Programmes  
     
  സേവാഭാരതിയുടെ 10- ാം അന്നദാന വാര്‍ഷികം ജനുവരി 7ന്  
  സേവാഭാരതിയുടെ 10- ാം അന്നദാന വാര്‍ഷികം ജനുവരി 7 ന് വൈകീട്ട് നാല് മണിക്ക് ഇരിങ്ങാലക്കുട ഗായത്രി ഹാളില്‍ നടത്തുന്നു. അട്ടപ്പാടി വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ സൂപ്രണ്ടും സേവാഭാരതി സംസ്ഥാന വൈസ് പ്രസിഡന്റുമായ ഡോ വി നാരായണന്‍ ഉദ്‌ഘാടനം നിര്‍വഹിക്കുന്ന ചടങ്ങില്‍ സേവാഭാരതി പ്രസിഡണ്ട് പി കെ ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിക്കും. ഇരിങ്ങാലക്കുട കെ എസ് ഇ ലിമിറ്റഡ് ജനറല്‍ മാനേജര്‍ ആനന്ദ് മേനോന്‍, രാഷ്ട്രീയ സ്വയം സേവക സംഘം ഇരിങ്ങാലക്കുട ജില്ലാ സംഘചാലക് ഇ ബാലഗോപാല്‍, ഇരിങ്ങാലക്കുട സേവാഭാരതി മെഡി സെല്ലിലെ ഡോ ടി പി പ്രദീപ് കുമാര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിക്കും. 11 - ാം വര്‍ഷം ആരംഭിക്കുന്ന പുതിയ പദ്ധതി പ്രഖ്യാപനം ട്രെഷറര്‍ കെ ആര്‍ സുബ്രഹ്മണ്യനും അന്നദാന നിധിയിലേക്കുള്ള സംഭാവന സ്വീകരണം വൈസ് പ്രസിഡണ്ട് പി കെ ഭാസ്കരനും നിര്‍വഹിക്കും. തുടര്‍ന്ന് 6 മണി മുതല്‍ ഭക്തസൂര്‍ദാസ് ഭജനമണ്ഡലിയുടെ ഭജന്‍ സന്ധ്യയും ഉണ്ടായിരിക്കും.  
     
  Highslide JS
Highslide JS
 
     
  "വര്‍ഷത്തില്‍ ഒരു വീട് " പദ്ധതിയുടെ ഉദ്ഘാടനം സെപ്റ്റംബര്‍ 27 ഞായറാഴ്ച രാവിലെ 10 നും 10.30 ഇടയ്ക്ക് കട്ടിള വയ്പ്പോടെ നടക്കും.

Highslide JS
 
     
  സേവാഭാരതി താലൂക്ക് ആശുപത്രിയില്‍ നടത്തുന്ന അന്നദാനത്തിന്റെ എട്ടാം വാര്‍ഷികം ജനുവരി 3 ന്  
  ഇരിങ്ങാലക്കുടയില്‍ പ്രവര്‍ത്തിച്ച് വരുന്ന സേവാഭാരതി, ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയില്‍ നടത്തുന്ന അന്നദാനത്തിന്റെ എട്ടാം വാര്‍ഷികം ജനുവരി 3 ശനിയാഴ്ച വൈകീട്ട് 4 മണിക്ക് നടക്കും . കാരുകുളങ്ങര ” തേവര്‍ക്കൊരൂട്ടുപുര” നൈവേദ്യം ഹാളില്‍ നടക്കുന്ന ചടങ്ങ് കല്യാണ്‍ സില്‍ക്ക്സ്സ് എം ഡി ,ടി എസ് പട്ടാഭിരാമന്‍ ഉദ്ഘാടനം ചെയ്യും. സേവാഭാരതി പ്രസിഡണ്ട് പി കെ ഉണ്ണികൃഷ്ണന്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സി ജി കമലാകാന്തന്‍ സേവാസന്ദേശം നല്കും. ജാതവേതന്‍ നമ്പൂതിരി, ഇ പി ജനാര്‍ദ്ദനന്‍ ,കെ എസ് പദ്മനാഭന്‍ ,പി കെ പ്രസന്നന്‍ ,ശ്രീവല്ലഭന്‍ നമ്പൂതിരി, പി എം ശങ്കരന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.  
     
  Highslide JS
Highslide JS