ലയൺസ് ഡയമണ്ട്സ് ഇരിങ്ങാലക്കുട പ്രസിഡണ്ട് ജിത ബിനോയ്, രാധാമണി ടീച്ചർ,എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. പൊതു ജനങ്ങളുടെ സഹായത്താൽ രൂപീകരിക്കുന്ന ഭവന നിർമ്മാണ നിധി ഉപയോഗിച്ചാണ് ചെമ്മണ്ടയിൽ സുന്ദരൻ ദാനം ചെയ്ത ഭൂമിയിൽ സേവാഭാരതി വീട് പണിയുവാൻ ഉദ്ദേശിക്കുന്നത്.

നാടൻപാട്ട് രചയിതാവ് പ്രദീപ് ഇരിങ്ങാലക്കുടയുടെ കുടുംബത്തിന് സേവാഭാരതി നിർമ്മിക്കുന്ന വീടിന്റെ തറക്കലിടൽ മാർച്ച് 8 ന്

അന്തരിച്ച നാടൻപാട്ട് രചയിതാവ് പ്രദീപ് ഇരിങ്ങാലക്കുടയുടെ കുടുംബത്തിന് സേവാഭാരതി ഇരിങ്ങാലക്കുട വീട് നിർമിച്ചു നൽകുന്നു. സുന്ദരൻ ചെമ്മണ്ടയിൽ ദാനം ചെയ്ത ഭൂമിയിൽ പണിയുന്ന വീടിനു മാർച്ച് 8 വെള്ളിയാഴ്ച രാവിലെ 9 .45 ന് മുരളി ഹരിതം തറക്കല്ലിടും. നിര്യാതനായ പ്രദീപിന്റെ കുടുംബത്തിനെ സഹായിക്കുവാൻ താൽപ്പര്യമുള്ളവർ സേവാഭാരതിയെ ബന്ധപെടുക : 9946643859   Sevabharathi Irinjalakuda ,Federal Bank Pattamali Road Irinjalakuda , IFSC : FDRL001719

ബസ് സ്റ്റാൻഡ് പരിസരത്ത് ദാഹിച്ച് വലയുന്ന യാത്രക്കാർക്കായി സൗജന്യ കുടിവെള്ള വിതരണവുമായി സേവാഭാരതി

ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡ് പരിസരത്ത് കൂടൽമാണിക്യം റോഡിൽ പെട്രോൾ പമ്പിന് സമീപത്തെ ആര്യവേപ്പ് മരത്തിനു താഴെ സേവാഭാരതി ദാഹിച്ച് വലയുന്ന യാത്രക്കാർക്കായി സൗജന്യ കുടിവെള്ള വിതരണം ഏർപ്പെടുത്തി. ആയതിന്റെ ഉദ്ഘാടന കർമ്മം സേവാഭാരതി നൈമിത്തിക സേവ പ്രസിഡണ്ട് എം .സുധാകരൻ നിർവ്വഹിച്ചു. ചടങ്ങിൽ ബിജിൽ, രാഗേഷ്, ഷിബു, അനീഷ്, ബൈജു ശാന്തി എന്നിവർ പങ്കെടുത്തു.

പ്രളയബാധിതർക്ക് സേവാഭാരതിയുടെ ഒരു കൈതാങ്ങ് – ഭവന നിർമ്മാണ തറക്കല്ലിടൽ 18ന്

സേവാഭാരതി ഇരിങ്ങാലക്കുട പ്രളയത്തിൽ തകർന്ന ഭവനത്തിനു പുതിയതായി നിർമ്മിച്ചു നൽകുന്ന വീടിന്റെ തറക്കല്ലിടൽ കർമ്മം ജനുവരി 18 വെള്ളിയാഴ്ച രാവിലെ 9:15ന് എടതിരിഞ്ഞി ഭൂവനേശ്വര നഗറിൽ ഭാരതീയ മത്സ്യപ്രവർത്തകസംഘം സംസ്ഥാന സംഘടന സെക്രട്ടറി കെ പുരുഷോത്തമൻ നിർവ്വഹിക്കുന്നു.

ഇൻകം ടാക്സിനെക്കുറിച്ച് ചർച്ചാ ക്ലാസ്സ് സംഘടിപ്പിച്ചു

സേവാഭാരതി ഇരിങ്ങാലക്കുടയുടേയും, ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്‍റ് തൃശൂരിന്‍റെയും സംയുക്താഭിമുഖ്യത്തിൽ ഇൻകം ടാക്സ് റിട്ടേണിങ്ങ്, ഫയലിങ്, 80 G, 12 A, എന്നിവയെ കുറിച്ച് ചർച്ചാ ക്ലാസ്സ് സംഘടിപ്പിച്ചു. ഇൻകം ടാക്സ് ഓഫീസർമാരായ ചന്ദ്രമോഹൻ, അൽഫോൻസ, ഡൊമിനിക്, പോൾസൺ, ശങ്കരനാരായണൻ, ബിന്ദു ബാലചന്ദ്രൻ എന്നിവർ നയിച്ച ചർച്ച ക്ലാസ്സിന് സേവാഭാരതി രക്ഷാധികാരി വി .മോഹൻദാസ്, ട്രഷറർ കെ ആർ സുബ്രഹ്മണ്യൻ എന്നിവർ നേതൃത്വം നൽകി.

സേവാഭാരതി കാട്ടൂർ സ്വാശ്രയ നിലയത്തിന് കൊച്ചിൻ ഷിപ്പ് യാർഡ് നൽകിയ വാനിന്‍റെ ഫ്ലാഗ് ഓഫ് കർമ്മം നിർവ്വഹിച്ചു

ഭിന്നശേഷിക്കാർക്കായുള്ള സേവാഭാരതിയുടെ കാട്ടൂർ സ്വാശ്രയ നിലയത്തിന് കൊച്ചിൻ ഷിപ്പ് യാർഡ് നൽകിയ വാനിന്‍റെ ഫ്ലാഗ് ഓഫ് കർമ്മം കാട്ടൂർ എ എസ് ഐ ബസന്ത് നിർവ്വഹിച്ചു. കാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസി.ടി കെ രമേഷ് ഉദ്ഘാടനം നടത്തിയ യോഗത്തിൽ കൊച്ചിൻ ഷിപ്പ് യാർഡ് മാനേജിംഗ് ട്രസ്റ്റി അംഗം ടി ബി രാധാകൃഷ്ണ മേനോൻ സേവാഭാരതി പ്രസി.പി കെ ഉണ്ണിക്കൃഷ്ണന് താക്കോൽ കൈമാറി. സുഗതൻ ചെമ്പി പറമ്പിൽ, പ്രകാശൻ കൈമാപറമ്പിൽ, രാജൻ മുളങ്ങാടൻ, സുനിൽ തളിയപ്പറമ്പിൽ എന്നിവർ സംസാരിച്ചു.

സേവാഭാരതി ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിലെ അന്നദാനം 12 വർഷത്തിലേക്ക്, ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു

താലൂക്ക് ആശുപത്രിയില്‍ രോഗികള്‍ക്കും കൂട്ടിരിപ്പുക്കാര്‍ക്കും ആശ്വാസമായി ഇരിങ്ങാലക്കുട സേവാഭാരതി 2007 മുതൽ നടത്തി വരുന്ന അന്നദാനം 12 വർഷം പൂർത്തിയാക്കുന്നതിന്റെ ആഘോഷ ചടങ്ങ് റിട്ട.മെഡിക്കല്‍ ഓഫീസര്‍ ഡോ. എം വി ഗോപാലകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. ഈ സത്പ്രവര്‍ത്തിയുടെ വാർഷിക ആഘോഷത്തില്‍ സ്വാഗതസംഘം ചെയർമാനും സെന്‍ട്രല്‍അഡ്മിനിസ്ട്രേറ്റീവ് ട്രൈബൃൂണല്‍ റിട്ട ജഡ്ജിയുമായ ഡോ. ശങ്കരൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. ശ്രീമദ്. ഹരിബ്രഹ്മേന്ദ്രസരസ്വതി അനുഗ്രഹപ്രഭാഷണവും ആർ എസ് എസ് വിഭാഗ് കാര്യകാരി പി ജി ശശികുമാര്‍ സേവാ സന്ദേശവു നല്‍കി.
സേവാഭാരതി പ്രസിഡന്റ് കെ രവീന്ദ്രൻ, റോട്ടറിക്ലബ് പ്രസിഡണ്ട് ടി എസ് സുരേഷ്, സേവാഭാരതി ജില്ലാ സെക്രട്ടറി പി ഹരിദാസ്, 101അംഗസഭ കാരുകുളങ്ങര സെക്രട്ടറി എം സനൽകുമാർ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ചടങ്ങില്‍ പി കെ ഉണ്ണികൃഷ്ണൻ സ്വാഗതവും ശിവദാസ് പളളിപ്പാട്ട് നന്ദിയും പറഞ്ഞു.

സേവാഭാരതി ഇരിങ്ങാലക്കുടയുടെ താലൂക്ക് ആശുപത്രി അന്നദാനം 12-ാം വാർഷികം ഞായറാഴ്ച

സേവാഭാരതി ഇരിങ്ങാലക്കുടയുടെ താലൂക്ക് ആശുപത്രിയിലെ അന്നദാനം 12-ാം വാർഷികം ജനുവരി 6 ന് ഞായറാഴ്ച വൈകീട്ട് 3:30 ന് പാണ്ടിസമൂഹമഠം ഹാളിൽ സംഘടിപ്പിക്കുന്നു. റിട്ടയേർഡ് മെഡിക്കൽ ഓഫീസർ ഡോ. എ വി ഗോപാലകൃഷ്‌ണൻ ഉദ്‌ഘാടനം നിർവ്വഹിക്കുന്നു. സ്വാഗത സംഘം ചെയർമാൻ, റിട്ടയേർഡ് ജഡ്ജ് ഡി ശങ്കരൻകുട്ടി അദ്ധ്യക്ഷത വഹിക്കും

സേവാഭാരതിയുടെ ഓഫീസ് മാറ്റി സ്ഥാപിക്കുന്നു

ഇരിങ്ങാലക്കുട സേവാഭാരതിയുടെ ഓഫീസ് ഡിസംബർ 30-ാം തിയ്യതി മുതൽ ഗായത്രി ഹാളിൽ നിന്നും ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിന്‍റെ കിഴക്കേ നടയിലുള്ള (ഉണ്ണായിവാരിയർ കലാനിലയം റോഡ്) മന്ദിരത്തിലേക്ക് മാറ്റി പ്രവർത്തനം ആരംഭിക്കുന്നു. ഞായറാഴ്ച രാവിലെ 9 മണിക്ക് നടക്കു ന്ന ഉ ചടങ്ങിൽ അമ്പിളി ഗ്രൂപ്പ് എം ഡി ചന്ദ്രൻ കല്ലിങ്ങപ്പുറം, സേവാഭാരതി സംസ്ഥാന സെക്രട്ടറി സജീവൻ പറപറമ്പിൽ, ആർ എസ് എസ് സംഘ് ഖണ്ഡ് ചാലക് പി കെ പ്രതാപ വർമ്മ രാജ എന്നിവർ പങ്കെടുക്കുന്നു.

ലഹരികളിൽ നിന്ന് മോചനം" എന്ന മുദ്രാവാക്യവുമായി സെമിനാർ നടത്തി.

ഇരിങ്ങാലക്കുട സേവാഭാരതി "ലഹരികളിൽ നിന്ന് മോചനം" എന്ന മുദ്രാവാക്യവുമായി സെമിനാർ നടത്തി. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ ശ്രീ N. S. ദേവ് ക്ലാസ്സ് നയിച്ചു.നാഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ഹാളിൽ നടന്ന പരിപാടിയിൽ സെന്റ് ജോസഫ്സ് കോളേജ് അസി.പ്രൊഫ. Dr. Srറോസ് ആന്റോ ,സ്കൂൾ മാനേജർ VPR മേനോൻ പ്രധാനാധ്യാപിക ഷീജ V, PTA പ്രസി.സന്തോഷ്, സേവാഭാരതി അംഗങ്ങളായ പ്രകാശൻ കൈമാപറമ്പിൽ, Vസായ് റാം,KRസുബ്രഹ്മണ്യൻ എന്നിവർ സന്നിഹിതരായിരുന്നു.

ലഹരികളിൽ നിന്ന് മോചനം - സേവാഭാരതിയുടെ ബോധവത്കരണ ക്ലാസ് 8ന്


ഇരിങ്ങാലക്കുട സേവാഭാരതിയുടെ “ബോധിനി സേവാകേന്ദ്രം എടക്കുളം” ഗൃഹപ്രവേശം


കുടുംബനാഥന്‍റെ അകാല നിര്യാണത്താൽ നിരാശ്രയരായ ഭാര്യക്കും മക്കൾക്കും അദ്ദേഹം തുടങ്ങിവച്ച വീടിന്‍റെ നിർമ്മാണം ഇരിങ്ങാലക്കുട സേവാഭാരതി സുമനസ്സുകളുടെ സഹകരണത്തോടെ പൂർത്തീകരിച്ച് ‘ബോധിനി സേവാകേന്ദ്രം’ എന്ന് പേരിട്ട വീടിന്‍റെ ഗൃഹപ്രവേശന ചടങ്ങ് ആർ എസ് എസ് വിഭാഗ് സദസ്യൻ കെ ആർ . ദേവദാസ് ഉദ്‌ഘാടനം നിർവഹിച്ചു.

ആ കുടുംബത്തെ ഏറ്റെടുക്കാനും താമസ യോഗ്യമായ ഭവനം നിർമ്മിച്ച് കൊടുക്കാനും സേവാഭാരതി മുന്നിട്ടിറങ്ങിയത് തികച്ചും അഭിനന്ദനാർഹമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സേവാകേന്ദ്രം പ്രസിഡണ്ട് കെ എം . രാജവർമ്മ അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ സേവാഭാരതി സംസ്ഥാന സെക്രട്ടറി സജീവൻ പറപറമ്പിൽ സേവാസന്ദേശം നൽകി. പി കെ ഉണ്ണികൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഇരിങ്ങാലക്കുട സേവാഭാരതി പ്രസിഡണ്ട് കെ രവീന്ദ്രൻ പദ്ധതി പ്രഖ്യാപനം നടത്തി. ജനം ടി വി ഡയറക്ടർ പി ജി വിപിൻ, ടി ബി മുരളി, കാർത്തികേയൻ മാസ്റ്റർ, സുബിത ജയകൃഷ്ണൻ , മനോജ് , സേവാകേന്ദ്രം സെക്രട്ടറി കെ സജയ് കുമാർ എന്നിവർ ആശംസകളർപ്പിച്ചു.

ഇരിങ്ങാലക്കുട സേവാഭാരതിയുടെ "ബോധിനി സേവാകേന്ദ്രം എടക്കുളം" ഗൃഹപ്രവേശം നവംബർ 4ന് ഞായറാഴ്ച


ദുരന്തമുഖത്ത് കർമ്മനിരതരായി ഇരിങ്ങാലക്കുട സേവാഭാരതി


ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ സേവന മാതൃക കാണിച്ച് സേവാഭാരതി പ്രവർത്തകർ. പ്രളയം ബാധിച്ച അന്നുമുതല്‍ വിശ്രമമറിയാതെ ദുരന്തമുഖത്ത് കർമ്മനിരതരായിരുന്നു ഇവർ . ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ വെള്ളക്കെട്ടുണ്ടായ പഞ്ചായത്തുകളില്‍ സ്‌ക്വാഡുകളായാണ് ഇവർ പ്രവര്‍ത്തനം നടത്തുന്നത്.

എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് ക്യാമ്പുകളൊരുക്കിയും, മേഖലയില്‍ ആരംഭിച്ച ക്യാമ്പുകളില്‍ എത്തിയ ജനങ്ങള്‍ക്ക് ക്യാമ്പ് പ്രവര്‍ത്തനക്ഷമാകുന്നതു വരെ ഭക്ഷണമെത്തിച്ചും, അവശ്യ വസ്തുക്കളെത്തിച്ചും, സേവാഭാരതിയുടെ മെഡിസെല്ലിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ക്യാമ്പുകള്‍ സംഘടിപ്പിച്ചും, ക്യാമ്പുകളില്‍ നിന്നും വീടുകളിലേക്ക് പോകുന്നവര്‍ക്ക് കിറ്റുകള്‍ നല്‍കിയും, ചെളിമുടികിടക്കുന്ന വീടുകളും സര്‍ക്കാര്‍ സ്ഥാപനങ്ങളും വിവിധ മതസ്ഥരുടെദേവാലയങ്ങളും ശൂചീകരിച്ചും കുടിവെള്ളമെത്തിച്ചും ഭക്ഷണം പാകം ചെയ്യാന്‍ കഴിയാത്തവര്‍ക്ക് ഭക്ഷണമെത്തിച്ചും ഇരിങ്ങാലക്കുടയില്‍ നിശബ്ദസേവനത്തില്‍ മുഴുകിയിയിരിക്കുകയാണ് സേവാഭാരതിയുടെ പ്രവര്‍ത്തകര്‍.

ഇരിങ്ങാലക്കുട മേഖലയിലെ പ്രവര്‍ത്തകര്‍ക്കു പുറമെ കൂത്തു പറമ്പില്‍ നിന്നും വന്നെത്തിയ പ്രവര്‍ത്തകരും കൂടി അണിചേര്‍ന്നതോടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഗതിവേഗം കൂടി. വൈകിയെത്തുന്ന സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് കാത്തുനില്‍ക്കാതെ ഒരോ മനുഷ്യജീവനും വിലപ്പെട്ടതാണെന്നതു മനസ്സിലാക്കി വെള്ളക്കെട്ടില്‍ നിന്ന് ആളുകളെ രക്ഷിച്ചെടുത്തതുമുതല്‍ ഇപ്പോഴും സേവനനിരതരായിരിക്കുകയാണ് സേവാഭാരതി.

ഔദ്യോഗിക സംവിധാനങ്ങള്‍ ദുരിതബാധിതരെ കൈയ്യൊഴിയുമ്പോഴും ഒരുവിധ അവകാശവാദങ്ങളുമില്ലാതെ സേവനം ധര്‍മ്മമെന്നനിലയിലാണ് ഇവര്‍ ദുരന്തമുഖത്ത് സേവനമനുഷ്ഠിക്കുന്നത്. മൂന്ന് ആംബുലന്‍സുകള്‍ മുഴുവന്‍ സമയവും സേവനരംഗത്ത് സജീവമായി. സംഗമേശ്വര വാനപ്രസ്ഥാമശ്രമത്തില്‍ ദുരന്ത ബാധിതര്‍ക്ക് സാമഗ്രികള്‍ എത്തിക്കുന്നതിനായി സെന്റര്‍ ഒരുക്കി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. അമ്മമാരും കുട്ടികളുമുള്‍പ്പെടെ സെന്ററില്‍ കിറ്റുകള്‍ തയ്യാറാക്കാനും ഭക്ഷണ വിതരണത്തിനും മുന്നില്‍ നിന്നു. സേവന പ്രവര്‍ത്തനങ്ങള്‍ക്ക് സേവാഭാരതി പ്രസിഡണ്ട് പി.കെ.ഉണ്ണികൃഷ്ണന്‍, ജനറല്‍ സെക്രട്ടറി പി.ഹരിദാസ്, ഖണ്ഡ് കാര്യവാഹ് കെ.എസ്. സുനില്‍, സേവാപ്രമുഖ് പ്രമോദ് വെള്ളാനി, കെ.കെ.കണ്ണന്‍, കൃഷ്ണകുമാര്‍, സുധാകരന്‍ സമീര തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

സേവാഭാരതി ഇരിങ്ങാലക്കുടയുടെ നേതൃത്വത്തിലുള്ള പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍


ഇരിങ്ങാലക്കുട സേവാഭാരതിയുടെ നേതൃത്വത്തില്‍ പ്രളയ ദുരിതം അനുഭവിക്കുന്ന കുട്ടനാട്ടിലെ ജനതയെ സഹായിക്കാൻ സംഭാവനയായി പൊതുജനങ്ങളിൽ നിന്നും സമാഹരിച്ച സാധന സമഗ്രഹികളുമായി പ്രവർത്തകർ കുട്ടനാട്ടിലേക്കു പുറപ്പെട്ടു.

ഇരിങ്ങാലക്കുട ഗായത്രി ഹാളിനു സമീപത്തെ സേവാഭാരതിയുടെ ഓഫീസിനു മുന്നിൽ നടന്ന ചടങ്ങിൽ പ്രതാപ വർമരാജ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. നിധി ശേഖരണത്തിന് സേവാഭാരതി പ്രസിഡന്റ് പി കെ ഉണ്ണികൃഷ്ണൻ, ജനറൽ സെക്രട്ടറി പി ഹരിദാസ്, ഖജാൻജി കെ ആർ സുബ്രമണ്യൻ, സെക്രട്ടറി കെ രവീന്ദ്രൻ, പി എസ ധനേഷ്, പ്രമോദ്, അർജുനൻ എന്നിവർ നേതൃത്വം നൽകി.

17 - 8 -18 നാഷണൽ സ്കൂൾ, സെന്റ് മേരീസ് സ്കൂള്‍, കെ.എസ്.ആര്‍.ടി.സി സ്റ്റാന്റ്, നടവരമ്പ് സ്കൂള്‍, കാറളം സ്കൂള്‍, കാറളം അംഗനവാടി, കാട്ടൂർ എന്നിവിടങ്ങളിൽ 1600 പേർക്ക് ഭക്ഷണം. എടതിരിഞ്ഞിയിൽ ബിസക്കറ്റ്, പലചരക്ക് ക്ലീനിങ്ങ് മെറ്റീരിയൽ അവൽ എന്നിവ വിതരണം ചെയ്തു.

മൂർക്കനാട് സ്ക്കൂൾ St. ജോസഫ്സ് KVR,- ബിസ്ക്കറ്റ്, പലചരക്ക്. ചാലക്കുടി - കോ തേശ്വരം - 3 ചാക്ക് അരി പയറ് -10kg എന്നിവ വിതരണം ചെയ്തു.

18. 8.18. ഗേൾസ് ഹൈസക്കൂൾ, St. ജോസഫ് കോളേജ്, സെന്റ് മേരീസ് സ്ക്കൂൾ, കഴിക്കാട്ടുകോണം LPS, നടവരമ്പ് Hട, NH SS, KSRTC, D0 NBOS Co, Boyട സ്ക്കൂൾ എന്നിവിടങ്ങളിലെ ക്യാമ്പിലുള്ള 1300 പേർക്ക് ഭക്ഷണം വിതരണം ചെയ്തു.

പറപ്പൂക്കര .മൂത്രത്തിക്കര ,നെടുമ്പാൾ, തൊട്ടിപാൾ, ക്യാമ്പുകളിലേക്ക് 3 ചാക്ക് അരി, പലചരക്ക്, പായ പുതപ്പ്, അടിവസ്ത്രം, എന്നിവ വിതരണം ചെയതു.

19. 8.18st ജോസഫ്സ് കോളേജ്, നടവരമ്പ് സ്ക്കൂൾ, Donbosco, ഗായത്രി ഹാൾ, KSRTC, കണ്ഠേശ്വരം, എന്നിവിടങ്ങളിൽ 1000 പേർക്ക് ഭക്ഷണം നൽകി.

താണിശ്ശേരിയിൽ പഴയ കെട്ടിടത്തിൽ അകപെട്ട 16 അന്യസംസ്ഥാന തൊഴിലാളികളെ സരക്ഷിതമായി. Boyട School ക്യാമ്പിലെത്തിച്ചു.

കാറളം LP സ്ക്കൂൾ - ബിസ്ക്കറ്റ്, പച്ചക്കറി, മൂർക്കനാട് NSS കരയോഗ ക്യാമ്പ് - പലചരക്ക് എന്നിവ വിതരണം ചെയ്തു.

കരുവന്നൂർ, വലിയ പാലം, പുത്തൻതോട് എന്നിവിടങ്ങളിൽ നിന്ന് കുട്ടകളിലും, ട്യൂബുകളിലുമായി അമ്പതോളം പേരെ കരയിലെത്തിച്ച് ക്യാമ്പിലാക്കി.

പോത്താനി അമ്പലത്തിന്റെ പിറകിൽ നിന്നും ഡയാലിസിസ് പേഷ്യന്റി നേയും കുടുംബത്തേക്കും തോണിയിൽ സുരക്ഷിതമായി HDP സ്ക്കൂൾ ക്യാമ്പിലെത്തിച്ചു.

ആറാട്ടുപുഴ അമ്പലത്തിനടുത്ത് വീട്ടിൽ അകപെട്ടു പോയ ഗർഭിണി അടക്കമുള്ള 8 പേരെ സുരക്ഷിതമായി ക്യാമ്പിലെത്തിച്ചു.

എടതിരിഞ്ഞി സ്വദേശികളായ കുടുംബം വാഹനം ഉപയോഗിക്കാനാവാത്ത വിധം വെള്ളകെട്ടിൽ അകപെട്ടിരിക്കുകയായിരുന്നു. പൂർണ്ണ ഗർഭിണിയായ യുവതിയേയും കുടുംബത്തേയും പുല്ലൂർ ഹോസ്പിറ്റലിലെത്തിച്ചു.

എ ടത്തി രുത്തിയിൽ 13 പേരെ അവിടുത്തെ പ്രവർത്തകരുമായി സഹകരിച്ച് ക്യാമ്പിലെത്തിച്ചു.

ചാലക്കുടി മേഖലയിൽ 6 പേരടങ്ങുന്ന സംഘവും ആമ്പുലൻസും രക്ഷാപ്രവർത്തനത്തിനെത്തി പോലീസിനെ സഹായിച്ചു.

മൂർക്കനാട് ക്യാമ്പ് ആവശ്യപ്പെട്ട വിറക്പുളി, ഡീസൽ എന്നിവ നൽകി.

കുഴിക്കാട്ടുകോണം ഇത്തിക്കളം മേഖലയിൽ അകപ്പെട്ടു പോയ 6 കുടുംബങ്ങളെ Holy family LP സ്കൂൾ ക്യാമ്പിലെത്തിച്ചു. പൂമംഗലം, കൽപറമ്പ് മേഖലകളിലും പ്രവർത്തകർ രക്ഷാപ്രവർത്തനം നടത്തി.

മഴക്കെടുതി ബാധിച്ചിരിക്കുന്ന വീടുകൾ വൃത്തിയാക്കുകയാണ് സേവാഭാരതിയുടെ അടുത്ത ദൗത്യം. അതിനായി ക്ലീനിംഗ് മെറ്റിരിയൽ വീടുകൾ തോറും സപ്ലൈ ചെയുന്നു. ഭക്ഷണകിറ്റുകളും തയ്യാറാക്കുന്നുണ്ട്. വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയിലേക്ക് ഉദാരമായി സംഭാവന ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.

Our Bankers

A/C Name : Sevabharathi Irinjalakuda A/C. NO. 32202089541 STATE BANK OF INDIA IRINJALAKUDA BRANCH DOOR NO.V/50 P.B. NO. 32 MAIN ROAD IRINJALAKUDA – 680121. IFSC CODE : SBIN0008618

A/C Name : Sevabharathi Irinjalakuda A/C. NO. 17190100059328 Federal Bank Ltd., NADA, IRINJALAKUDA – 680121. IFSC code:FDRL0001719

Donations to Sevabharathi are exempted u/s 80 G of the I.T. Act 1961.80G Approval no AAFAS0919NF20214

വിവിധ ക്യാമ്പുകളിലുള്ള 1500 പേർക്ക് സേവാഭാരതി പ്രവർത്തകർ ഭക്ഷണം എത്തിച്ചുകൊണ്ടിരിക്കുകയാണ്

ഭക്ഷണം തയ്യാറാക്കാന്‍ സഹായിക്കുന്ന സേവാഭാരതി പ്രവര്‍ത്തകര്‍

അരിയും സാധനങ്ങളും സംഭാവനയായി സ്വീകരിക്കുന്നു

തകര്‍ന്ന ആറാട്ടുപുഴ മന്ദാരക്കടവ് ബണ്ട് നേരെയാക്കാനെത്തിയ സേവാഭാരതി സംഘം

അരിയും സാധനങ്ങളും സംഭാവനയായി സ്വീകരിക്കുന്നു

മെഡിക്കല്‍ ക്യാമ്പ്

പലവ്യഞ്ജനകിറ്റ് വിതരണം

വീടുകൾ വൃത്തിയാക്കുന്നു

മെഡിക്കല്‍ ക്യാമ്പ്

മെഡിക്കല്‍ ക്യാമ്പ്

രക്തദാന ക്യാമ്പ് മാര്‍ച്ച് 10 ശനിയാഴ്ച രാവിലെ 9 മണിക്ക്

സാകേതം സേവാനിലയം മന്ദിരോദ്‌ഘാടനം നടന്നു


സമാജസേവയാണ്‌ യാഥാര്‍ത്ഥ ഈശ്വര സേവയെന്നും മാതൃസദനങ്ങള്‍ ആരോഗ്യകരമായ സമൂഹത്തിന്‌ നല്ലതല്ലെങ്കിലും കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന്‌ സ്വാമി ചിദാനന്ദപുരി പറഞ്ഞു. മാപ്രാണം കുഴിക്കാട്ടുകോണത്ത്‌ പണിതീര്‍ന്ന അശരണരായ അമ്മമാര്‍ക്ക്‌ അഭയകേന്ദ്രമായ സാകേതം സേവാനിലയത്തിന്റെ മന്ദിരോത്‌ഘാടനസഭയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു സ്വാമിജി. സമാജത്തിന്റെ ആരോഗ്യം സേവനമനോഭാവമുള്ള സമൂഹമാണ്‌. നമുക്ക്‌ സമൂഹത്തില്‍ നിന്നും ലഭിച്ചതല്ലാത്തതായി ഒന്നും തന്നെയില്ല ഈ ലോകത്തിലെന്ന്‌ സ്വാമി പറഞ്ഞു. ഭഗവത്‌ അനുഗ്രഹംകൊണ്ട്‌ ലഭിച്ചതാണ്‌ ഇതെല്ലാം. നമുക്ക്‌ ലഭിച്ച വിഭവങ്ങള്‍ ശക്തിക്കൊത്ത്‌ തുല്ല്യമായി പങ്കുവെക്കലാണ്‌ യഥാര്‍ത്ഥ ദാനം. ഭഗവത്‌ സേവ എന്ന മനോഭാവത്തില്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങളാണ്‌ യഥാര്‍ത്ഥ സേവനമെന്നും സ്വാമിജി പറഞ്ഞു. സമാജത്തെ സേവിക്കലാണ്‌ യഥാര്‍ത്ഥ ഈശ്വരസേവയെന്നും അദ്ദേഹം പറഞ്ഞു. ഇതുതന്നെയാണ്‌ സേവാഭാരതി സമൂഹത്തിന്‌ നല്‍കുന്ന സന്ദേശമെന്നും സ്വാമിജി പറഞ്ഞു. സേവാഭാരതി പ്രസിഡണ്ട്‌ പി.കെ. ഉണ്ണികൃഷ്‌ണന്‍ അദ്ധ്യക്ഷത വഹിച്ചു. ഹെര്‍ ഹൈനസ്‌ അശ്വതി തിരുന്നാള്‍ ഗൗരി ലക്ഷ്‌മിഭായ്‌ തമ്പുരാട്ടി സേവാനിലയം സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. ജനറല്‍ സെക്രട്ടറി ആമുഖഭാഷണം നടത്തി. ഭവനനിര്‍മ്മാണനിധി ഉദ്‌ഘാടനം ടി.എസ്‌.പട്ടാഭിരാമന്‍ നിര്‍വ്വഹിച്ചു. യുഎഇയിലെ പെപ്‌കോ ഗ്രൂപ്പ്‌ ചെയര്‍മാന്‍ വി.ജി. പ്രേമിനെ രാഷ്ട്രീയ സ്വയം സേവകസംഘം ക്ഷേത്രീയ സമ്പര്‍ക്കപ്രമുഖ്‌ എ.ആര്‍.മോഹന്‍ ആദരിച്ചു. ഗോശാല സമര്‍പ്പണം ഖണ്ഡ്‌ സംഘചാലക്‌ പ്രതാപവര്‍മ്മരാജ നിര്‍വഹിച്ചു. സേവാഭാരതി സംഘടനാസെക്രട്ടറി യു.എന്‍. ഹരിദാസ്‌, കൗണ്‍സിലര്‍ രമേഷ്‌ വാര്യര്‍, കെ.ആര്‍.സുബ്രഹ്മണ്യന്‍, ശിവദാസ്‌ പള്ളിപ്പാട്ട്‌ എന്നിവര്‍ സംസാരിച്ചു. ഗൃഹപ്രവേശത്തോടനുബന്ധിച്ച്‌ ഗണപതിഹോമം, വാസ്‌തുബലി, ഭഗവതിസേവ എന്നിവയും നടന്നു.
More details

സാകേതം സേവാനിലയം മന്ദിരോദ്‌ഘാടനം നടന്നു


സമാജസേവയാണ്‌ യാഥാര്‍ത്ഥ ഈശ്വര സേവയെന്നും മാതൃസദനങ്ങള്‍ ആരോഗ്യകരമായ സമൂഹത്തിന്‌ നല്ലതല്ലെങ്കിലും കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന്‌ സ്വാമി ചിദാനന്ദപുരി പറഞ്ഞു. മാപ്രാണം കുഴിക്കാട്ടുകോണത്ത്‌ പണിതീര്‍ന്ന അശരണരായ അമ്മമാര്‍ക്ക്‌ അഭയകേന്ദ്രമായ സാകേതം സേവാനിലയത്തിന്റെ മന്ദിരോത്‌ഘാടനസഭയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു സ്വാമിജി. സമാജത്തിന്റെ ആരോഗ്യം സേവനമനോഭാവമുള്ള സമൂഹമാണ്‌. നമുക്ക്‌ സമൂഹത്തില്‍ നിന്നും ലഭിച്ചതല്ലാത്തതായി ഒന്നും തന്നെയില്ല ഈ ലോകത്തിലെന്ന്‌ സ്വാമി പറഞ്ഞു. ഭഗവത്‌ അനുഗ്രഹംകൊണ്ട്‌ ലഭിച്ചതാണ്‌ ഇതെല്ലാം. നമുക്ക്‌ ലഭിച്ച വിഭവങ്ങള്‍ ശക്തിക്കൊത്ത്‌ തുല്ല്യമായി പങ്കുവെക്കലാണ്‌ യഥാര്‍ത്ഥ ദാനം. ഭഗവത്‌ സേവ എന്ന മനോഭാവത്തില്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങളാണ്‌ യഥാര്‍ത്ഥ സേവനമെന്നും സ്വാമിജി പറഞ്ഞു. സമാജത്തെ സേവിക്കലാണ്‌ യഥാര്‍ത്ഥ ഈശ്വരസേവയെന്നും അദ്ദേഹം പറഞ്ഞു. ഇതുതന്നെയാണ്‌ സേവാഭാരതി സമൂഹത്തിന്‌ നല്‍കുന്ന സന്ദേശമെന്നും സ്വാമിജി പറഞ്ഞു. സേവാഭാരതി പ്രസിഡണ്ട്‌ പി.കെ. ഉണ്ണികൃഷ്‌ണന്‍ അദ്ധ്യക്ഷത വഹിച്ചു. ഹെര്‍ ഹൈനസ്‌ അശ്വതി തിരുന്നാള്‍ ഗൗരി ലക്ഷ്‌മിഭായ്‌ തമ്പുരാട്ടി സേവാനിലയം സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. ജനറല്‍ സെക്രട്ടറി ആമുഖഭാഷണം നടത്തി. ഭവനനിര്‍മ്മാണനിധി ഉദ്‌ഘാടനം ടി.എസ്‌.പട്ടാഭിരാമന്‍ നിര്‍വ്വഹിച്ചു. യുഎഇയിലെ പെപ്‌കോ ഗ്രൂപ്പ്‌ ചെയര്‍മാന്‍ വി.ജി. പ്രേമിനെ രാഷ്ട്രീയ സ്വയം സേവകസംഘം ക്ഷേത്രീയ സമ്പര്‍ക്കപ്രമുഖ്‌ എ.ആര്‍.മോഹന്‍ ആദരിച്ചു. ഗോശാല സമര്‍പ്പണം ഖണ്ഡ്‌ സംഘചാലക്‌ പ്രതാപവര്‍മ്മരാജ നിര്‍വഹിച്ചു. സേവാഭാരതി സംഘടനാസെക്രട്ടറി യു.എന്‍. ഹരിദാസ്‌, കൗണ്‍സിലര്‍ രമേഷ്‌ വാര്യര്‍, കെ.ആര്‍.സുബ്രഹ്മണ്യന്‍, ശിവദാസ്‌ പള്ളിപ്പാട്ട്‌ എന്നിവര്‍ സംസാരിച്ചു. ഗൃഹപ്രവേശത്തോടനുബന്ധിച്ച്‌ ഗണപതിഹോമം, വാസ്‌തുബലി, ഭഗവതിസേവ എന്നിവയും നടന്നു.
More details

ഓണാഘോഷം നടത്തി


സേവാഭാരതി ഇരിങ്ങാലക്കുട എല്ലാ വര്‍ഷവും നടത്തി വരാരുള്ള സര്‍ക്കാര്‍ ആശുപത്രിയിലെ ഓണസദ്യ ഈ വര്‍ഷവും തിരുവോണ ദിവസം നടത്തി. രോഗികളും ജീവനക്കാരും പങ്കെടുത്തു. അന്നദാന സമിതിയുടെ നേതൃത്വത്തില്‍ നടന്ന ഓണസദ്യ സേവാഭാരതി രക്ഷാധികാരി ശ്രീ പി. കെ ഭാസ്കരേട്ടന്‍ ഉദ്ഘാടനം ചെയ്തു. ശ്രീ ഡി പി നായര്‍, ശ്രീ ശശിധര പൈ, ശ്രീ രവി കണ്ണൂര്‍ ശ്രീ പ്രകാശെട്ടന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ഭൂമിദാനം വേറിട്ടൊരു മനസാക്ഷി കാഴ്ച – സുരേഷ് ഗോപി


തലചായ്ക്കുവാന്‍ സ്വന്തമായി മണ്ണ് ഇല്ലാത്തവര്‍ക്ക് ഭൂമിദാനം നടത്തിയ സുന്ദരന്‍ പൊറത്തിശ്ശേരിയുടെയും വനജ ആണ്ടവന്റെയും തീരുമാനം വേറിട്ടൊരു മനസാക്ഷി കാഴ്ചയായി അനുഭവപ്പെട്ടതായി സുരേഷ് ഗോപി എം പി പറഞ്ഞു. സേവാഭാരതിയുടെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട കാരുകുളങ്ങര നൈവേദ്യം ഹാളില്‍ നടന്ന ഭൂമിദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അസാധ്യമായ കാര്യം സേവാഭാരതി വഴി സാധ്യമാക്കിയതില്‍ സംഘടനക്ക് അഭിമാനിക്കാം എന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ സ്വപ്നമാണ് വീടില്ലാത്ത എല്ലാവര്ക്കും വീട് നല്‍കുക എന്നത്. ഇത് സര്‍ക്കാരിന് മാത്രം സാധിക്കുന്ന ഒന്നല്ല പ്രധാനമന്ത്രിയുടെ സ്വപ്നം സാക്ഷാത്‌കരിക്കുവാന്‍ വേണ്ടി ‘അണ്ണാറക്കണ്ണനും തന്നാലായത്’ പോലെ ഓരോരുത്തരും അവര്‍ക്കു സാധിക്കുന്ന രീതിയില്‍ ഇതിനു വേണ്ടി പ്രയത്നിക്കണം എന്നും അദ്ദേഹം പറഞ്ഞു. സമ്പത്ത് അല്ല മറിച്ചു അത് ദാനം ചെയ്യാനുള്ള മനസാണ് വലിയത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭൂമിദാനം സുരേഷ്‌ഗോപിയെകൊണ്ട് വിതരണം ചെയ്യിക്കണമെന്ന സുന്ദരന്റെ ആഗ്രഹമാണ് ഇവിടെ സഫലീകരിക്കപ്പെട്ടത്. അസാധ്യമായത് സാധ്യമാക്കിയവരാണ് സുന്ദരനും വനജയുമെന്ന് സുരേഷ്‌ഗോപി എം.പി പറഞ്ഞു. സമര്‍പ്പണത്തിന്റെ ഉദാത്തമാതൃകയാണിവര്‍. സേവാഭാരതിയുമായി തനിക്ക് പതിനാറോളം വര്‍ഷത്തെ ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു. തങ്ങള്‍ അധ്വാനിച്ചുണ്ടാക്കിയ ഭൂമി വീടില്ലാത്ത നിര്‍ധനര്‍ക്ക് നല്‍കുവാന്‍ ഭൂമിദാനം നല്‍കിയ സുന്ദരനെയും വനജയെയും ചടങ്ങില്‍ സുരേഷ് ഗോപി ആദരിച്ചു. സുന്ദരന്‍ തന്റെ സ്വന്തം അധ്വാനത്താല്‍ സ്വന്തമാക്കിയ ഭൂമിയില്‍ നിന്ന് 50 സെന്റ് തലചായ്ക്കാനിടമില്ലാത്ത 13 ഓളം കുടുംബങ്ങളെ കണ്ടെത്തി നല്‍കുന്നതിനായി ഇരിങ്ങാലക്കുട സേവാഭാരതിയെ ഏല്‍പിച്ചിരുന്നു. 11-ാം വയസ്സില്‍ അച്ഛന്‍ നഷ്ടപ്പെട്ട സുന്ദരന്‍ അന്നു മുതല്‍ ഇന്നുവരെ വിവിധ തൊഴിലുകളിലൂടെ നേടിയ പണം കൊണ്ടാണ് ഭൂമി വാങ്ങിയത്. ഇപ്പോള്‍ മാങ്ങ പറിച്ചു വിറ്റ് ഉപജീവനം നടത്തുന്ന ഇദ്ദേഹം ചെമ്മണ്ടയില്‍ 10 വര്‍ഷം മുമ്പ് വാങ്ങിയ ലക്ഷങ്ങള്‍ വിലമതിക്കുന്ന ഭൂമിയാണ് സേവാഭാരതിക്ക് നല്‍കുന്നത്. കുടുംബപരമായി വലിയ സാമ്പത്തിക സ്ഥിതിയിലല്ലാത്ത സുന്ദരന്‍ തന്റെ സ്വപ്രയത്‌നംകൊണ്ട് ആര്‍ജ്ജിച്ചെടുത്ത സ്വത്തില്‍ നിന്ന് ഒരു ഭാഗമാണ് സമൂഹത്തില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന സഹജീവികള്‍ക്ക് സൗജന്യമായി നല്‍കിയത്. സുന്ദരന്റെ സേവനത്തിന് പുറകേയാണ് വനജയും മക്കളായ അഞ്ജു, അജില്‍ എന്നിവര്‍ അര്‍ഹരായവരെ കണ്ടെത്തി നല്‍കാന്‍ 45 സെന്റ് സ്ഥലം ഇരിങ്ങാലക്കുട സേവാഭാരതിയെ ഏല്‍പ്പിക്കുന്നത്. ആണ്ടവന്‍ പ്രിയപത്‌നിക്കായി വാങ്ങിയ ഭൂമിയാണ് അവശതയനുഭവിക്കുന്നവര്‍ക്ക് നല്‍കാനാന്‍ വനജ സമര്‍പ്പിച്ചത്. മൂന്നുവര്‍ഷം മുമ്പ് നടന്ന അപകടത്തിലാണ് ആണ്ടവന്‍ മരിച്ചത്. മകള്‍ അഞ്ജു വിവാഹിതയും ബി എഡ് വിദ്യാര്‍ത്ഥിനിയുമാണ്. മകന്‍ അജില്‍ ഏറണാകുളത്ത് ഡിഗ്രിക്ക് പഠിക്കുന്നു. അര്‍ഹതയുള്ളവരിലേക്ക് എത്തിചേരുന്നതിനുവേണ്ടിയാണ് ഭൂമി സേവാഭാരതിയെ ഏല്‍പ്പിക്കുന്നതെന്ന് വനജയും സുന്ദരനും പറഞ്ഞു. 24 പേര്‍ക്ക് ഭൂമിയുടെ രേഖകള്‍ സുരേഷ്‌ഗോപി വിതരണം ചെയ്തു. 350 ഓളം അപേക്ഷകളില്‍ നിന്നും അര്‍ഹരായ 24 പേര്‍ക്കാണ് ഭൂമി രജിസ്റ്റര്‍ ചെയ്ത് നല്‍കിയത്. ഭൂമിയില്ലാത്ത അര്‍ഹരായവരില്‍ നിന്നും സേവാഭാരതിക്കു ലഭിച്ച 350 ഓളം അപേക്ഷകരില്‍ നിന്ന് കണ്ടെത്തി 3 സെന്‍റ് ഭൂമി വീതമാണ് ഓരോരുത്തര്‍ക്കും നല്‍കുന്നത്. ചെമ്മണ്ടയില്‍ സുന്ദരന്‍ നല്‍കിയ ഭൂമിയില്‍ 13 പേര്‍ക്കും മുരിയാട് വനജ നല്‍കിയ ഭൂമിയില്‍11 പേര്‍ക്കുമാണ് വിതരണം ചെയ്യുന്നത്. പൊതുവായ കിണര്‍ സൗകര്യം സേവാഭാരതി ഒരുക്കും. സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നോ ഉദാരമതികളായ വ്യക്തികളില്‍ നിന്നോ സഹായം ലഭ്യമാക്കി 24 പേര്‍ക്കും ഏകദേശം 6 ലക്ഷം രൂപ ചിലവില്‍ 550 സ്‌ക്വയര്‍ ഫീറ്റില്‍ വീടുകള്‍ നിര്‍മ്മിച്ചുകൊടുക്കണം എന്നാണ് സേവാഭാരതി ലക്ഷ്യമിടുന്നത്. ഈ പദ്ധതിയില്‍ പങ്കാളികളാവാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് സേവാഭാരതിയുമായി സഹകരിക്കാം. സേവാഭാരതി പ്രസിഡന്റ് പി കെ ഉണ്ണികൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി പി ഹരിദാസ്, നൂറ്റിയൊന്നംഗ സഭ ചെയര്‍മാന്‍ ഡോ.ഇ പി ജനാര്‍ദ്ദനന്‍, സേവാഭാരതി സംഘടനാ സെക്രട്ടറി യു എന്‍ ഹരിദാസ്, ആര്‍എസ്എസ് വിഭാഗ് സംഘചാലക് കെ എസ് പത്മനാഭന്‍, സെക്രട്ടറി എം ഡി ശശിധര പൈ, ഭൂമിസമര്‍പ്പണം നടത്തിയ സുന്ദരന്‍, വനജ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.


പുതിയ അധ്യയന വര്‍ഷത്തില്‍ സേവാഭാരതി കുട്ടികള്‍ക്ക് പഠന ഉപകരണങ്ങള്‍ വിതരണം ചെയ്തു


ഇരിങ്ങാലക്കുട സേവാഭാരതിയുടെയും ശിവരഞ്ജിനി സംഗീത സഭയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ 20 കുട്ടികള്‍ക്ക് പഠന ഉപകരണങ്ങള്‍ 21.05.17 നു വാനപ്രസ്ഥാശ്രമത്തില്‍ ഡോ. ഹരീന്ദ്രനാഥ് ഡോ. കെ.കെ. ഷാജി, ഡോ. ഉഷാകുമാരി, ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് വിജയകുമാര്‍, റാണി പ്രദീപ്‌ കുമാര്‍ എന്നിവര്‍ വിതരണം ചെയ്തു. മെഡിസെല്‍ മുഖേന സഹായങ്ങള്‍ ലഭ്യമാകുന്ന കുടുംബങ്ങളിലെ തിരെഞ്ഞെടുത്ത വിദ്യാര്‍ഥികളാണ് പകുതി പേരും. ഇതിനോടനുബന്ധിച്ചു നടന്ന സേവാഭാരതി മെഡിസെല്‍ പ്രവര്‍ത്തകയും ശിവരഞ്ജിനി സംഗീതസഭയുടെ പ്രിന്‍സിപ്പലുമായ ഭാഗ്യലത ടീച്ചറുടെയും ശിഷ്യരുടേയും മൂന്ന് മണിക്കൂര്‍ നീണ്ട സംഗീത അര്‍ച്ചന ഹൃദ്യമായ അനുഭവം ആയിരുന്നു. സേവാഭാരതി പ്രസി. പി. കെ. ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ ട്രഷറര്‍ കെ. ആര്‍. സുബ്രഹ്മണ്യന്‍ സ്വാഗതവും സെക്രട്ടറി വി. മോഹന്‍ദാസ്‌ നന്ദിയും പറഞ്ഞു.


സേവാഭാരതിയുടെ ജീവനകാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഇനി ഇ.എസ്സ് ഐ


ഇരിങ്ങാലക്കുട : സേവാഭാരതിയുടെ ജീവനകാര്‍ക്കും കകുടുംബാംഗങ്ങള്‍ക്കും ഇ.എസ്സ് ഐ പരിരക്ഷ നല്‍കുന്ന പദ്ധതി ഈ മാസം മുതല്‍ നടപ്പിലാക്കുന്നു . ആയതിലേക്കുള്ള കാര്‍ഡ്‌ വിതരണം 29- ാം തീയതി ശനിയാഴ്ച വൈകുന്നേരം നാലു മണിക്ക് ആശ്രമം അങ്കണത്തില്‍ നടക്കുന്നു.


കാട്ടൂര്‍ സ്വാശ്രയ നിലയം സേവാഭാരതിഏറ്റെടുത്തു


ഇരിങ്ങാലക്കുട : ഭിന്നശേഷിക്കാര്‍ക്കായി കാട്ടൂര്‍ പൊഞ്ഞനത്ത് കഴിഞ്ഞ 20 വര്‍ഷമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കാട്ടൂര്‍ സ്വാശ്രയ നിലയം ഇരിങ്ങാലക്കുട സേവാഭാരതി ഏറ്റെടുത്തു. 1997ല്‍ എം.കെ.ഗോപന്‍ നാലുകുട്ടികളുമായി തന്റെ വീടിന്റെ ഒറ്റമുറിയില്‍ ആരംഭിച്ച സ്വാശ്രയ നിലയം വാടക കെട്ടിടത്തിലേക്കും പിന്നീട് സ്വന്തമായി സഥലം വാങ്ങി കെട്ടിടം നിര്‍മ്മിച്ച് അതിലേക്ക് പ്രവര്‍ത്തനം മാറ്റി. ഒരു ഘട്ടത്തില്‍ 32 കുട്ടികള്‍ വരെ ഉണ്ടായിരുന്ന സ്ഥാപനം സര്‍ക്കാര്‍ ഗ്രാന്റോ, മറ്റു സഹായങ്ങളോ ഇല്ലാതെയായിരുന്നു ഇക്കാലമത്രയും പ്രവര്‍ത്തിച്ചു വന്നിരുന്നത്. വിവിധമേഖലകളില്‍ തൊഴില്‍ പരിശീലനങ്ങളും മറ്റു സേവനങ്ങളും സഹായങ്ങളും ഈ കേന്ദ്രത്തില്‍ നിന്നും നല്‍കിവരുന്നുണ്ട്. സ്വാശ്രയനിലയത്തിന്റെ രേഖ എം.കെ.ഗോപന്‍ സേവാഭാരതി പ്രസിഡണ്ട് പി.കെ.ഉണ്ണികൃഷ്ണന് കൈമാറി. ആര്‍ എസ് എസ് സംസ്ഥാന സഹ സേവപ്രമുഖ് സി.കെ.ചന്ദ്രന്‍ സേവാസന്ദേശം നല്‍കി. സമൂഹം സേവാഭാരതിയുടെ പ്രവര്‍ത്തനങ്ങളെ അംഗീകരിക്കുന്നതിന്റെ ലക്ഷണമാണ് നല്ലനിലയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സ്ഥാപനങ്ങള്‍ സേവാഭാരതിയെ ഏല്‍പ്പിക്കുന്നതിലൂടെ വ്യക്തമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് കേരളത്തില്‍ സേവനം എത്തേണ്ട എല്ലാ വിഭാഗം ജനങ്ങളിലേക്കും സേവനം എത്തുന്ന വിധത്തില്‍ സ്ഥാപനങ്ങളും മറ്റു സംവിധാനങ്ങളും സേവാഭാരതിക്കുണ്ടെന്ന് സി.കെ.ചന്ദ്രന്‍ പറഞ്ഞു. പി.കെ.ഉണ്ണികൃഷ്ണന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സേവാഭാരതി സെക്രട്ടറി പി. ഹരിദാസ് ആമുഖഭാഷണം നടത്തി. സേവാഭാരതി സംസ്ഥാന സംഘടന സെക്രട്ടറി യു.എന്‍ ഹരിദാസ് കാട്ടൂര്‍ ഗ്രാമപഞ്ചായത്തംഗം ധീരജ് സ്വാശ്രയനിലയം സെക്രട്ടറി താരാനാഥന്‍ മാസ്റ്റര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ചടങ്ങില്‍ തൊഴിലുപകരണ വിതരണം നടത്തി. സ്ഥാപനത്തില്‍ ആമ്പുലന്‍സിന്റെ സേവനം ഇനിമുതല്‍ ലഭ്യമാകും. മണക്കാട് പരമേശ്വരന്‍ നമ്പൂതിരിപ്പാട് സ്വാശ്രയ നിലയത്തിലേക്ക് അരി സമര്‍പ്പിച്ചു. പി.കെ.ശിവരാമന്‍ സ്വാഗതവും കെ.എം. രാജീവ് നന്ദിയും പറഞ്ഞു.


സേവാഭാരതി തയ്യല്‍ മെഷീന്‍ വിതരണം ചെയ്തു



ഇരിങ്ങാലക്കുട: നിര്‍ധനരായ കുടുംബത്തിന് സേവാഭാരതിയുടെ കൈത്താങ്ങ്. പാലാഴി സ്വദേശി പള്ളത്തുപറമ്പില്‍ വിജയ് കുമാറിന്റെ കുടുoബത്തിന് ഒരു തയ്യല്‍ മെഷീന്‍ നല്കികൊണ്ടാണ് ഇരിങ്ങാലക്കുട സേവാഭാരതി കൈത്താങ്ങായത് . സേവാഭാരതി ഭാരവാഹികളായ പി ഹരിദാസ്, വി.മോഹന്‍ദാസ്, ലീലാകൃഷ്ണന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.


കര്‍ത്തവ്യത്തിലൂന്നിയ ധര്‍മ്മമാണ് സേവനമെന്ന് രാഷ്ട്രീയ സ്വയംസേവക സംഘം സംസ്ഥാന സംഘചാലക് പി.ഇ.ബി മേനോന്‍


കര്‍ത്തവ്യത്തിലൂന്നിയ ധര്‍മ്മമാണ് സേവനമെന്ന് രാഷ്ട്രീയ സ്വയംസേവക സംഘം സംസ്ഥാന സംഘചാലക് പി.ഇ.ബി മേനോന്‍ പറഞ്ഞു. മുരിയാട് വടക്കൂട്ട് ആണ്ടവന്റെ സ്മരാണാര്‍ത്ഥം ഭാര്യ വനജയും മക്കളായ അഞ്ജു, അജില്‍ എന്നിവര്‍ ചേര്‍ന്ന് ഭൂമിയല്ലാതെ കഷ്ടപ്പെടുന്നവര്‍ക്ക് നല്‍കാനായി ഇരിങ്ങാലക്കുട സേവാഭാരതിയെ ഏല്‍പ്പിക്കുന്ന 45 സെന്റ് ഭൂമിയുടെ രേഖ ഏറ്റുവാങ്ങികൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിന്റെ ഏതു പ്രശ്‌നവും ഏറ്റെടുക്കാന്‍ കഴിവുള്ള ജനതയായിരുന്നു ഭാരതത്തിലുണ്ടായിരുന്നത്. അവര്‍ സാമൂഹ്യ നന്മലക്ഷ്യമാക്കി പ്രവര്‍ത്തിച്ചവരായിരുന്നു. കാലക്രമേണ സ്വാര്‍ത്ഥരും സാമൂഹ്യചിന്ത നഷ്ടപ്പെട്ടവരുമായി മാറി. മക്കള്‍ നല്ല മനുഷ്യരാകണമെന്ന ചിന്ത മാതാപിതാക്കള്‍ക്കും ഉണ്ടാകുന്നില്ല പി.ഇ.ബി.മേനോന്‍ പറഞ്ഞു. അങ്ങിനെയുള്ള കാലഘട്ടത്തിലാണ് വനജയും മക്കളും ശ്രദ്ധേയരാകുന്നതെന്നും തങ്ങളുടെ കയ്യിലുള്ള കൊച്ചു സമ്പാദ്യത്തില്‍ നിന്ന് വലിയ പങ്ക് ഇല്ലാത്തവര്‍ക്ക് നല്‍കാനുള്ള അവരുടെ നല്ല മനസ്സ് സമാജത്തില്‍ പരിവര്‍ത്തനം വന്നുകൊണ്ടിരിക്കുന്നതിന്റെ ലക്ഷണമാണെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ സേവന വിഭാഗമായ രാഷ്ട്രീയ സേവാഭാരതിയിലൂടെ ഭാരതത്തിലെമ്പാടുമായി ഒരുലക്ഷത്തി അമ്പത്തായ്യായിരത്തി ഇരുനൂറ്റി മുപ്പത് സേവാകാര്യങ്ങള്‍ ഇന്ന് നടന്നുവരുന്നതായും 8 വര്‍ഷത്തിനുള്ളില്‍ ഭാരത്തിന്റെ മുഖച്ഛായതന്നെ മാറുമെന്നും പി.ഇ.ബി മേനോന്‍ പറഞ്ഞു. കേരളത്തില്‍ 63 കമ്പനികള്‍ ചേര്‍ന്ന് 7 ലക്ഷം ഏക്കര്‍ ഭൂമി അനധികൃതമായി കൈയ്യടക്കി വച്ചിരിക്കുകയാണെന്നും ഓരോ ജില്ലയിലും ഇത്തരത്തിലുള്ള ഭൂമി കണ്ടെത്തി സര്‍ക്കാര്‍ ഏറ്റെടുത്ത് ഭൂമിയില്ലാത്തവര്‍ക്ക് നല്‍കാന്‍ തയ്യാറാകണമെന്നും സര്‍ക്കാര്‍ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്ന ഈ കാലഘട്ടത്തിലാണ് വനജയെപോലുള്ള ആളുകളുടെ മഹാമനസ്‌കത ശ്രദ്ധിക്കപെടേണ്ടതെന്നും ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത അരിപ്പ ഭൂസമര നായകനും ആദിവാസി ദളിത് മുന്നേറ്റ സമിതി സംസ്ഥാന അധ്യക്ഷനുമായ ശ്രീരാമന്‍ കൊയ്യോന്‍ പറഞ്ഞു. മുരിയാട് പൂവ്വശ്ശേരി ഹിന്ദു സമാജം ഹാളില്‍ നടന്ന പരിപാടിയില്‍ സേവാഭാരതി ട്രഷറര്‍ കെ.ആര്‍.സുബ്രഹ്മണ്യന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ വനജ ആണ്ടവനെ പി.ഇ.ബി. മേനോന്‍ ആദരിച്ചു. ആര്‍ എസ് എസ് ജില്ല ധര്‍മ്മജാഗരണ്‍ പ്രമുഖ് കെ.ജി.അച്യുതന്‍ മാസ്റ്റര്‍ ആമുഖഭാഷണം നടത്തി. ഗ്രാമപഞ്ചായത്തംഗം സരിത സുരേഷ് ആശംസകളര്‍പ്പിച്ചു. സേവാഭാരതി ജനറല്‍ സെക്രട്ടറി പിഹരിദാസ് സ്വാഗതവും ആര്‍ എസ് എസ് മുരിയാട് മണ്ഡല്‍ കാര്യവാഹ് സുനില്‍കുമാര്‍ നന്ദിയും പറഞ്ഞു.


സേവനം അര്‍ഹിക്കുന്ന ആളുകളെ ശാക്തീകരിക്കുന്ന പ്രവര്‍ത്തനമാണ് സേവാഭാരതി നടത്തുന്നത് – ഡോ: വി.നാരായണന്‍


ഇരിങ്ങാലക്കുട : വൈവിദ്ധ്യങ്ങളായ കഴിവുകളുള്ള ആളുകളെ ഉള്‍പ്പെടുത്തി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ദുര്‍ബലരെ കൊണ്ടുവരുന്ന പ്രവര്‍ത്തനമാണ് സേവാഭാരതി ചെയ്തുകൊണ്ടിരിക്കുന്നതെന്ന് അട്ടപ്പാടി വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ സൂപ്രണ്ടും സേവാഭാരതി സംസ്ഥാന വൈസ്പ്രസിഡണ്ടുമായ ഡോ: വി.നാരായണന്‍ പറഞ്ഞു. ഇരിങ്ങാലക്കുട ഗവണ്‍മെന്റ് ആശുപത്രിയിലെ രോഗികള്‍ക്കും അവരുടെ കൂട്ടിരിപ്പുകാര്‍ക്കും ഇരിങ്ങാലക്കുട സേവാഭാരതി നടത്തുന്ന അന്നദാനം പത്തുവര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച സേവാസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സേവനം അര്‍ഹിക്കുന്ന ആളുകളെ ശാക്തീകരിക്കുന്ന പ്രവര്‍ത്തനം കൂടിയാണ് സേവാഭാരതി നടത്തികൊണ്ടിരിക്കുന്നത്. ഏറ്റവും പിന്നോക്കപ്രദേശങ്ങള്‍ കണ്ടെത്തി അവിടെ സേവാപ്രവര്‍ത്തനം നടത്തി പുതിയ മനുഷ്യരെ സൃഷ്ടിക്കുകയും അവരെ പോസറ്റീവ് ആയ കാര്യക്രമങ്ങളില്‍ ഏര്‍പ്പെടുത്തുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ സേവാഭാരതി പ്രസിഡണ്ട് പികെ.ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കെ എസ് ഇ ലിമിറ്റഡ് അസിസ്റ്റന്റ് മാനേജര്‍ അനില്‍ മൂര്‍ക്കത്ത്, രാഷ്ട്രീയ സ്വയംസേവക സംഘം ഇരിങ്ങാലക്കുട ജില്ല സംഘചാലക് ഇ.ബാലഗോപാല്‍, സേവാഭാരതി സംസ്ഥാന സംഘടന സെക്രട്ടറി യു എന്‍ ഹരിദാസ്, ഇരിങ്ങാലക്കുട സേവാഭാരതി മെഡി സെല്‍ അംഗം ഡോ: ടി.പി. പ്രദീപ് കുമാര്‍, എന്നിവര്‍ ആശംസകളര്‍പ്പിച്ചു. സേവാഭാരതി ഈ വര്‍ഷത്തില്‍ ആരംഭിക്കുന്ന പുതിയ പദ്ധതികളുടെ പ്രഖ്യാപനം കെ.ആര്‍. സുബ്രഹ്മണ്യന്‍ നിര്‍വ്വഹിച്ചു. അന്നദാന നിധിയിലേക്കും സാകേതം സേവാനിലയ നിര്‍മ്മാണത്തിലേക്കുമുള്ള സംഭാവനകള്‍ സേവാഭാരതി വൈസ് പ്രസിഡണ്ട് പി.കെ.ഭാസ്‌ക്കരന്‍ ഏറ്റുവാങ്ങി. സാകേതം സേവാനിലയത്തിന്റെ നിര്‍മ്മാണ പുരോഗതിയെക്കുറിച്ച് സുധാകരന്‍ സമീരയും മെഡിസെല്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വി. മോഹന്‍ദാസും വിശദീകരിച്ചു. പത്തുവര്‍ഷമായി സേവാഭാരതി നടത്തുന്ന അന്നദാന പ്രവര്‍ത്തനത്തില്‍ സജീവമായ ടി.രാമന്‍ അവിട്ടത്തൂര്‍, ദാസന്‍ വെട്ടത്ത്, സുരേഷ് എം.എ. എന്നിവരെ ആദരിച്ചു. രോഗ ബാധിതര്‍ക്കുള്ള മെഡിസെല്ലെിന്റെ സഹായധനം ചടങ്ങില്‍ വിതരണം ചെയ്തു.അട്ടപ്പാടി വിവേകാന്ദ മെഡിക്കല്‍ മിഷനിലേക്ക് സേവാഭാരതി സംഭരിച്ച് നല്‍കുന്ന മരുന്ന് ചടങ്ങില്‍ വച്ച് പ്രസിഡണ്ട് പി.കെ.ഉണ്ണികൃഷ്ണന്‍ കൈമാറി. സേവാഭാരതി സെക്രട്ടറി മനോജ് കല്ലിക്കാട്ട് സ്വാഗതവും സേവാഭാരതി ജില്ല സംയോജകന്‍ പി.ഹരിദാസ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് കോര്‍ണിയ മാറ്റിവയ്ക്കുന്നതുമായി ബന്ധപ്പെട്ട് സേവാഭാരതി നടത്തുന്ന ബോധവത്ക്കരണ പരിപാടിയുടെ ഭാഗമായി പാലക്കാട് സക്ഷമയുടെ കീഴിലുള്ള ഭക്തസൂര്‍ദാസ് ഭജനമണ്ഡലിയുടെ ഭക്തിഗാനസുധയും നടന്നു.


കറന്‍സി രഹിത ധനഇടപാടിന് ഇ- സാങ്കേതിക വിദ്യകളെക്കുറിച്ചുള്ള ബോധവത്‌ക്കരണ പരിപാടി സേവാഭാരതി സംഘടിപ്പിച്ചു


ഇരിങ്ങാലക്കുട : കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്കരണ നടപടികളുടെ ഭാഗമായി നടപ്പിലാക്കുന്ന നൂതന ബാങ്കിങ് രീതികളെ കുറിച്ചതും ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കറന്‍സി രഹിത ധനഇടപാടിന് സാധാരണക്കാരെ പ്രാപ്തമാക്കുന്നതിന് ഇരിങ്ങാലക്കുട സേവാഭാരതി അവസരമൊരുക്കി . ഇ- ഇടപാടുകളില്‍ നാം സ്വീകരിക്കേണ്ട സുരക്ഷാ സംവിധാനങ്ങളും നടപ്പിലാക്കേണ്ട രീതികളെയും കുറിച്ച് എസ് ബി ഐ തൃശൂര്‍ റീജ്യണല്‍ മാനേജര്‍ ആര്‍ വി സുരേഷ്‌കുമാര്‍ വിശദീകരിച്ചു . ഇ- സാങ്കേതിക വിദ്യകളെക്കുറിച്ചുള്ള സംശയങ്ങള്‍ നിവാരണം ചെയ്യുന്നതിന് ബോധവത്‌ക്കരണ പരിപാടിയില്‍ എത്തിയവര്‍ക്ക് അവസരമുണ്ടായി . ഇരിങ്ങാലക്കുട ഗായത്രി ഹാളില്‍ നടന്ന പരിപാടിയില്‍ സേവാഭാരതി പ്രസിഡന്റ് പി കെ ഉണ്ണികൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ട്രെഷറര്‍ കെ ആര്‍ സുബ്രമണ്യന്‍ സ്വാഗതവും ജനറല്‍ സെക്രട്ടറി പി ഹരിദാസന്‍ നന്ദിയും പറഞ്ഞു .