Annadanam


Onam Special Annadanam at Government Taluk Hospital, Irinjalakuda



Sevabharathi Irinjalakuda-Always in the forefront of providing succor to the needy. Sri.Hari Kallikkattu I.A.S. Asst. Collector of Andaman inaugurating the Onam feast at Taluk Hospital, Irinjalakuda

Daily Annadanam at Government Taluk Hospital, Irinjalakuda


Rice gruel & curry is being served regularly in the evening to the patients and their bystanders at the government taluk hospital, Irinjalakuda. This has been going on uninterruptedly since 02nd January 2007 benefitting approximately 250 people daily.Donations are generally being given by the patrons at the time of birth day, marriage, house warming, last rites and death anniversary.

Annadanam to Sree Ayyappa & Nalambala Devotees


Sree Ayyappa devotees who normally trek to the sacred Sabari Hills during Mandala Pooja / Makara Vilakku season are offered temporary shelter and annadanam at the specially erected pandal at east nada of Sree Koodalmanikyam Temple.Thousands of devotees have availed this facility each year during their sojourn since 1st November 2010. The facility was extended to Nalambalam devotees as well on Sundays and holidays during the holy month of Ramayana in 2015.

News & Events

സേവനം അര്‍ഹിക്കുന്ന ആളുകളെ ശാക്തീകരിക്കുന്ന പ്രവര്‍ത്തനമാണ് സേവാഭാരതി നടത്തുന്നത് – ഡോ. വി.നാരായണന്‍


ഇരിങ്ങാലക്കുട : വൈവിദ്ധ്യങ്ങളായ കഴിവുകളുള്ള ആളുകളെ ഉള്‍പ്പെടുത്തി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ദുര്‍ബലരെ കൊണ്ടുവരുന്ന പ്രവര്‍ത്തനമാണ് സേവാഭാരതി ചെയ്തുകൊണ്ടിരിക്കുന്നതെന്ന് അട്ടപ്പാടി വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ സൂപ്രണ്ടും സേവാഭാരതി സംസ്ഥാന വൈസ്പ്രസിഡണ്ടുമായ ഡോ: വി.നാരായണന്‍ പറഞ്ഞു. ഇരിങ്ങാലക്കുട ഗവണ്‍മെന്റ് ആശുപത്രിയിലെ രോഗികള്‍ക്കും അവരുടെ കൂട്ടിരിപ്പുകാര്‍ക്കും ഇരിങ്ങാലക്കുട സേവാഭാരതി നടത്തുന്ന അന്നദാനം പത്തുവര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച സേവാസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സേവനം അര്‍ഹിക്കുന്ന ആളുകളെ ശാക്തീകരിക്കുന്ന പ്രവര്‍ത്തനം കൂടിയാണ് സേവാഭാരതി നടത്തികൊണ്ടിരിക്കുന്നത്. ഏറ്റവും പിന്നോക്കപ്രദേശങ്ങള്‍ കണ്ടെത്തി അവിടെ സേവാപ്രവര്‍ത്തനം നടത്തി പുതിയ മനുഷ്യരെ സൃഷ്ടിക്കുകയും അവരെ പോസറ്റീവ് ആയ കാര്യക്രമങ്ങളില്‍ ഏര്‍പ്പെടുത്തുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ സേവാഭാരതി പ്രസിഡണ്ട് പികെ.ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കെ എസ് ഇ ലിമിറ്റഡ് അസിസ്റ്റന്റ് മാനേജര്‍ അനില്‍ മൂര്‍ക്കത്ത്, രാഷ്ട്രീയ സ്വയംസേവക സംഘം ഇരിങ്ങാലക്കുട ജില്ല സംഘചാലക് ഇ.ബാലഗോപാല്‍, സേവാഭാരതി സംസ്ഥാന സംഘടന സെക്രട്ടറി യു എന്‍ ഹരിദാസ്, ഇരിങ്ങാലക്കുട സേവാഭാരതി മെഡി സെല്‍ അംഗം ഡോ: ടി.പി. പ്രദീപ് കുമാര്‍, എന്നിവര്‍ ആശംസകളര്‍പ്പിച്ചു. സേവാഭാരതി ഈ വര്‍ഷത്തില്‍ ആരംഭിക്കുന്ന പുതിയ പദ്ധതികളുടെ പ്രഖ്യാപനം കെ.ആര്‍. സുബ്രഹ്മണ്യന്‍ നിര്‍വ്വഹിച്ചു. അന്നദാന നിധിയിലേക്കും സാകേതം സേവാനിലയ നിര്‍മ്മാണത്തിലേക്കുമുള്ള സംഭാവനകള്‍ സേവാഭാരതി വൈസ് പ്രസിഡണ്ട് പി.കെ.ഭാസ്‌ക്കരന്‍ ഏറ്റുവാങ്ങി. സാകേതം സേവാനിലയത്തിന്റെ നിര്‍മ്മാണ പുരോഗതിയെക്കുറിച്ച് സുധാകരന്‍ സമീരയും മെഡിസെല്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വി. മോഹന്‍ദാസും വിശദീകരിച്ചു. പത്തുവര്‍ഷമായി സേവാഭാരതി നടത്തുന്ന അന്നദാന പ്രവര്‍ത്തനത്തില്‍ സജീവമായ ടി.രാമന്‍ അവിട്ടത്തൂര്‍, ദാസന്‍ വെട്ടത്ത്, സുരേഷ് എം.എ. എന്നിവരെ ആദരിച്ചു. രോഗ ബാധിതര്‍ക്കുള്ള മെഡിസെല്ലെിന്റെ സഹായധനം ചടങ്ങില്‍ വിതരണം ചെയ്തു.അട്ടപ്പാടി വിവേകാന്ദ മെഡിക്കല്‍ മിഷനിലേക്ക് സേവാഭാരതി സംഭരിച്ച് നല്‍കുന്ന മരുന്ന് ചടങ്ങില്‍ വച്ച് പ്രസിഡണ്ട് പി.കെ.ഉണ്ണികൃഷ്ണന്‍ കൈമാറി. സേവാഭാരതി സെക്രട്ടറി മനോജ് കല്ലിക്കാട്ട് സ്വാഗതവും സേവാഭാരതി ജില്ല സംയോജകന്‍ പി.ഹരിദാസ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് കോര്‍ണിയ മാറ്റിവയ്ക്കുന്നതുമായി ബന്ധപ്പെട്ട് സേവാഭാരതി നടത്തുന്ന ബോധവത്ക്കരണ പരിപാടിയുടെ ഭാഗമായി പാലക്കാട് സക്ഷമയുടെ കീഴിലുള്ള ഭക്തസൂര്‍ദാസ് ഭജനമണ്ഡലിയുടെ ഭക്തിഗാനസുധയും നടന്നു.

സേവാഭാരതി 9-)0 അന്നദാന വാര്‍ഷികവും സേവാസംഗമവും സംഘടിപ്പിച്ചു


ഇരിങ്ങാലക്കുട: താലൂക്ക് ആശുപത്രിയിലെ സാധാരണക്കാരായ രോഗികള്‍ക്ക് ആശ്വാസമായി ആരംഭിച്ച സേവാഭാരതിയുടെ അന്നദാന പ്രവര്‍ത്തനത്തിന്റെ 9 വര്‍ഷം പൂര്‍ത്തിയാകുന്നതിനോടനുബന്ധിച്ച് ഇരിങ്ങാലക്കുടയിലെ സേവനരംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനകളും മഹത് വ്യക്തികളുടെയും ഒത്തുചേരല്‍ ചടങ്ങ് സംഗമേശ്വര വാനപ്രസ്ഥാശ്രമത്തില്‍ സംഘടിപ്പിച്ചു. ചടങ്ങ് തിരുവനന്തപുരം ആര്‍ സി സി അസി പ്രൊഫസര്‍ ഡോ കെ ആര്‍ രാജീവ് ഉദ്ഘാടനം ചെയ്തു. . താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ ബിജോയ്‌ കുമാര്‍ അദ്ധ്യക്ഷത വഹിച്ചു . ആര്‍ എസ് എസ് സംസ്ഥാന സേവ പ്രമുഖ് വിനോദ് , തുടങ്ങിയവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു .അന്നദാനം 10 – ാംവര്‍ഷത്തിലേയ്ക്ക് കടക്കുന്നതിന്റെ ഭാഗമായി അവശരായ രോഗികള്‍ക്ക് പ്രതിമാസ ചികിത്സാ സാമ്പത്തിക സഹായങ്ങള്‍ , വാട്ടര്‍ ബെഡ്, വീല്‍ ചെയര്‍ വിതരണം , 24 മണിക്കൂര്‍ ആംബുലന്‍സ് , ഫ്രീസര്‍ സര്‍വ്വീസ് , രക്തദാനം , കുടിവെള്ള വിതരണം , അയ്യപ്പ തീര്‍ത്ഥടകര്‍ക്ക് അന്നദാനം , അര്‍ഹരായവര്‍ക്ക് ഭവന നിര്‍മ്മാണം എന്നിങ്ങനെയുള്ള ഒട്ടനവധി പദ്ധതികളാണ് സമൂഹത്തിലെ വിവിധ മേഖലകളിലേയ്ക്കും കൂടുതല്‍ പേരിലേയ്ക്കും സേവനം എത്തിക്കുന്നതിനായി സേവാഭാരതി ആസൂത്രണം ചെയ്തിട്ടുള്ളത്.